കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വീട് പോലുമില്ല, ഉറക്കം ധാബകളില്‍, ആരുമറിയാത്ത മുലായത്തിന്റെ ജീവിതം; 'മൗലാന'യായി ഉയര്‍ന്ന നേതാജി

Google Oneindia Malayalam News

ദില്ലി: സമാജ് വാദി പാര്‍ട്ടിയുടെ തലതൊട്ടപ്പനായ മുലായ് സിംഗ് യാദവ് വിട പറഞ്ഞിരിക്കുന്നത്. ഒരു യുഗത്തിന്റെ അന്ത്യമെന്ന് അക്ഷരാര്‍ത്ഥത്തില്‍ പറയാം. അഖിലേഷ് യാദവിന് സാധിക്കാത്തത് ചെയ്ത് കരുത്ത് കാണിച്ചതാണ് മുലായത്തിന്റെ രാഷ്ട്രീയ ജീവിതത്തിലെ ഏറ്റവും വലിയ കാര്യം. ബിജെപിയുടെ തേരോട്ടം ഉത്തര്‍പ്രദേശില്‍ ആരംഭിച്ചപ്പോള്‍ പുതിയൊരു രാഷ്ട്രീയമാണ് മുലായം രൂപപ്പെടുത്തിയെടുത്തത്.

അതിലൂടെ തിരിച്ചുവന്നത് ശബ്ദമില്ലാത്തവരുടെ ശബ്ദമായിരുന്നു. അതുവരെ രാജ്യം സാക്ഷ്യം വഹിക്കാത്ത സോഷ്യലിസ്റ്റ് ആശയത്തിന്റെ തേരോട്ടമായിരുന്നു അത്. അടിമുടി മാറിയ ആ തന്ത്രമാണ് ദീര്‍ഘകാലത്തേക്ക് സംസ്ഥാനത്ത് നിന്ന് ബിജെപിയെ അകറ്റിയതും....

1

മുലായത്തിന്റെ വളര്‍ച്ചയ്ക്ക് ഒരുപാട് കാരണങ്ങളുണ്ട്. അടിയന്തരാവസ്ഥ കാലത്തെ ദുരിതത്തിന് ശേഷം പുറത്തെത്തിയ മുലായം യുപിയിലെ ഓരോ മുക്കിലും മൂലയിലുമെത്തിയിരുന്നു. ഭാരതീയ ലോക്ദളിനെ ശക്തിപ്പെടുത്തിയത് അങ്ങനെയാണ്. അന്ന് മുലായം എന്നത് തീര്‍ത്തും ദരിദ്രനായിരുന്നു. സ്വന്തമായി വീടില്ലായിരുന്നു. ഭക്ഷണം കഴിച്ചതും ഉറങ്ങിയതും ധാബകളിലായിരുന്നു. അത്രയ്ക്കും കഷ്ടപ്പാടുകള്‍ക്കിടയിലും ജനങ്ങള്‍ക്കായി മുലായം എല്ലാം മറക്കുമായിരുന്നുവെന്ന് വിശ്വസ്തനായ മധുകര്‍ ജെയ്റ്റ്‌ലി പറയുന്നു.

2

ഈ ചിത്രത്തിലൊരു യുവരാജാവ് ഒളിഞ്ഞിരിപ്പുണ്ട്; ഒടുക്കത്തെ ബുദ്ധിയാണേല്‍ കണ്ടെത്താം, 11 സെക്കന്‍ഡ് തരാംഈ ചിത്രത്തിലൊരു യുവരാജാവ് ഒളിഞ്ഞിരിപ്പുണ്ട്; ഒടുക്കത്തെ ബുദ്ധിയാണേല്‍ കണ്ടെത്താം, 11 സെക്കന്‍ഡ് തരാം

1970കളിലെയും 1980കളിലെയും കഠിനാധ്വാനമാണ് മുലായത്തെ യുപിയിലെ പകരക്കാരനില്ലാത്ത നേതാവാക്കിയത്. ആഴത്തിലുള്ള വോട്ടുബാങ്കാണ് മുലായത്തിനുണ്ടായിരുന്നത്. പട്ടിണി കിടന്നതിന്റെയും ദാരിദ്ര്യത്തിന്റെയും ഫലമാണ് അദ്ദേഹത്തെ തേടിയെത്തിയത്. 1989ല്‍ മുഖ്യമന്ത്രി പദത്തിലേക്ക് മുലായം എത്തിയതും ആ കാരണം കൊണ്ടാണ്. രാഷ്ട്രീയ ശത്രുക്കളും ഇക്കാലയളവില്‍ ധാരാളമുണ്ടായിരുന്നു. എന്നാല്‍ ഒരു വശത്ത് കോണ്‍ഗ്രസ് ദുര്‍ബലമാവുന്നത് കണ്ടാണ് മുലായം കരുക്കള്‍ നീക്കിയത്. മുതിര്‍ന്ന നേതാവ് വിശ്വനാഥ് പ്രതാപ് സിംഗിന്റെ വിമത നീക്കവും, ബൊഫോഴ്‌സ് കേസും കൂടി വന്നതോടെ കോണ്‍ഗ്രസിന്റെ മേല്‍വിലാസം തന്നെ സംസ്ഥാനത്ത് ഇല്ലാതായി.

3

ചാറ്റിലൂടെ പരിചയപ്പെട്ടു, കാമുകിയെ കാണാന്‍ എത്തിയ പതിനെട്ടുകാരന് കിട്ടിയത് എട്ടിന്റെ പണിചാറ്റിലൂടെ പരിചയപ്പെട്ടു, കാമുകിയെ കാണാന്‍ എത്തിയ പതിനെട്ടുകാരന് കിട്ടിയത് എട്ടിന്റെ പണി

വിപി സിംഗും കൂടി പാര്‍ട്ടി വിട്ട് ജനതാദള്‍ ഉണ്ടാക്കിയതോടെ സോഷ്യലിസ്റ്റ് രാഷ്ട്രീയത്തിന് പുതിയൊരു മാനം നല്‍കുകയായിരുന്നു മുലായം. ബിജെപി തീവ്ര ഹിന്ദുത്വമാണ് പയറ്റിയത്. യുപിയില്‍ അവര്‍ അധികാരം പിടിച്ചു. എന്നാല്‍ മറുപണി മുലായം തന്നെ അവര്‍ക്ക് നല്‍കി. മണ്ഡല്‍ രാഷ്ട്രീയത്തിന് പുതിയൊരു മാനം നല്‍കിയ മുലായം, പിന്നോക്ക വിഭാഗത്തെ ചേര്‍ത്തുപിടിച്ചാണ് യുപിയുടെ കേഡര്‍ പാര്‍ട്ടിയായത്. സോഷ്യലിസ്റ്റ് ശക്തികളെ ഉറപ്പിച്ചതും ഈ മണ്ഡല്‍ രാഷ്ട്രീയമാണ്. ഇതില്‍ ഏറ്റവും വലിയ നേതാവായി ഉദയം കൊണ്ടതും മുലായമായിരുന്നു.

4

എതിരാളികളെ പിന്തുണ കൊണ്ട് ഇല്ലാതാക്കുന്ന ശീലമായിരുന്നു മുലായത്തിനുണ്ടായിരുന്നത്. ജനതാദള്‍ 1989ല്‍ അധികാരത്തില്‍ വന്നപ്പോള്‍ വെല്ലുവിളി അങ്ങനൊന്ന് ഉണ്ടായിരുന്നു. ചരണ്‍ സിംഗിന്റെ മകന്‍ അജിത് സിംഗായിരുന്നു എതിരാളി. യുഎസ്സില്‍ നിന്ന് മടങ്ങി വന്നതായിരുന്നു അജിത്. എന്നാല്‍ മുഖ്യമന്ത്രി പദത്തിലേക്കുള്ള മത്സരത്തില്‍ ഭൂരിപക്ഷം നേതാക്കളും മുലായത്തിനൊപ്പം നിന്നു. ബിജെപിയുടെ ഹിന്ദുത്വ രാഷ്ട്രീയത്തില്‍ വിറങ്ങലിച്ച് നിന്ന മുസ്ലീം വോട്ടുബാങ്കിനെ ഏകോപിപ്പിച്ച് കൂടെ നിര്‍ത്തിയതായിരുന്നു അടുത്ത രാഷ്ട്രീയ തന്ത്രം.

5

ഇതാ ഞങ്ങളുടെ ഉയിരും ഉലകവും; അമ്മയായി നയന്‍സ്, ഇരട്ടക്കുട്ടികളെന്ന് വിക്കി, ക്യൂട്ടാണെന്ന് ആരാധകര്‍

അയോധ്യയില്‍ കര്‍സേവകര്‍ക്കെതിരെ വെടിയുതിര്‍ക്കാനുള്ള തീരുമാനം മുസ്ലീങ്ങളുടെ പ്രിയ നേതാവാക്കി മുലായത്തെ മാറ്റി. എന്നാല്‍ ഒരു വിഭാഗം ഹിന്ദുക്കള്‍ക്ക് അദ്ദേഹം എതിരാളിയുമായി. മൗലാന മുലായം എന്ന പേര് അങ്ങനെയാണ് വന്നത്. എന്നാല്‍ യാദവരെയും മുസ്ലീങ്ങളെയും ചേര്‍ത്തുള്ള അതിശക്തമായൊരു വോട്ടുബാങ്ക് എസ്പിക്ക് കിട്ടിയത് മുലായത്തിന്റെ തന്ത്രമാണ്. ഇതിനിടയില്‍ ബിജെപിക്ക് മുന്നില്‍ വീണുപോയെങ്കിലും, പുതിയ പാര്‍ട്ടിയുണ്ടാക്കി തിരിച്ചുവന്നു. രണ്ട് ദശാബ്ദത്തോളം ബിജെപിയെ യുപിയില്‍ നിന്ന് അകറ്റി നിര്‍ത്തിയതില്‍ വലിയ പങ്ക് മുലായത്തിനുണ്ട്. നേതാജി എന്ന പേരും രാഷ്ട്രീയ ജീവിതത്തില്‍ ശക്തിയാര്‍ജിച്ചു.

English summary
mulayam singh yadav who once dont have home and even slept in dhabas
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X