കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സമാജ് വാദി പാര്‍ട്ടി പിളര്‍പ്പിലേക്ക്.... അധ്യക്ഷ സ്ഥാനത്തിനായി മുലായം സിംഗിന്റെ നീക്കങ്ങള്‍!!

Google Oneindia Malayalam News

ലഖ്‌നൗ: ലോക്‌സഭാ തിരഞ്ഞെടുപ്പിലെ വമ്പന്‍ തിരിച്ചടിയെ തുടര്‍ന്ന് സമാജ് വാദി പാര്‍ട്ടിയില്‍ പ്രശ്‌നങ്ങള്‍ വര്‍ധിക്കുന്നു. അധ്യക്ഷ സ്ഥാനത്ത് നിന്ന് അഖിലേഷ് യാദവ് മാറണമെന്ന് മുതിര്‍ന്ന നേതാക്കള്‍ ഉന്നയിക്കുന്നു. മുലായം സിംഗാണ് ഇതിന് നേതൃത്വം നല്‍കുന്നത്. അധ്യക്ഷ സ്ഥാനം തനിക്ക് വേണമെന്ന് അദ്ദേഹം നേതാക്കളോട് സൂചിപ്പിച്ചിരിക്കുകയാണ്. ഇത് പാര്‍ട്ടിയില്‍ പ്രതിസന്ധിയുണ്ടാക്കിയിരിക്കുകയാണ്.

അധ്യക്ഷ സ്ഥാനം ഒഴിയാന്‍ അഖിലേഷ് തയ്യാറല്ലെന്നാണ് സൂചന. സീനിയര്‍ നേതാക്കളുമായി അഖിലേഷിനുള്ള പ്രശ്‌നങ്ങളും മുലായം രംഗത്തിറങ്ങുന്നതിന് കാരണമായിരിക്കുകയാണ്. തിരഞ്ഞെടുപ്പില്‍ അടക്കം ഉണ്ടായ തിരിച്ചടികള്‍ ചൂണ്ടിക്കാണിച്ച് അഖിലേഷിനെ ശരിക്കും കുരുക്കാനാണ് മുലായം പക്ഷം തീരുമാനിച്ചിരിക്കുന്നത്. എന്നാല്‍ പാര്‍ട്ടി യോഗങ്ങള്‍ വിളിക്കാത്ത കാലത്തോളം അത് പ്രാവര്‍ത്തികമാക്കാന്‍ മുലായത്തിന് സാധിക്കില്ല.

എസ്പിയില്‍ പ്രശ്‌നങ്ങള്‍

എസ്പിയില്‍ പ്രശ്‌നങ്ങള്‍

സമാജ് വാദി പാര്‍ട്ടിയില്‍ തിരഞ്ഞെടുപ്പ് തോല്‍വി തുടര്‍ന്നാണ് പ്രശ്‌നങ്ങള്‍ രൂക്ഷമായിരിക്കുന്നത്. പാര്‍ട്ടി അധ്യക്ഷ സ്ഥാനത്തേക്ക് എത്തണമെന്നാണ് മുലായം പാര്‍ട്ടിക്കുള്ളില്‍ ഉന്നയിച്ചിരിക്കുകയാണ്. സംസ്ഥാന സമിതി നേതാക്കള്‍ ഇക്കാര്യം സ്ഥിരീകരിക്കുന്നു. മുലായം പാര്‍ട്ടി ജനറല്‍ സെക്രട്ടറിയും ബന്ധുവുമായ രാംഗോപാല്‍ യാദവിനെ വിളിച്ചുവരുത്തി ഇക്കാര്യം അറിയിച്ചിരിക്കുകയാണ്. അഖിലേഷിനെ പിന്തുണയ്ക്കുന്ന വിഭാഗത്തിലാണ് രാംഗോപാല്‍ യാദവുള്ളത്.

ദേശീയ എക്‌സിക്യൂട്ടീവ് വിളിക്കുമോ?

ദേശീയ എക്‌സിക്യൂട്ടീവ് വിളിക്കുമോ?

എസ്പിയുടെ ദേശീയ എക്‌സിക്യൂട്ടീവ് എത്രയും പെട്ടെന്ന് വിളിക്കണമെന്നാണ് അഖിലേഷിനോട് മുലായം ആവശ്യപ്പെട്ടിരിക്കുന്നത്. എന്നാല്‍ അഖിലേഷിനെ പിന്തുണയ്ക്കുന്ന വിഭാഗം ഇത് അവഗണിക്കുകയാണ്. ഉത്തര്‍പ്രദേശിലെ ഉപതിരഞ്ഞെടുപ്പിലാണ് പാര്‍ട്ടിയുടെ ശ്രദ്ധയെന്ന് ഇവര്‍ പറയുന്നു. എന്നാല്‍ മുലായത്തിനെ അവഗണിക്കാനാണ് അഖിലേഷ് തന്റെ ക്യാമ്പിലുള്ളവര്‍ക്ക് നിര്‍ദേശം നല്‍കിയിരിക്കുന്നത്.

ഭിന്നത കടുക്കുന്നു

ഭിന്നത കടുക്കുന്നു

മുലായം പറഞ്ഞത് കേള്‍ക്കാന്‍ പോലും അഖിലേഷ് തയ്യാറായില്ല. പാര്‍ട്ടിയിലെ പ്രമുഖരെല്ലാം സ്വാതന്ത്ര്യ ദിനത്തില്‍ ദേശീയ പതാക ഉയര്‍ത്തുന്നതായിരുന്നു പതിവ്. അഖിലേഷായിരുന്നു ഇത്തവണ പതാക ഉയര്‍ത്തേണ്ടത്. എന്നാല്‍ മുലായവുമായി വേദി പങ്കിടാതിരിക്കാന്‍ അഖിലേഷ് ചടങ്ങിനെത്തിയില്ല. പകരം സ്വന്തം മണ്ഡലമായ ഇറ്റാവയില്‍ രക്ഷാബന്ധന്‍ ആഘോഷിക്കാനാണ് പോയത്. ഇതോടെ മുലായമാണ് പതാക ഉയര്‍ത്തിയത്. ഇരുവരും തമ്മില്‍ ഭിന്നത ഇതോടെ പരസ്യമായിരിക്കുകയാണ്.

രണ്ട് പ്രശ്‌നങ്ങള്‍

രണ്ട് പ്രശ്‌നങ്ങള്‍

മുലായത്തിനെ ആശങ്കപ്പെടുത്തുന്നത് രണ്ട് കാര്യങ്ങളാണ്. ഒന്ന് എസ്പിയിലെ കൊഴിഞ്ഞുപോക്കാണ്. മറ്റൊന്ന് ബിഎസ്പിയുമായുള്ള സഖ്യം പൊളിഞ്ഞതാണ്. അഖിലേഷിന് സഖ്യമുണ്ടാക്കാനോ അത് മുന്നോട്ട് കൊണ്ടുപോകാനോ അറിയില്ലെന്നാണ് മുലായത്തിന്റെ നിലപാട്. പാര്‍ട്ടിയെ മുന്നോട്ട് നയിക്കാന്‍ അഖിലേഷിന് സാധിക്കില്ലെന്ന് മുതിര്‍ന്ന നേതാക്കളും പറയുന്നു. എസ്പിയുടെ രാജ്യസഭാ എംപി നീരജ് ശേഖര്‍ രാജിവെച്ച് ബിജെപിയില്‍ ചേര്‍ന്നത് മുലായത്തെ വല്ലാതെ ആശങ്കപ്പെടുത്തിയതായി റിപ്പോര്‍ട്ടുണ്ട്.

അഖിലേഷിന്റെ സ്വാധീനം

അഖിലേഷിന്റെ സ്വാധീനം

പാര്‍ട്ടിക്കുള്ളില്‍ അഖിലേഷ് സ്വന്തം ക്യാമ്പ് ഉണ്ടാക്കിയാണ് സ്വാധീനം വളര്‍ത്തിയത്. അതേസമയം ബല്ലിയയില്‍ എസ്പിക്കുണ്ടായിരുന്ന സ്വാധീനം ഇല്ലാതായത് മുലായം ഗൗരവത്തോടെ കാണുന്നു. രാംഗോപാല്‍ യാദവിനെ വിളിച്ചുവരുത്തിയത് ഇതേ കാരണം കൊണ്ടാണ്. ഇപ്പോള്‍ മുലായം മുന്നോട്ട് വെക്കുന്ന നിര്‍ദേശങ്ങള്‍ക്കും വലിയ പിന്തുണ പാര്‍ട്ടിയില്‍ ലഭിക്കുന്നില്ല. മായാവതിയുടെ ബിഎസ്പിയുമായി സഖ്യമുണ്ടാക്കരുതെന്ന നിര്‍ദേശമാണ് മുലായത്തിന് ഉണ്ടായിരുന്നത്. എന്നാല്‍ ഇത് സ്വീകരിക്കപ്പെട്ടില്ല. സ്വന്തം ക്യാമ്പിലുള്ളവരെ സംരക്ഷിക്കാനുള്ള മുലായത്തിന്റെ നീക്കങ്ങളും പൊളിഞ്ഞിരിക്കുകയാണ്.

ഇനിയുള്ള നീക്കങ്ങള്‍

ഇനിയുള്ള നീക്കങ്ങള്‍

മുലായത്തിന്റെ അധ്യക്ഷ മോഹം നടക്കാന്‍ യാതൊരു സാധ്യതയുമില്ല. 2017 മുതല്‍ അഖിലേഷ് മുലായം ക്യാമ്പിലുള്ളവരെ വെട്ടിനിരത്തി കൊണ്ടിരിക്കുകയാണ്. ശിവപാല്‍ യാദവിനെ പുറത്താക്കിയത് ഇതിന്റെ തുടക്കമായിരുന്നു. എസ്പിയില്‍ നിന്ന് രാജിവെച്ച മൂന്ന് എംപിമാരും മുലായം ക്യാമ്പിലുള്ളവരാണ്. അതുകൊണ്ട് അഖിലേഷിന് കുഴപ്പമില്ല. നേതാക്കള്‍ കൊഴിഞ്ഞുപോകുന്നത് അഖിലേഷിന് ഗുണകരമാണ്. പാര്‍ട്ടിയില്‍ കെട്ടുറപ്പ് കൊണ്ടുവരുന്നതിനും ഇത് കാരണമാകും. എന്നാല്‍ മുലായം വീണ്ടും ദുര്‍ബലനാവുകയും, സംസ്ഥാന രാഷ്ട്രീയത്തില്‍ അപ്രസക്തനാവുകയും ചെയ്യും.

ഫോണ്‍ ചോര്‍ത്തല്‍ കേസ് സിബിഐക്ക് വിടുമെന്ന് യെഡ്ഡിയൂരപ്പ.... കുമാരസ്വാമിക്ക് കുരുക്ക് വീഴും!!ഫോണ്‍ ചോര്‍ത്തല്‍ കേസ് സിബിഐക്ക് വിടുമെന്ന് യെഡ്ഡിയൂരപ്പ.... കുമാരസ്വാമിക്ക് കുരുക്ക് വീഴും!!

English summary
mulayam singh claim for sp chief may backfire
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X