കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സംഭവിക്കുന്നതെല്ലാം ദുഖകരം, പൗരത്വ നിയമ ഭേദഗതിയിൽ പ്രതികരണവുമായി മൈക്രോസോഫ്റ്റ് സിഇഒ സത്യനാഥല്ലെ

Google Oneindia Malayalam News

Recommended Video

cmsvideo
It's just bad, Satya Nadella says about CAA | Oneindia Malayalam

ദില്ലി: പൗരത്വ നിയമ ഭേദഗതിയിൽ പ്രതികരണവുമായി മൈക്രോസോഫ്റ്റ് സിഇഒ സത്യ നാദെല്ലെ. ഇന്ത്യയിൽ ഇപ്പോൾ സംഭവിച്ചുകൊണ്ടിരിക്കുന്ന സാഹചര്യങ്ങൾ ദുഖകരമാണെന്നാണ് തനിക്ക് തോന്നുന്നതെന്ന് സത്യ നാദല്ലെ പ്രതികരിച്ചു. മാൻഹട്ടനിൽ നടന്ന പരിപാടിക്കിടെ ബസ്സ് ഫീഡ് ന്യൂസ് എഡിറ്റർ ബെൻ സ്മിത്തിനോടായിരുന്നു നാദല്ലെയുടെ പ്രതികരണം. സത്യ നാദല്ലെയുടെ വാക്കുകൾ ബെൻ സ്മിത് ട്വിറ്ററിലൂടെ പങ്കുവയ്ക്കുകയായിരുന്നു.

പൗരത്വ നിയമ ഭേദഗതി: അതിവേഗ നടപടികളുമായി യുപി സർക്കാർ, 32,000 അഭയാർത്ഥികളെ കണ്ടെത്തിപൗരത്വ നിയമ ഭേദഗതി: അതിവേഗ നടപടികളുമായി യുപി സർക്കാർ, 32,000 അഭയാർത്ഥികളെ കണ്ടെത്തി

''ഇപ്പോൾ സംഭവിക്കുന്ന കാര്യങ്ങൾ ദുഖകരമാണ്, ദുഖകരം മാത്രമാണ്. ബംഗ്ലാദേശിൽ നിന്നും ഇന്ത്യയിലെത്തുന്ന കുടിയേറ്റക്കാരൻ അടുത്ത യുണികോൺ സൃഷ്ടിക്കുന്നതോ അടുത്ത ഇൻഫോസിസ് സിഇഒയോ ആയി കാണാൻ താൻ ആഗ്രഹിക്കുന്നുണ്ട്'' സത്യ നാദല്ലെ പറഞ്ഞു.

nadalle

ഇതിന് പിന്നാലെ മൈക്രോസോഫ്റ്റ് ഇന്ത്യയുടെ ട്വിറ്റർ ഹാൻഡിലിലും സത്യാ നാദല്ലെയുടെ പ്രസ്താവന പ്രത്യക്ഷപ്പെട്ടു. എല്ലാ രാജ്യങ്ങളും അവരുടെ അതിർത്തി നിർണയിക്കുകയും ദേശീയ സുരക്ഷ ഉറപ്പാക്കുകയും അനുയോജ്യമായ കുടിയേറ്റ നയം നടപ്പാക്കുകയും വേണം. ജനാധിപത്യ രാജ്യങ്ങളിൽ ഇത് ജനങ്ങളും അവരുടെ സർക്കാരും ചർച്ച ചെയ്ത് തീരുമാനിക്കേണ്ട വിഷയമാണ്. സാംസ്കാരിക വൈവിധ്യമുള്ള ഇന്ത്യയിൽ വളർന്നതിലൂടെയും യുഎസിലെ എന്റെ കുടിയേറ്റ അനുഭവങ്ങളിലൂടെയുമാണ് ഞാൻ രൂപീകരിക്കപ്പെട്ടിട്ടുള്ളത്. ഒരു കുടിയേറ്റക്കാരന് പുതിയ സംരംഭങ്ങൾ തുടങ്ങാൻ കഴിയുന്ന ഇന്ത്യൻ സമൂഹത്തിനും സാമ്പത്തിക രംഗത്തിനും സംഭാവനകൾ ചെയ്യാൻ കഴിയുന്ന ഒരു ഇന്ത്യയാണ് താൻ ആഗ്രഹിക്കുന്നതെന്നും സത്യ നാദല്ലെ പറയുന്നു.

പൗരത്വ നിയമ ഭേദഗതിക്കെതിരെ രാജ്യവ്യാപകമായി പ്രതിഷേധങ്ങൾ നടക്കുന്നതിനിടെയാണ് മൈക്രേസോഫ്റ്റ് സിഇഒയുടെ പ്രതികരണം. ഇത്തരം കൂടുതൽ പ്രതികരണങ്ങൾ ഐടി മേഖലയിൽ നിന്നും വരാൻ സത്യ നാദല്ലെയുടെ പ്രതികരണം സഹായിക്കുമെന്ന് ചരിത്രകാരൻ രാമചന്ദ്ര ഗുഹ പറഞ്ഞു.

English summary
Microsoft CEO Satya Nadella on citizenship amendment act
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X