കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മുലായം സിങ് യാദവ്; മകനാല്‍ മലര്‍ത്തിയടിക്കപ്പെട്ട ഉത്തരേന്ത്യന്‍ രാഷ്ട്രീയത്തിലെ സടകൊഴിഞ്ഞ സിംഹം

Google Oneindia Malayalam News

Recommended Video

cmsvideo
സടകൊഴിഞ്ഞ വ്യദ്ധ സിംഹം മുലായം സിംഗ് യാദവ് | Oneindia Malayalam

പൊടിമണ്ണ് പറക്കുന്ന ഉത്തരേന്ത്യന്‍ ഗുസ്തികളത്തില്‍ നിന്ന് ഇന്ത്യന്‍ രാഷ്ട്രീയമെന്ന ഗുസ്തിക്കളത്തില്‍ അമ്പത് വര്‍‌ഷത്തിലേറെയായി തോറ്റും ജയിച്ചും നിറഞ്ഞാടിയ നേതാവാണ് മുലായം സിങ് യാദവ്. ഒടുവില്‍ സമാജ് വാദി പാര്‍ട്ടിയെന്ന സ്വന്തം കളത്തില്‍ മകനാല്‍ മലര്‍ത്തിയടക്കപ്പെട്ട മുലായമിപ്പോള്‍ സടകൊഴിഞ്ഞ വ്യദ്ധ സിംഹമാണ്.

<strong>റാഫേല്‍ ഇടപാടില്‍ കേന്ദ്രസര്‍ക്കാറിന് സുപ്രീംകോടതിയില്‍ കനത്ത തിരിച്ചടി; പുതിയ രേഖകള്‍ സ്വീകരിക്കും</strong>റാഫേല്‍ ഇടപാടില്‍ കേന്ദ്രസര്‍ക്കാറിന് സുപ്രീംകോടതിയില്‍ കനത്ത തിരിച്ചടി; പുതിയ രേഖകള്‍ സ്വീകരിക്കും

1939 നംവബര്‍ 22 ന് ഉത്തര്‍പ്രദേശിലെ ഒരു സാധാരണ കര്‍ഷകകുടുംബത്തില്‍ ജനിച്ച മുലായത്തിന് സോഷ്യലിസ്റ്റ് ആശയങ്ങളില്‍ താല്‍പര്യം ജനിക്കുന്നത് രാം മനോഹര്‍ ലോഹ്യയിലൂടെയാണ്. 1967 ല്‍ തന്‍റെ ഇരുപത്തിയെട്ടാം വയസ്സില്‍ സോഷ്യലിസ്റ്റ് പാര്‍ട്ടിയുടെ ടിക്കറ്റില്‍ മത്സരിച്ചു വിജയിച്ച മുലായം സംസ്ഥാന നിയമസഭയിലെ ഏറ്റവും പ്രായം കുറഞ്ഞ അംഗമായി.

1974 ല്‍

1974 ല്‍

കേരള രാഷ്ട്രീയത്തില്‍ കേരള കോണ്‍ഗ്രസ് എന്നപോല്‍ ദേശീയ രാഷ്ട്രീയത്തില്‍ പിളര്‍ന്നും വളര്‍ന്നും വീണ്ടും പിളര്‍ന്നും മുന്നേറിയ ജനതാ പാര്‍ട്ടികളുടെ ഭാഗമായി മുലായവും നിലയുറപ്പിച്ചു. ലോഹ്യയുടെ മരണശേഷം രാജ് നരൈനോടൊപ്പം നിന്ന മുലായം 1974 ല്‍ മറ്റ് ജനതാ പാര്‍ട്ടികളുമായി ചേര്‍ന്ന് ഭാരതീയ ലോക് ദള്‍ രൂപീകരിച്ചു.

ജയില്‍ വാസം

ജയില്‍ വാസം

പിന്നാലെ വന്ന അടിയന്തരാവസ്ഥയയില്‍ ജനതാ പാര്‍ട്ടി നേതാവായ മൂലായമിന് ജയില്‍ വാസം അനുഭവിക്കേണ്ടിവന്നു. അടിയന്തരാവസ്ഥക്ക് ശേഷം നടന്ന തിരഞ്ഞെടുപ്പില്‍ ദേശീയ തലത്തില്‍ കോണ്‍ഗ്രസ് തകര്‍ന്നടിഞ്ഞു. ഉത്തര്‍പ്രദേശിലും കേന്ദ്രത്തിലും ജനതാ പാര്‍ട്ടി അധികാരം പിടിച്ചു.

മന്ത്രി

മന്ത്രി

ജനതാ പാര്‍ട്ടി ടിക്കറ്റില്‍ ഉത്തര്‍പ്രദേശ് നിയമസഭയിലേക്ക് വിജയിച്ചു കയറിയ മുലായം സഹകരണ-മൃഗസംരക്ഷണ-ഗ്രാമീണ വ്യവ്യസായ വകുപ്പുകളുടെ മന്ത്രിയായി. 1980 ല്‍ ജനതാ പാര്‍ട്ടിയോടൊപ്പം പരാജയപ്പെടാനായിരുന്നു മുലായത്തിന്‍റെ വിധി.

ഉത്തര്‍പ്രദേശ് രാഷ്ട്രീയം

ഉത്തര്‍പ്രദേശ് രാഷ്ട്രീയം

പക്ഷെ അപ്പോഴേക്കും ലോക് ദളിന്‍റെ സംസ്ഥാന പ്രസിഡന്‍റായി മുലായം മാറിയുന്നു. 1984 ല്‍ ചരണ്‍സിങ് ദളിത് മസ്ദൂര്‍ കിസാന്‍ പാര്‍ട്ടി രൂപീകരിച്ചപ്പോള്‍ സംസ്ഥാന അധ്യക്ഷസ്ഥാനം നല്‍കിയത് മുലായത്തിനായിരുന്നു. 1985 ല്‍ പ്രതിപക്ഷ നേതാവായി മാറിയ മുലായം പിന്നീട് ഉത്തര്‍പ്രദേശ് രാഷ്ട്രീയത്തിന്‍റെ ഗതിവിഗതികള്‍ നിയന്ത്രിക്കുന്നതാണ് പിന്നീട് രാജ്യം കണ്ടത്.

ആദ്യമായി ഉത്തര്‍പ്രദേശിന്‍റെ മുഖ്യമന്ത്രി

ആദ്യമായി ഉത്തര്‍പ്രദേശിന്‍റെ മുഖ്യമന്ത്രി

1985 ല്‍ ലോക് ദള്‍ പിളര്‍ന്നപ്പോള്‍ ക്രാന്തികാരി മോര്‍ച്ച രൂപീകരിച്ച് മുലായം പോരാട്ടം തുടര്‍ന്നു. ക്രാന്തികാരി മോര്‍ച്ചയില്‍ നിന്നുകൊണ്ടാണ് 1989 ല്‍ മുലായംസിങ് ആദ്യമായി ഉത്തര്‍പ്രദേശിന്‍റെ മുഖ്യമന്ത്രിസ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെടുന്നത്. 1990 ല്‍ വിപി സിങ് മന്ത്രിസഭക്ക് കേന്ദ്രത്തില്‍ അധികാരം നഷ്ടമായതിന് പിന്നാലെ മുലായം ചന്ദ്രശേഖരിനൊപ്പം ജനതാദള്‍ സോഷ്യലിസ്റ്റിന്‍റെ ഭാഗമായി.

1991 ല്‍

1991 ല്‍

കോണ്‍ഗ്രസിന്‍റെ പിന്തുണയോടെയായിരുന്നു അപ്പോള്‍ ഉത്തര്‍പ്രദേശിലെ ഭരണം അദ്ദേഹം നിലനിര്‍ത്തിയിരുന്നത്. 1991 ല്‍ കോണ്‍ഗ്രസ് പിന്തുണ പിന്‍വലിച്ചതോടെ മുലായത്തിന് ഭരണം നഷ്ടപ്പെട്ടു. അതേവര്‍ഷം നടന്ന തിരഞ്ഞെടുപ്പിലും മുലായത്തിന് തിരിച്ചടി നേരിട്ടു.

സമാജ് വാദി പാര്‍ട്ടി

സമാജ് വാദി പാര്‍ട്ടി

1992 ലാണ് മുലായം ഇന്നുകാണുന്ന സമാജ് വാദി പാര്‍ട്ടി രൂപീകരിക്കുന്നത്. 1993 എസ്പി-ബിഎസ്പി സഖ്യം നിലവില്‍ വരികയും നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപിയെ പരാജയപ്പെടുത്തി അധികാരം പിടിക്കുകയും ചെയ്തു. മുലായം തന്നെയായിരുന്നു സഖ്യത്തില്‍ നിന്ന് മുഖ്യമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടത്. കോണ്‍ഗ്രസിന്‍റെയും ജനതാദളിന്‍റെം പിന്തുണ മുലായത്തിന്‍റെ മന്ത്രിസഭയ്ക്ക് ലഭിച്ചു.

പ്രതിരോധ മന്ത്രി

പ്രതിരോധ മന്ത്രി

ഉത്തര്‍പ്രദേശ് രാഷ്ട്രീയത്തില്‍ നിന്ന് 1996 ലാണ് മുലായം ദേശീയ രാഷ്ട്രീയത്തിലേക്ക് ചുവടുമാറ്റുന്നത്. മെയിന്‍പുരി മണ്ഡലത്തില്‍ നിന്ന് മത്സരിച്ച് വിജയിച്ച മുലായം കേന്ദ്രത്തില്‍ ഐക്യമുന്നണി സര്‍ക്കാറില്‍ പ്രതിരോധ മന്ത്രിയായി.

1998 ലും 1999 ലും

1998 ലും 1999 ലും

ഐക്യമുന്നണി സര്‍ക്കാറിന്‍റെ പരാജയത്തിന് ശേഷം കേന്ദ്രത്തില്‍ ബിജെപി അധികാരം പിടിച്ചപ്പോള്‍ മുലായം ഒരു മുന്നണിക്കും പിന്തുണ നല്‍കിയില്ല. 1998 ലും 1999 ലും നടന്ന പൊതുതിരഞ്ഞെടുപ്പുകളിലും മുലായം ലോക്സഭയിലെത്തി.

2003 ല്‍

2003 ല്‍

2003 ല്‍ ബിഎസ്പി വിമതരുടെ പിന്തുണയോടെയാണ് അദ്ദേഹം വീണ്ടും ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയാവുന്നു. മായാവതിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാറിനുള്ള പിന്തുണ ബിജെപി പിന്‍വലിച്ചതിന് പിന്നാലെയായിരുന്നു സ്വതന്ത്രരുടേയും ചെറുകക്ഷികളുടേയും പിന്തുണയോടെ മുലായം മുഖ്യമന്ത്രിയായത്.

അടിപതറി

അടിപതറി

2004 ലോക്സഭാ തിരഞ്ഞെടുപ്പില്‍ മെയിന്‍പുരി സീറ്റില്‍ നിന്ന് വിജയിച്ചെങ്കിലും മുഖ്യമന്ത്രി സ്ഥാനത്ത് തുടരാന്‍ തീരുമാനിച്ചതിനാല്‍ അദ്ദേഹം ലോക്സഭാഗത്വം രാജിവെക്കുകയായിരുന്നു. പക്ഷെ 2007 ല്‍ ബിഎസ്പിക്ക് മുന്നില്‍ അടിപതറി അധികാരം നഷ്ടമായി.

മകന്‍ വരുന്നു

മകന്‍ വരുന്നു

2009 ല്‍ ഒന്നാം യുപിഎ സര്‍ക്കാറിനുള്ള പിന്തുണ ഇടത്പക്ഷം പിന്‍വലിച്ചപ്പോള്‍ രക്ഷകരായി എത്തിയവരുടെ മുന്‍നിരയില്‍ എസ്പിയുമുണ്ടായിരുന്നു. 2012 ല്‍ ഉത്തര്‍പ്രദേശം ഭരണം വീണ്ടും എസ്പിയുടെ കൈകളില്‍ എത്തിയപ്പോള്‍ മകന്‍ അഖിലേഷ് യാദവിനെയാണ് മുലായം മുഖ്യമന്ത്രിയായി നിയോഗിച്ചത്.

പിണക്കങ്ങള്‍

പിണക്കങ്ങള്‍

മുഖ്യമന്ത്രി പദത്തിലിരുന്നുകൊണ്ട് അച്ഛനെ കടത്തിവെട്ടി അഖിലേഷ് പാര്‍ട്ടിയും സ്വാധിനം ശക്തമാക്കിയപ്പോള്‍ മുലായം എതിര്‍പ്പുമായി രംഗത്തെത്തി. പക്ഷെ അപ്പോഴേക്കും പാര്‍ട്ടി പൂര്‍ണ്ണമായും അഖിലേഷിന്‍റെ കീഴിലായി കഴിഞ്ഞിരുന്നു.

തീരുമാനിക്കുന്നത് അഖിലേഷ്

തീരുമാനിക്കുന്നത് അഖിലേഷ്

രാജ്യം മറ്റൊരു പൊതുതിരഞ്ഞെടുപ്പിനെ നേരിടാന്‍ ഒരുങ്ങുമ്പോള്‍ ഉത്തര്‍പ്രദേശില്‍ എസ്പി-ബിഎസ്പി സഖ്യം നിലവില്‍ വന്നു കഴിഞ്ഞു. പാര്‍ട്ടിയുടെ കാര്യങ്ങളെല്ലാം ഇപ്പോള്‍ തീരുമാനിക്കുന്നത് അഖിലേഷ് യാദവ് ആണ്. തന്‍റെ താല്‍പര്യങ്ങള്‍ക്കപ്പുറത്തുള്ള മുലായത്തിന്‍റെ ഇഷ്ടങ്ങള്‍ക്ക് അഖിലേഷ് യാതൊരും വിലയും കല്‍പ്പിക്കുന്നില്ല. പ്രായം 80 കടന്നതിനാല്‍ അദ്ദേഹത്തിന് ലോക്സഭയിലേക്ക് മത്സിക്കാനും അവസരം കിട്ടിയേക്കില്ല.

ലോക്സഭ തിരഞ്ഞെടുപ്പ്: മണ്ഡലങ്ങളെക്കുറിച്ച് അറിയേണ്ടതെല്ലാം

English summary
Mulayam Singh Yadav- uttar pradesh
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X