കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മോദിക്ക് വീണ്ടും ചരിത്രം തെറ്റി; ഇത്തവണ പറ്റിയത് വന്‍അബദ്ധം, ചരിത്ര രേഖകള്‍ നിരത്തി വിർശനം

  • By Ajmal
Google Oneindia Malayalam News

Recommended Video

cmsvideo
ചരിത്ര അബദ്ധവുമായി വീണ്ടും Modi | Oneindia Malayalam

ദില്ലി: പ്രസംഗത്തില്‍ ചരിത്രത്തെ വളച്ചൊടിക്കുന്നതായുള്ള ആരോപണങ്ങള്‍ നരേന്ദ്രമേദിക്ക് നേരത്തേയും നേരിടേണ്ടി വന്നിട്ടുണ്ട്. സ്വാതന്ത്ര സമരസേനാനികളായ ഭഗത് സിങ്ങിനേയും ബത്തുകേശ്വര്‍ ദത്തിനേയും ജയിലില്‍ കിടന്നപ്പോള്‍ കോണ്‍ഗ്രസ് നേതാക്കള്‍ തിരിഞ്ഞു നോക്കിയില്ല മോദിയുടെ പ്രസ്താവന ഏറെ വിവാദങ്ങള്‍ സൃഷ്ടിച്ചിരുന്നു.

രേഖകള്‍ സഹിതം കോണ്‍ഗ്രസ് നേതാക്കളും ചരിത്രപണ്ഡിതന്‍മാരും പ്രധാനമന്ത്രിയുടെ വാദം തെറ്റാണെന്ന് കണ്ടെത്തിയിരുന്നു. ഈ സംഭവത്തില്‍ ഒരു മലയാള ചാനലില്‍ നടന്ന ചര്‍ച്ചയില്‍ പങ്കെടുത്തുകൊണ്ട് പ്രധാനമന്ത്രിയെ ന്യായീകരിച്ച ശോഭാ സുരേന്ദ്രനും പരിഹാസം എല്‍ക്കേണ്ടി വന്നിരുന്നു. ഇപ്പോഴിതാ പ്രധാനമന്ത്രിക്ക് ചരിത്രത്തില്‍ വീണ്ടും പിഴച്ചിരിക്കുന്നു.

കബീര്‍ദാസില്‍

കബീര്‍ദാസില്‍

കവിയും പണ്ഡിതനുമായ കബീര്‍ദാസിന്റെ ജീവിതകാലത്തെപ്പറ്റിയുള്ള പരാമര്‍ശത്തിലാണ് മോദിക്ക് വീണ്ടു ചിരിത്രത്തില്‍ പിഴവ് പറ്റിയത്. ഗുരു നാനാക്ക്, ബാബാ ഗോരഖ് നാഥ് എന്നിവര്‍ക്കൊപ്പമാണ് കബിര്‍ ദാസ് ആത്മീയകാര്യങ്ങള്‍ സംസാരിച്ചിരുന്നത് എന്നായിരുന്നു മോദിയുടെ പ്രസംഗം.

ചരിത്രം

ചരിത്രം

കബീര്‍ദാസിന്റെ 500-ാം ചരമവാര്‍ഷികദിനത്തില്‍ മോദി നടത്തിയ പ്രസംഗിത്തിലെ തെറ്റുകള്‍ ചൂണ്ടിക്കാട്ടി വിമര്‍ശകരും ചരിത്രകാരന്മാരും ഇപ്പോള്‍ രംഗത്ത് എത്തിയിരിക്കുകയാണ്. കബീര്‍ദാസിന്റെ ജന്മസ്ഥലമായ മഗ്ഹറില്‍ നടത്തിയ പ്രസംഗത്തിലായിരുന്നു മോദിക്ക് ചരിത്രം പിഴച്ചത്.

തിരുത്ത്

തിരുത്ത്

മോദി പ്രസംഗിച്ചത് അല്ല ചരിത്രം. ഗോരഖ്‌നാഥ് പതിനൊന്നാം നൂറ്റാണ്ടിലും ഗുരുനാനാക്ക് കബീറിനു ശേഷവുമാണ് ജീവിച്ചിരുന്നതെന്നുമാണ് തെളിവുകളുടെ അടിസ്ഥാനത്തില്‍ ചരിത്രകാരന്‍മാരും വിമര്‍ശകരും ചൂണ്ടികാട്ടുന്നത്. വ്യത്യസ്ത കാലഘട്ടത്തില്‍ ജീവിച്ച ഇവര്‍ മൂന്ന് പേരും എങ്ങനെ ഒരുമിച്ചിരുന്ന ആത്മീയ ചര്‍ച്ച നടത്തുമെന്നാണ് വിമര്‍ശകര്‍ ചോദിക്കുന്നത്.

വിമര്‍ശനം

വിമര്‍ശനം

ചരിത്ര വസ്തുക്കള്‍ കണ്ടെത്തി പ്രസംഗത്തില്‍ ഉള്‍പ്പെടുത്താനുള്ള പ്രവണത പ്രധാനമന്ത്രി ഉപേക്ഷിക്കണമെന്ന് മുതിര്‍ന്ന ആര്‍ജെഡി നേതാവ് ശിവാനന്ദ് തിവാരി പറഞ്ഞു. പ്രസംഗത്തില്‍ ചരിത്രം ഉള്‍പ്പെടുത്തുന്നതില്‍ തെറ്റില്ല. എന്നാല്‍ അതിനു മുമ്പ് നിര്‍ബന്ധമായും ചരിത്ര വസ്തുക്കള്‍ പരിശോധിക്കുന്നത് നല്ലതായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഭഗത് സിങ്ങില്‍

ഭഗത് സിങ്ങില്‍

ഭഗത് സിങ്ങ് ഉള്‍പ്പടേയുള്ള സ്വാതന്ത്രസമര നേതാക്കളെ കോണ്‍ഗ്രസ് സന്ദര്‍ശിച്ചില്ല എന്ന പ്രസ്താവയുടെ ക്ഷീണം മാറുന്നതിന് മുമ്പ് തന്നെയാണ് ഇപ്പോള്‍ വീണ്ടും മോദിക്ക് ചരിത്രം പിഴച്ചത്. ചരിത്ര രേഖകളും തെളിവുകളും ചൂണ്ടിക്കാട്ടിയായിരുന്നു മോദിയുടെ ഭഗത് സിങ്ങ് പ്രസംഗം കോണ്‍ഗ്രസ് പൊളിച്ചടുക്കിയത്.

നെഹ്‌റുവിനെതിരെ

നെഹ്‌റുവിനെതിരെ

1929 ഓഗസ്റ്റില്‍ നെഹ്‌റു ഭഗത് സിംഗിനേയും മറ്റ് സ്വാതന്ത്രസമര സേനാനികളേയും സന്ദര്‍ശിച്ചതിന്റെ ഔദ്യോഗിക രേഖകള്‍ ഇന്ത്യന്‍ നാഷണല്‍ ആര്‍ക്കേവില്‍ ലഭ്യമാണ്. ഇതിന്റെ കോപ്പി ഉള്‍പ്പടേയുള്ള തെളിവുകള്‍ ഉയര്‍ത്തിയാണ് കോണ്‍ഗ്രസ് നെഹ്‌റുവിന് നേരെ ഉയര്‍ന്ന ആരോപണത്തെ പ്രതിരോധിച്ചത്.

ചരിത്രകാരന്‍

ചരിത്രകാരന്‍

പ്രമുഖ ചരിത്രകാരന്‍മാരും പ്രധാനമന്ത്രിയുടെ നെഹ്‌റു വിമര്‍ശത്തിനെതിരെ രംഗത്ത് എത്തിയിരുന്നു. നെഹ്‌റു ഇരുവരേയും ജയിലില്‍ പോയി കാണുകയും അത് എഴുതിയിട്ടുണ്ടെന്ന് ചരിത്രകാരനാനായ ഇര്‍ഫാന്‍ ഹബീബ് വ്യക്തമാക്കി. നെഹ്‌റു മാത്രമല്ല മറ്റ് കോണ്‍ഗ്രസ് നേതാക്കളും ഇരുവര്‍ക്കും വേണ്ടി സംസാരിക്കാന്‍ കോണ്‍ഗ്രസ് നേതാക്കളോട് ആവശ്യപ്പെട്ടിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

ഇര്‍ഫാന്‍ ഹബീബ്.

ഇര്‍ഫാന്‍ ഹബീബ്.

ഭഗത് സിങ്ങിനെക്കുറിച്ച് പുസ്തകങ്ങള്‍ തയ്യാറാക്കിയ ചരിത്രകാരനായയിരുന്നു ഇര്‍ഫാന്‍ ഹബീബ്. രാഷ്ട്രീയ നേട്ടത്തിന് വേണ്ടി സ്വാതന്ത്രസമരം പോലുള്ള ചരിത്ര കാര്യങ്ങള്‍ വളച്ചൊടിക്കുന്നത് ശരിയല്ല എന്നും. പ്രസംഗത്തിന് മുമ്പ് പ്രധാനമന്ത്രി പോയി ചരിത്രം വായിക്കണമെന്നും അദ്ദേഹം വിമര്‍ശിച്ചു.

തക്ഷശില

തക്ഷശില

2013 ല്‍ തക്ഷശിലയെ കുറിച്ചു സംസാരിച്ചതിനും മോദി വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങിയിരുന്നു. തക്ഷശിലയുടെ അവശേഷിപ്പുകള്‍ പാക്കിസ്ഥാനിലെ പഞ്ചാബിലാണെന്ന് മനസ്സിലാക്കാതെ ബിഹാറന്റെ ശക്തിയാണ് തക്ഷശില എന്ന് പറഞ്ഞ മോദിക്ക് നിരവധി വിമര്‍ശനങ്ങളായിരുന്നു ഏറ്റുവാങ്ങേണ്ടി വന്നത്.

English summary
modi factual mistake again
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X