1000 ദിവസം കൊണ്ട് ഗ്രാമീണ ഇന്ത്യയെ വെളിച്ചത്തിലേക്കു കൊണ്ടുവരാന്‍ മോദിസര്‍ക്കാര്‍

  • Written By: Anoopa
Subscribe to Oneindia Malayalam

ദില്ലി: ഇന്ത്യയിലെ 18,500 ഗ്രാമങ്ങളെ വൈദ്യുതീകരിക്കുക എന്ന ലക്ഷ്യം 1000 ദിവസം കൊണ്ട് പൂര്‍ത്തീകരിക്കാന്‍ സര്‍ക്കാര്‍ തയ്യാറെടുക്കുന്നു. കേന്ദ്ര ഊര്‍ജ്ജ മന്ത്രാലയം പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പിലാണ് പുതിയ അറിയിപ്പ്. 13 വര്‍ഷം മുന്‍പ് ഗ്രാമീണ ഇന്ത്യയുടെ വൈദ്യുതീകരണത്തിനായി അന്നത്തെ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്‌പേയി തുടങ്ങിവെച്ച ദീന്‍ ദയാല്‍ ഉപാധ്യായ ഗ്രാമ ജ്യോതി യോജന പദ്ധതിയുടെ തുടര്‍ച്ചയാണ് ഇതെന്ന് പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.

ദാരിദ്യരേഖക്കു താഴെയുള്ള കുടുംബങ്ങളില്‍ സൗജന്യ വൈദ്യുതി എത്തിക്കാനും വൈദ്യുതി എത്തിക്കുന്ന കുടുംബങ്ങളില്‍ മീറ്ററുകളും ട്രാന്‍ഫോര്‍മറുകളും സ്ഥാപിക്കാനും സര്‍ക്കാര്‍ ലക്ഷ്യമിടുന്നുണ്ട്. പദ്ധതിയെക്കുറിച്ച് വിവരങ്ങളടങ്ങിയ ഗാര്‍വ്(GARV) എന്ന വെബ്‌സൈറ്റും റൂറല്‍ ഇലക്ട്രിഫിക്കേഷന്‍ കോര്‍പ്പറേഷന്‍(REC) പുറത്തിറക്കിയിട്ടുണ്ട്.

electricity

ബിജെപി സര്‍ക്കാര്‍ അധികാരത്തില്‍ വന്നപ്പോള്‍ 18,452 ഗ്രാമങ്ങള്‍ വൈദ്യുതീകരിക്കപ്പെട്ടിട്ടില്ലായിരുന്നുവെന്ന് ഊര്‍ജ്ജമന്ത്രാലയത്തിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതില്‍ 13,469 ഗ്രാമങ്ങളില്‍ വൈദ്യുതി എത്തിച്ചുകഴിഞ്ഞു. ഒഡീഷയാണ് പദ്ധതിയുടെ ഏറ്റവും വലിയ ഗുണഭോക്താവ്. സംസ്ഥാനത്തെ 2,425 ഗ്രാമങ്ങളാണ് പുതിയതായി വൈദ്യുതീകരിക്കപ്പെട്ടത്. ആസ്സാം ആണ് രണ്ടാം സ്ഥാനത്ത്. ആസ്സാമിലെ 2,240 ഗ്രാമങ്ങള്‍ പദ്ധതിപ്രകാരം വൈദ്യുതീകരിക്കപ്പെട്ടു.

English summary
Modi government plans to electrify 18,500 Villages in India within 1000 days
Please Wait while comments are loading...