കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മുകുള്‍ റോയ് തൃണമൂലില്‍ തിരിച്ചെത്തി.... മമതയുടെ ഞെട്ടിച്ച നീക്കം, ബിജെപി ബംഗാളില്‍ തരിപ്പണമാകും

Google Oneindia Malayalam News

കൊല്‍ക്കത്ത: ബംഗാളില്‍ ബിജെപിയുടെ പടിയിറക്കം തുടങ്ങുന്നു. ബിജെപിയുടെ വളര്‍ച്ചയ്ക്ക് കാരണക്കാരനായ മുകുള്‍ റോയ് തൃണമൂലില്‍ തിരിച്ചെത്തിയിരിക്കുകയാണ്. മമതയുമായുള്ള മഞ്ഞുരുകിയതാണ് തിരിച്ചുപോക്കിന് കളമൊരുങ്ങിയത്. മുകുള്‍ റോയിക്കൊപ്പം മകനും തൃണമൂലില്‍ ചേര്‍ന്നിട്ടുണ്ട്. ബിജെപിയുടെ രാഷ്ട്രീയത്തിനെതിരെ ദേശീയ തലത്തില്‍ മമതാ ബാനര്‍ജി ബദലൊരുക്കുകയാണ്. അതിന് ചുക്കാന്‍ പിടിക്കാന്‍ മുകുള്‍ റോയിയും ഉണ്ടാകുമെന്നാണ് സൂചനകള്‍. യുപി തിരഞ്ഞെടുപ്പില്‍ അടക്കം മമതയ്ക്ക് വലിയ പ്ലാനുകള്‍ ഉണ്ട്.

ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ദില്ലിയിലെത്തി പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കാണുന്നു- ചിത്രങ്ങള്‍

pic1

മമതയുടെ വിശ്വസ്തനായ മുകുള്‍ റോയി തൃണമൂല്‍ കോണ്‍ഗ്രസിലേക്ക് തിരിച്ചുവന്നിരിക്കുകയാണ്. ബിജെപിയുമായി തിരഞ്ഞെടുപ്പ് കാലത്ത് തന്നെ മുകുള്‍ റോയ് അകന്നിരുന്നു. സുവേന്ദു അധികാരിയുടെ വരവോടെ ഇത് ശക്തമായി. സുവേന്ദുവിനെ രാഷ്ട്രീയമായി തകര്‍ക്കാന്‍ കൂടിയാണ് മുകുള്‍ റോയിയെ മമത ഒപ്പം കൂട്ടുന്നത്. മുകുള്‍ റോയ് മാത്രമല്ല, മകന്‍ ശുഭ്രാങ്ഷു റോയിയും തൃണമൂലിലേക്ക് മടങ്ങി വന്നത് തൃണമൂലിന് കൂടുതല്‍ ഗുണം ചെയ്യും.

pic2

ബിജെപിയെ മുട്ടുകുത്തിച്ചേ അടങ്ങൂ എന്ന വാശിയിലാണ് മമത. മുകുള്‍ റോയി തിരിച്ചെത്തിയതോടെ അദ്ദേഹം കൊണ്ടുപോയവരെ കൂടെ തിരിച്ചെത്തിക്കാന്‍ മമതയ്ക്ക് സാധിക്കും. മുകുള്‍ ഇന്ന് തൃണമൂല്‍ ആസ്ഥാനത്ത് മമതാ ബാനര്‍ജിയെ കാണാന്‍ എത്തുമെന്നും നേരത്തെ റിപ്പോര്‍ട്ടുണ്ടായിരുന്നു. മമതയുടെ അനന്തരവന്‍ അഭിഷേക് ബാനര്‍ജിയും യോഗത്തിലുണ്ടായിരുന്നു. അഭിഷേകാണ് ഈ കൂടിക്കാഴ്ച്ചയ്ക്കായി ചരടുവലി നടത്തിയത്. നേരത്തെ ആശുപത്രിയിലെത്തി അഭിഷേക് മുകുള്‍ റോയിയെ കണ്ടത് മമത പറഞ്ഞിട്ടായിരുന്നു.

pic3

മുകുള്‍ റോയ് പോയത് വലിയ പ്രത്യാഘാതങ്ങള്‍ ബിജെപിയിലുണ്ടാക്കും. പല നേതാക്കളും തൃണമൂലില്‍ നിന്ന് ബിജെപിയിലെത്തിയത് മുകുള്‍ റോയ് ഉള്ളത് കൊണ്ടാണ്. ഇതില്‍ പലര്‍ക്കും മത്സരിക്കാന്‍ ടിക്കറ്റ് കിട്ടിയില്ല. ഇത് മൊത്തത്തില്‍ മുകുള്‍ റോയ് ക്യാമ്പിന് ക്ഷീണമായി മാറിയിരുന്നു. സുവേന്ദു അധികാരിക്ക് ബിജെപി കൂടുതല്‍ റോള്‍ നല്‍കുന്നതും മുകള്‍ റോയിയെ ചൊടിപ്പിച്ചിരിക്കുകയാണ്. പ്രതിപക്ഷ നേതാവായി സുവേന്ദുവിനെ ബിജെപി അവതരിപ്പിക്കുകയും ചെയ്തു. എന്നാല്‍ ബിജെപി ദേശീയ വൈസ് പ്രസിഡന്റ് സ്ഥാനമാണ് മുകുള്‍ റോയിക്ക് കിട്ടിയത്.

pic4

മമത രണ്ട് തരത്തിലാണ് പാര്‍ട്ടി വിട്ട് പോയവരെ കാണുന്നത്. തീവ്ര നേതാക്കളും മൃദു സമീപനമുള്ള നേതാക്കളും. ടിഎംസി വിട്ടവരില്‍ പലരും മമതയെ വ്യക്തിപരമായി ആക്രമിച്ചിരുന്നു. ഇവരെ ഒരിക്കലും ഇനി കൂടെ കൂട്ടാന്‍ മമത തയ്യാറാവില്ല. എന്നാല്‍ പാര്‍ട്ടി വിട്ടെങ്കിലും ഒരിക്കല്‍ പോലും മുകുള്‍ റോയ് മമതയെ മോശമായി ഒന്നും പറഞ്ഞിരുന്നില്ല. പ്രചാരണത്തില്‍ പോലും മമതയെ മാന്യതയോടെയാണ് മുകുള്‍ റോയ് നേരിട്ടത്. എന്നാല്‍ സുവേന്ദു അധികാരി മമതയെ അപമാനിച്ചു എന്നാണ് വിലയിരുത്തല്‍.

pic5

മുകുള്‍ റോയിക്ക് ബിജെപിയിലെ പ്രമുഖ നേതാക്കളായ രാഹുല്‍ സിന്‍ഹയുമായും ദിലീപ് ഘോഷുമായും പ്രശ്‌നങ്ങളുണ്ടായിരുന്നു. അഭിഷേക് ബാനര്‍ജിയുമായുള്ള എല്ലാ പ്രശ്‌നങ്ങളും പരിഹരിച്ചെന്നാണ് സൂചന. വലിയ പദവി തന്നെ അദ്ദേഹത്തെ കാത്തിരിക്കുന്നുണ്ട്. ദില്ലിയില്‍ വലിയൊരു ദേശീയ സഖ്യം ഒരുങ്ങുന്നുണ്ട്. അതിനെ ഏകോപിപ്പിക്കാനുള്ള ചുമതലയും മുകുള്‍ റോയിക്കാവും ലഭിക്കുക. ഉത്തര്‍പ്രദേശ് തിരഞ്ഞെടുപ്പില്‍ ഇത്തവണ തൃണമൂല്‍ കോണ്‍ഗ്രസ് മത്സരിക്കുന്നുണ്ട്.

pic6

ബംഗാളിലെ പോരാട്ടം മറ്റ് സംസ്ഥാനങ്ങളിലേക്ക് വ്യാപിപ്പിച്ച് ബിജെപിയെ പൊളിക്കാനുള്ള നീക്കത്തിലാണ് മമത. യുപിയില്‍ കര്‍ഷക സംഘടനകള്‍ മമതയെ പിന്തുണയ്ക്കും. രാകേഷ് ടിക്കായത്ത് ബംഗാളിലെത്തി മമതയുടെ പിന്തുണ നേടിയിരുന്നു. ടിക്കായത്ത് മമതയെ അഖിലേഷ് യാദവുമായി അടുപ്പിക്കും. യുപിയില്‍ എസ്പി സഖ്യത്തില്‍ മമത മത്സരിക്കാനാണ് സാധ്യത. എസ്ബിഎസ്പിയും ഈ സഖ്യത്തിലുണ്ടാവും. പരമാവധി എല്ലാ ചെറുപാര്‍ട്ടികളും എസ്പിക്ക് കീഴില്‍ അണിനിരക്കും.

Recommended Video

cmsvideo
Focus back on Congress leadership drift, turmoil in party | Oneindia Malayalam
pic7

മായാവതിയുമായും മമത ചര്‍ച്ചയ്ക്ക് തയ്യാറാവും. എന്നാല്‍ സഖ്യത്തില്‍ ബിഎസ്പി ഉണ്ടാവില്ലെന്ന് ഉറപ്പാണ്. അഖിലേഷിനും അതിന് താല്‍പര്യമില്ല. മായാവതിയുടെ റോളിലേക്ക് വളരുകയാണ് മമതയുടെ ലക്ഷ്യം. മുകുള്‍ റോയ് വന്നതോടെ സംഘടന ഒന്ന് കൂടി ശക്തമാക്കാനും തൃണമൂലിന് സാധിക്കും. ഭട്ട, പര്‍സോള്‍, തപ്പല്‍ എന്നിവിടങ്ങളിലെ കര്‍ഷകരുടെ പ്രക്ഷോഭത്തിന് മമത പിന്തുണ നല്‍കിയിരുന്നു. ഇതാണ് അവരെ കര്‍ഷകര്‍ കൂടുതലായി പിന്തുണയ്ക്കാന്‍ കാരണം. കോണ്‍ഗ്രസും ഇവരെ പിന്തുണയ്ക്കാന്‍ തയ്യാറാവും. ഇല്ലെങ്കില്‍ യുപിയില്‍ കോണ്‍ഗ്രസ് ഒന്നുമല്ലാതായി പോവും.

ക്യൂട്ട് ലുക്കില്‍ ശ്രാവന്തി; പുതിയ ചിത്രങ്ങള്‍ കാണാം

English summary
mukul roy returns to trinamool congress, a big setback for bjp after election debacle
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X