കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മോദിയുടെ ഡിജിറ്റൽ ഇന്ത്യ യത്നം; രാജ്യത്തിലെ സാമ്പത്തിക ഇടപാടുകൾക്ക് മാറ്റം വരുത്തിയത് ഇങ്ങനെ...

Google Oneindia Malayalam News

ദില്ലി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള എൻഡിഎ സർക്കാർ നടപ്പിലാക്കിയ ഡിജിറ്റൽ ഇന്ത്യ എന്ന പദ്ധതി രാജ്യത്ത് സാമ്പത്തിക ഇടപാടുകൾക്ക് മാറ്റം വരുത്തിയിട്ടുണ്ട്. പണമിടപാടുകൾ താഴെക്ക് വന്നിരുന്നെങ്കിലും മറ്റൊരു സാമ്പത്തിക രീതിയിലേക്ക് നയിച്ചിരുന്നു. മോദി നടപ്പിലാക്കിയ ഡിജിറ്റൽ ഇന്ത്യ, സ്റ്റാർട്ട് അപ്പ് ഇന്ത്യ പ്രോഗ്രാം, നോട്ട് നിരോധനം എന്നിവ ഡിജിറ്റൽ ട്രാൻസാക്ഷന് വഴിയൊരുക്കി.

<strong>സ്ത്രീകള്‍ വേണ്ടെന്ന് അയ്യപ്പന്‍ തന്നെ പറഞ്ഞിട്ടുണ്ട്... പിസിയുടെ പുതിയ വെളിപ്പെടുത്തല്‍</strong>സ്ത്രീകള്‍ വേണ്ടെന്ന് അയ്യപ്പന്‍ തന്നെ പറഞ്ഞിട്ടുണ്ട്... പിസിയുടെ പുതിയ വെളിപ്പെടുത്തല്‍

കാഷ് ലെസ്സ് പണമിടപാടിനെ പ്രോത്സാഹിപ്പിക്കുന്നതിന് വേണ്ടി ഡിജിറ്റൽ ട്രാൻസാക്ഷന് സർക്കാർ നിരവധി ഡിസ്കൗണ്ടുകളും ഓഫറുകളും നൽകിയിരുന്നു. ഇ പെയ്മെന്റ് സാമ്പത്തിക ഇടപാടുകൾ എളുപ്പമുള്ളതാക്കി തീർത്തു എന്നു മാത്രമല്ല, പണത്തിന്റെ ചലനത്തെ നിയന്ത്രിക്കാൻ സർക്കാരിന് കഴിഞ്ഞു എന്നതും മറ്റൊരു വസ്തുതയാണ്.

Digital India

ഇത് നികുതി വെട്ടിപ്പ് കുറയ്ക്കുന്നതിനും ഇതുമൂലം സർക്കാരിന് സാമ്പത്തിക നേട്ടം ഉണ്ടക്കാനും സാധിച്ചു. സർക്കാരിന്റെ ഡിജിറ്റൽ നയം നികുതി വരുമാനത്തിൽ വൻ കുതിച്ച് ചാട്ടമാണ് ഉണ്ടായിട്ടുള്ളത്. അത്മാത്രമല്ല ജനങ്ങൾക്ക് പണം കൂടുതൽ കാലം കൈയ്യിൽ വെച്ച് നടക്കേണ്ടി വരില്ല. എടിഎമ്മിന് മുന്നിൽ ക്യൂ നിന്ന് പണം പിൻവലിക്കേണ്ടി ആവശ്യവും ഉണ്ടാവില്ല. മാത്രമല്ല യാത്രകളിൽ കൂടി പോലും പണം അയക്കാൻ ഡിജിറ്റൽ പണമിടപാട് വഴി സാധിക്കും.

Digital India

ഇ പെയ്മെന്റ് റാങ്കിങ്ങിൽ 2011ൽ മുപ്പത്തി ആറാം സ്ഥാനത്തുണ്ടായയ ഇന്ത്യ 2018 ആയപ്പോഴേക്കും ഇരുപതെട്ടാം റാങ്കിൽ എത്തി. എന്നാൽ അടിസ്ഥാന സൗകര്യങ്ങളിലേക്കും സാമൂഹിക സാമ്പത്തിക ഘടകങ്ങളിലേക്കും എത്തിക്കാൻ കൂടുതൽ കാര്യങ്ങൾ ചെയ്യേണ്ടതുണ്ട്. ഇ പെയ്മെന്റ് സമ്പ്രദായം നടപ്പിലാക്കുന്നതിന് വേണ്ടി സർക്കാർ വേഗതയിൽ കാര്യങ്ങൾ നടപ്പിലാക്കുകയാണ്.

ജനങ്ങൾ സർക്കാരിലേക്കും, ബിസിനസിൽ നിന്ന് സർക്കാരിലേക്കും സർക്കാരിൽ നിന്ന് ബിസിനസിലേക്കും ഇടപാടുകൾ വേഗതിയിൽ നടക്കുന്നുണ്ടെന്ന് എക്കണോമിസ്റ്റ് ഇന്റലിജൻസ് യൂണിറ്റ് നടത്തിയ സർവേ വ്യക്തമാക്കുന്നു. മോദിയുടെ ഭരണത്തിൻ കീഴിൽ മൊബൈൽ താരിഫും കുറഞ്ഞു.

English summary
Modi govt's digital India push, how it has changed the way we transact?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X