വെള്ളം ചോദിച്ചിട്ട് നൽകിയില്ല, 3 വയസ്സുകാരനെ അമ്മ തീ വെച്ച് കൊന്നു !!!

  • By: മരിയ
Subscribe to Oneindia Malayalam

മുസാഫര്‍പൂര്‍: കുടിയ്ക്കാന്‍് വെള്ളം ചോദിച്ചിട്ട് എടുത്ത് കൊടുക്കാത്തിനെ തുടര്‍ന്ന് മകനെ അമ്മ കൊന്നു. മൂന്ന് വയസ്സുകാരനായ നന്ദന്‍ ആണ് കൊല്ലപ്പെട്ടത്. സംഭവുമായി ബന്ധപ്പെട്ട് അമ്മ പൂജയോ ബീഹാര്‍ പോലീസ് അറസ്റ്റ് ചെയ്തു.

വെള്ളം ആവശ്യപ്പെട്ടു

പൂജ ടിവി കാണുന്നതിനിടേയാണ് കുടിയ്ക്കാനായി വെള്ളം എടുത്ത് കൊണ്ട് വരാന്‍ നന്ദനോട് ആവശ്യപ്പെട്ടത്. എന്നാല്‍ കളിച്ച് കൊണ്ടിരിയ്ക്കുകയായിരുന്ന കുട്ടി അത് ശ്രദ്ധിച്ചില്ല.

ദേഷ്യം

അനുസരണക്കേട് കാണിയ്ക്കുന്നതിന് ദേഷ്യം മൂത്ത പൂജ ആദ്യ കുഞ്ഞിനെ പൊതിരെ തല്ലി, അതിന് ശേഷം മണ്ണെണ്ണ ഒഴിച്ച് കത്തിയ്ക്കുകയായിരുന്നു.

പുക

വീട്ടില്‍ നിന്ന് പുക ഉയരുന്നത് കണ്ട് അയല്‍വാസികള്‍ വന്ന് നോക്കിയപ്പോഴാണ് കുഞ്ഞിന്റെ മൃതദേഹം കണ്ടത്. ഇവര്‍് ഉടനെ തന്നെ പോലീസില്‍ വിവരം അറിയിയ്ക്കുകയായിരുന്നു.

വഴക്ക്

പൂജയും ഭര്‍ത്താവ് രാജേന്ദ്ര മെഹ്തയും വഴക്ക് കൂടുന്നത് പതിവാണെന്ന് ബന്ധുക്കള്‍ പറയുന്നു. അയല്‍വാസികളോടെല്ലാം ഇവര്‍ നിസ്സാരകാര്യത്തിന് പോലും വഴക്ക് കൂടാന്‍് ചെല്ലുമായിരുന്നു.

ഉപദ്രവം

മറ്റ് കുട്ടികളേയും യുവതി നന്നായി ഉപദ്രവിച്ചിരുന്നു. മൂന്ന് കുട്ടികളാണ് പൂജയ്ക്ക്. മൂത്ത കുട്ടിയെ നേരത്തെ തീ വെച്ച് കൊല്ലാന്‍ ശ്രമിച്ചിരുന്നെങ്കിലും ബന്ധുക്കള്‍ കണ്ടതിനാല്‍ രക്ഷപ്പെടുത്തി.

അറസ്റ്റ്

പൂജയെ പോലീസ് അറസ്റ്റ് ചെയ്തു. ഇവര്‍ക്ക് മാനസികാസ്യാസ്ഥ്യം ഉണ്ടോ എന്ന് പോലീസ് പരിശോധയ്ക്കുന്നുണ്ട്.

English summary
Mother sets fire three year son for refusing to serve water.
Please Wait while comments are loading...