കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ട്രാഫിക് നിയമം ലംഘിച്ച് എംഎൽഎയുടെ മകൾ; ചോദ്യം ചെയ്ത പോലീസിനോടും തട്ടിക്കയറി, പിഴ അടച്ച് മടക്കം

  • By Akhil Prakash
Google Oneindia Malayalam News

ബംഗളൂരു: ബംഗളൂരു നഗരത്തിൽ ട്രാഫിക് സി ഗ്നൽ നിയമങ്ങൾ തെറ്റിച്ച് കർണാടക ബിജെപി എംഎൽഎയുടെ മകൾ. ഇത് ചോദ്യം ചെയ്ത ട്രാഫിക് പോലീസുകരോട് ഇവർ മോശമായി പെരുമാറിയതായും റിപ്പോർട്ട് ഉണ്ട്. സംഭവം റിപ്പോർട്ട് ചെയ്യാനെത്തിയ മാധ്യമപ്രവർത്തകരോടും ഇവർ മോശമായി പെരുമാറി എന്നും പരാതിയുണ്ട്. ബി.ജെ.പി എം.എൽ.എ അരവിന്ദ് ലിംബാവലിയുടെ മകൾ രേണുക ലിംബാവലി ഓടിച്ച കാറാണ് നിയമലംഘനം നടത്തിയത്.

ട്രാഫിക് സി ഗ്നലിൽ ചുവന്ന നിറം തെളിഞ്ഞപ്പോൾ രേണുകയുടെ വെളുത്ത ബിഎംഡബ്ലു കാർ നിർത്താതെ പോയി എന്ന സംഭവമാണ് വിവാദങ്ങളുടെ മൂലകാരണം. തുടർന്ന് ട്രാഫിക് പോലീസ് ഇത് ചോദ്യം ചെയ്തപ്പോൾ രേണുക പോലീസിനോട് തട്ടിക്കയറുകയായിരുന്നു. ഇവർ സീറ്റ് ബെൽറ്റ് ധരിച്ചിരുന്നില്ല എന്നും ആരോപണം ഉണ്ട്. രേണുകയുടെ സുഹൃത്തും കാറിൽ ഉണ്ടായിരുന്നു. രാജ്ഭവന് മുന്നിലെ റോഡിൽ ആയിരുന്നു സംഭവം നടന്നത്. പ്രശ്നം ഗുരുതരമായതോടെ റോഡിൽ ആളുകളും തടിച്ചുകൂടി. ചിലർ ഈ സംഭവത്തിൽറെ ദൃശ്യങ്ങളും പകർത്തി സോഷ്യൽ മീഡിയകളിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്.

 trafic

"എനിക്ക് ഇപ്പോൾ തന്നെ പോകണം. എന്റെ വണ്ടി തടയരുത്. ഓവർടേക്ക് ചെയ്തതിന്റെ പേരിൽ നിങ്ങൾക്ക് കേസ് എടുക്കാൻ സാധിക്കില്ല. ഞങ്ങൾ റാഷ് ആയി വാഹനം ഓടിച്ചിട്ടില്ല. ഇത് എം.എൽ.എ. വാഹനമാണ് ഞാൻ എംഎൽഎ അരവിന്ദ് ലിംബാവലിയുടെ മകൾ ആണ്." രേണുക പറഞ്ഞു. എന്നാൽ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന പോലീസ് ഉദ്യോ ഗസ്തൻ ഇത് അവ ഗണിക്കുകയായിരുന്നു. തന്റെ പക്കൽ പണം ഇല്ലെന്നും എന്നെ വീട്ടിൽ വിടാൻ അനുവദിക്കണമെന്നും ഇവർ പറഞ്ഞു. എന്നാൽ കൂടെ ഉണ്ടായിരുന്ന സുഹൃത്തിന്റെ സഹായത്തോടെ ഇവർ പിന്നീട് പിഴ അടക്കുകയായിരുന്നു.

പുത്തന്‍ ലുക്കില്‍ ദുല്‍ഖറിന്റെ നായിക; ശോഭിതയുടെ ഫോട്ടോഷൂട്ട് ഏറ്റെടുത്ത് ആരാധകര്‍

മുൻപും ഈ കാർ നിയമലംഘനം നടത്തിയിട്ടുണ്ട്. ഇതിന്റെ പേരിൽ 9000 രൂപ ഇവർ പിഴ അടക്കാനുണ്ടായിരുന്നു. പുതിയ സംഭവത്തിൽ മാത്രം 1,000 രൂപ പിഴ ചുമത്തിയെന്നും ആകെ 10,000 രൂപ പിഴയായി അടച്ചു എന്നും ഒരു പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. പോലീസുമായുള്ള വാക്ക് തർക്കത്തെത്തുടർന്ന്, രേണുക ലിംബാവലിയുടെ വീഡിയോ റെക്കോർഡ് ചെയ്യുകയായിരുന്ന മാധ്യമ പ്രവർത്തകർക്കെതിരെയും രേണുക പൊട്ടിത്തെറിച്ചു. "നിങ്ങൾ ക്യാമറ ഓഫ് ചെയ്യുക. എവിടെ നിന്നാണ് നിങ്ങളൊക്കെ വരുന്നത്." എന്നായിരുന്നു രേണുകയുടെ വാക്കുകൾ. മാധ്യമപ്രവർത്തകരെ പറഞ്ഞയക്കണമെന്നും രേണുക പോലീസിനോട് ആവശ്യപ്പെട്ടു.

Recommended Video

cmsvideo
Swapna Suresh Testimony | സ്വപ്ന സുരേഷിനും പിസിക്കുമെതിരെ അരുണ്‍ കുമാര്‍ | *Kerala

English summary
The car driven by Renuka Limbavalli, daughter of BJP MLA Arvind Limbavalli, was involved in the offense.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X