കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മന്ത്രിമാര്‍ ഇനി ജി മെയില്‍ ഉപയോഗിക്കേണ്ട...

Google Oneindia Malayalam News

ന്യൂഡല്‍ഹി : അതെന്താ മന്ത്രിമാര്‍ക്ക് ജി മെയില്‍ ഉപയോഗിച്ചാല്‍ എന്ന മറുചോദ്യവുമായി തല്ക്കാലം വരല്ലേ. മന്ത്രിമാരും സര്‍ക്കാര്‍ ജീവനക്കാരും ഇനി തങ്ങളുടെ ഓഫീസുകളില്‍ സ്വകാര്യ ഇ മെയില്‍ സംവിധാനം ഉപയോഗിക്കേണ്ടെന്ന പുതിയ ഇ-മെയില്‍ നയം വരുന്നു. ജിമെയിലും യാഹൂവുമടക്കം ഇന്ത്യയ്ക്ക് പുറത്ത് സര്‍വ്വറുകളുളള സ്വകാര്യ ഇ മെയില്‍ ധാതാക്കളുടെ ഇ മെയില്‍ സംവിധാനങ്ങള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്താനാണ് കേന്ദ്രസര്‍ക്കാരിന്റെ പുതിയ തീരുമാനം.

നയം നടപ്പായാല്‍ സര്‍ക്കാരിന്റെ ഔദ്യോഗിക കാര്യങ്ങള്‍ക്കായുളള ഇ മെയില്‍ സന്ദേശങ്ങള്‍ കൈമാറുന്നതിന് നാഷനല്‍ ഇന്‍ഫര്‍മാറ്റിക്‌സ് സെന്ററിന്റെ (എന്‍.ഐ.സി.) സേവനങ്ങള്‍ മാത്രം പ്രയോജനപ്പെടുത്തിയാല്‍ മതിയാകും. ഔദ്യോഗിക വിവരങ്ങള്‍ കൈമാറാന്‍ ഈ അക്കൗണ്ട് മാത്രം ഉപയോഗിക്കാം. അതേസമയം നാഷനല്‍ ഇന്‍ഫര്‍മാറ്റിക്‌സ് സെന്റര്‍ ഒഴികെയുളള സര്‍വ്വീസ് പ്രൊവൈഡറുകള്‍ മന്ത്രിമാര്‍ക്ക് തങ്ങളുടെ സ്വകാര്യ ആവശ്യങ്ങള്‍ക്കുളള സന്ദേശങ്ങള്‍ അയക്കാന്‍് ഉപയോഗിക്കാം.

gmail

ഔദ്യോഗിക ഇമെയില്‍ വിലാസത്തില്‍ നിന്ന് തങ്ങളുടെ സ്വന്തം ഇ മെയില്‍ വിലാസത്തിലേക്ക് സന്ദേശങ്ങള്‍ കൈമാറുന്നതിനും ഇനിമുതല്‍ വിലക്കുണ്ടാകും. ഇല്‌ക്ട്രോണിക്‌സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി വിഭാഗം ഇതുമായി ബന്ധപ്പെട്ട സര്‍ക്കുലര്‍ തയ്യാറാക്കിക്കഴിഞ്ഞു. ഇതിനായി കാബിനറ്റിന്റെ അനുമതി കിട്ടാന്‍ കാത്തിരിക്കുകയാണ്.

3.5 മില്യന്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് എന്‍.ഐ.സി. ഇതിനകം ഇ മെയില്‍ വിലാസങ്ങള്‍ നല്‍കിക്കഴിഞ്ഞു. എന്നാല്‍ ഇതില്‍ 700,000 മാത്രമാണ് ഉപയോഗത്തിലുളളത്. രാജ്യത്തിന്റെ ആഭ്യന്തരസുരക്ഷ മുന്‍നിര്‍ത്തി രഹസ്യങ്ങള്‍ ചോര്‍ത്തുന്നത് തടയാനും മറ്റുമായി പുതിയ ഇ മെയില്‍ നയം നടപ്പാക്കണമെന്ന തീരുമാനം കഴിഞ്ഞ വര്‍ഷമാണ് സര്‍ക്കാര്‍ കൈക്കൊണ്ടത്. യു.എസ്. നാഷനല്‍ സെക്യൂരിറ്റി ഏജന്‍സി ഇന്ത്യയടക്കമുളള രാജ്യങ്ങളുടെ തന്ത്രപ്രധാനമായ കാര്യങ്ങള്‍ ഇന്റര്‍നെറ്റ് വഴി ചോര്‍ത്തുന്നുണ്ടെന്ന എഡ്വേര്‍ഡ് സ്‌നോഡന്റെ വെളിപ്പെടുത്തലിനെത്തുടര്‍ന്നായിരുന്നു ഇത്.

എന്‍.ഐ.സി. ഒഴികെയുളള സര്‍വ്വീസ് പ്രൊവൈഡറുകള്‍ ഔദ്യോഗിക ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്നത് ഒഴിവാക്കണമെന്ന നിര്‍ദേശം അന്ന് സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കും നല്‍കിയിരുന്നു. എന്നാല്‍ പുതിയ ഇ മെയില്‍ നയം ഔദ്യോഗികമായി പ്രഖ്യാപിക്കാത്തതിനാല്‍ നിര്‍ദേശം യാഥാര്‍ഥ്യമായില്ല. ദേശീയസുരക്ഷയടക്കമുളള കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്ന സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്ക് സ്വതന്ത്ര ഇ മെയില്‍ സര്‍വ്വറുകളുണ്ടെങ്കില്‍ അതുവഴി സന്ദേശങ്ങള്‍ കൈമാറുന്നത് തുടരാമെന്നും പുതിയ നയം നിഷ്‌ക്കര്‍ഷിക്കുന്നു.

English summary
Ministers may not be allowed to use Gmail in office. New email policy in the offing to secure government communication. Ministers and bureaucrats may soon be barred from using Gmail, Yahoo or any other email facility that has servers hosted outside India for any official communication.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X