കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദാവോസില്‍ മോദിക്ക് കാര്യങ്ങള്‍ എളുപ്പമാവില്ല, വളര്‍ച്ചാനിരക്കില്‍ പിടിച്ചുനില്‍ക്കാന്‍ പാടുപെടും

വളര്‍ച്ചയില്‍ ചൈനയ്ക്കും സുപ്രധാന എതിരാളിയായ പാകിസ്ഥാനും പിറകിലാണ് ഇന്ത്യയെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്

  • By Vaisakhan
Google Oneindia Malayalam News

ദാവോസ്: ലോകസാമ്പത്തിക ഫോറത്തിന്റെ പ്ലീനറി സമ്മേളനത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസംഗം മികച്ചതായിരുന്നെങ്കിലും ഇനിയങ്ങോട്ടുള്ള കാര്യങ്ങള്‍ അത്ര എളുപ്പമാവില്ലെന്നാണ് വിലയിരുത്തല്‍. 20 വര്‍ഷത്തിന് ശേഷമാണ് ഒരു ഇന്ത്യന്‍ പ്രധാനമന്ത്രി ലോക സാമ്പത്തിക ഫോറം സമ്മേളനത്തില്‍ സംസാരിക്കുന്നത്.

പ്രസംഗത്തില്‍ ഇന്ത്യയുടെ കുതിപ്പില്‍ പങ്കാളികളാവാന്‍ ആഗോള സമൂഹത്തെ അദ്ദേഹത്തെ ക്ഷണിച്ചെങ്കിലും കാര്യങ്ങള്‍ പ്രധാനമന്ത്രി വിചാരിച്ച രീതിയലല്ല പോകുന്നത്. പ്രധാന കാരണം ഇന്ത്യയുടെ സാമ്പത്തിക കുതിപ്പ് അത്ര മികച്ച രീതിയലല്ല എന്നതാണ്. അതുകൊണ്ട് പല രാജ്യങ്ങളും ഇന്ത്യയുടെ കാര്യത്തില്‍ വലിയ പ്രാധാന്യം കല്‍പ്പിക്കുന്നില്ല.

സാമ്പത്തിക റിപ്പോര്‍ട്ടില്‍ കുരുങ്ങും

സാമ്പത്തിക റിപ്പോര്‍ട്ടില്‍ കുരുങ്ങും

ലോക സാമ്പത്തിക ഫോറത്തിന്റെ റിപ്പോര്‍ട്ടിലാണ് പ്രധാനമന്ത്രി കുടുങ്ങാന്‍ പോകുന്നത്. വളര്‍ച്ചയില്‍ ചൈനയ്ക്കും സുപ്രധാന എതിരാളിയായ പാകിസ്ഥാനും പിറകിലാണ് ഇന്ത്യയെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. അതോടൊപ്പം ഇന്ത്യയിലെ സമ്പത്തിന്റെ ഭൂരിഭാഗവും ലഭിച്ചത് ജനസംഖ്യയുടെ ഒരു ശതമാനത്തിനാണ് എന്നതും പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തിന് തിരിച്ചടിയാവും.

നിക്ഷേപസാധ്യതയ്ക്ക് തിരിച്ചടിയാവും

നിക്ഷേപസാധ്യതയ്ക്ക് തിരിച്ചടിയാവും

പുതിയ നിക്ഷേപസാധ്യതകള്‍ തേടിയാണ് മോഡി സ്വിറ്റ്‌സര്‍ലന്‍ഡിലെത്തിയത്. എന്നാല്‍ ഇന്ത്യയുടെ സാമ്പത്തിക രീതികള്‍ ആകര്‍ഷകമല്ലെന്ന് പല രാജ്യങ്ങള്‍ക്കും അഭിപ്രായമുണ്ട്. ഇന്ത്യയിലെ ഏറ്റവും വളര്‍ച്ചാ നിരക്കുള്ള രണ്ട് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും മോഡിക്കൊപ്പമുണ്ട്. ഇവര്‍ ഇന്ത്യയിലെ നിക്ഷേപസാധ്യതകളെ കുറിച്ച് സംസാരിക്കാനും സാധ്യതയുണ്ട്. ഇതോടൊപ്പം പ്രധാനമന്ത്രി യുഎസ് പ്രസിഡന്റുമായി അൗദ്യോഗിക ചര്‍ച്ച നടത്താനും സാധ്യതയുണ്ട്.

ബിസിനസ് ഭീമന്‍മാരുമായി ചര്‍ച്ച

ബിസിനസ് ഭീമന്‍മാരുമായി ചര്‍ച്ച

40 ആഗോള കോര്‍പ്പറേറ്റ് കമ്പനികളുമായി പ്രധാനമന്ത്രി ചര്‍ച്ച നടത്തിയിട്ടുണ്ട്. ഇവര്‍ 18 രാജ്യങ്ങളെ പ്രതിനിധീകരിക്കുന്നവരാണ്. മൈക്രോസോഫ്റ്റിന്റെ സത്യ നദേല, എയര്‍ബസ് സിഇഒ ഡിര്‍ക് ഹോക്ക്, റിലയന്‍സിന്റെ മുകേഷ് അംബാനി എന്നിവരാണ് ഇതില്‍ പ്രമുഖര്‍. ഇവരോടെല്ലാം ഇന്ത്യ നിക്ഷേപ സൗഹൃദമാണെന്ന് മോഡി അറിയിച്ചിട്ടുണ്ട്. എന്നാല്‍ ഇതില്‍ പകുതിലധികം കോര്‍പ്പറേറ്റുകള്‍ ഇന്ത്യ നിക്ഷേപ സൗഹൃദമല്ലെന്ന് വിശ്വസിക്കുന്നവരാണ്. ഈ കൂട്ടത്തില്‍ ഏറ്റവും പ്രമുഖര്‍ അവര്‍ തന്നെയാണ്.

ചില നല്ല കാര്യങ്ങളും

ചില നല്ല കാര്യങ്ങളും

ലോകത്ത് ഏറ്റവും വേഗത്തില്‍ വളരുന്ന പത്ത് സാമ്പത്തിക ശക്തികളില്‍ ഒന്നാണ് ഇന്ത്യയെന്ന സാമ്പത്തിക ഫോറത്തിന്റെ റിപ്പോര്‍ട്ടാണ് പ്രധാനമന്ത്രിക്ക് ആശ്വാസം നല്‍കുന്ന ഘടകം. സ്വിറ്റ്‌സര്‍ലന്‍ഡ് പ്രധാനമന്ത്രി അലെയ്ന്‍ ബെര്‍സെറ്റുമായുള്ള കൂടിക്കാഴ്ച്ചയില്‍ ഈ വിഷയം മോഡി സംസാരിച്ചുവെന്നാണ് സൂചന. ഇന്ത്യയുമായി ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്താന്‍ താല്‍പര്യമുണ്ടെന്ന് ബെര്‍സെറ്റ് അറിയിച്ചിട്ടുണ്ട്. ഇരുവരും തമ്മില്‍ നികുതി സംബന്ധമായ വിവരങ്ങള്‍ കൈമാറുമെന്നും വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം സ്വിസ് ബാങ്കിലെ കള്ളപണക്കാരുടെ ലിസ്റ്റ് കൈമാറുന്ന കാര്യത്തിലും ഇരുവരും ചര്‍ച്ച നടത്തിയേക്കും.

English summary
modi will struggle at davos
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X