കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മുംബൈയിൽ കെട്ടിടം തകർന്ന് വീണ് അപകടം; 11 മരണം, കൂടുതൽ ആളുകൾ അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങി കിടക്കുന്നു

അപകടം നടക്കുന്ന സമയത്ത് 70 പേര്‍ കെട്ടിടത്തിനകത്തുണ്ടായിരുന്നുവെന്നാണ് റിപ്പോർട്ട്

Google Oneindia Malayalam News

മുംബൈ: മുംബൈയിൽ കെട്ടിടം തകർന്ന് വീണുണ്ടായ അപകടത്തിൽ 11 പേർ മരണപ്പെട്ടു. മലാഡിലെ നാല് നില കെട്ടിടമാണ് തകർന്നു വീണത്. ബുധനാഴ്ച രാത്രി 11.10ഓടെയാണ് സംഭവമെന്ന് ബൃഹാന്‍ മുംബൈ കോര്‍പറേഷന്‍ ദുരന്തനിവാരണ സെല്‍ അറിയിച്ചു. കൂടുതൽ ആളുകൾ അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങി കിടക്കുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ.

Recommended Video

cmsvideo
Building collapsed at Mumbai because of heavy rain
Mumbai

അപകടം നടക്കുന്ന സമയത്ത് 70 പേര്‍ കെട്ടിടത്തിനകത്തുണ്ടായിരുന്നുവെന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തുന്നവര്‍ പറയുന്നത്. ഇതിൽ സ്ത്രീകളും കുട്ടികളും അടക്കം പതിനഞ്ചോളം പേരെ രക്ഷപ്പെടുത്തി ആശുപത്രിയിലെത്തിച്ചതായി ഡിസിപി വിശാല്‍ താക്കൂര്‍ പറഞ്ഞു. ഇവർ ബിഡിബിഎ ആശുപത്രിയിൽ ചികിത്സയിലാണ്.

പൊലീസും അഗ്നിശമന രക്ഷാസേനാ അംഗങ്ങളും രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. കാലപഴക്കമാണ് അപകട കാരണമെന്നാണ് വിലയിരുത്തൽ. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി നഗരത്തിൽ ശക്തമായ മഴയാണ് ലഭിക്കുന്നത്. ഇതും കെട്ടിടം തകരാൻ കാരണമായിട്ടുണ്ടാവുമെന്നാണ് അധികൃതർ പറയുന്നത്. തകര്‍ന്നുവീണ കെട്ടിടത്തിന് സമീപമുളള മൂന്ന് കെട്ടിടത്തില്‍ നിന്ന് ബിഎംസി ആളുകളെ ഒഴിപ്പിക്കുകയാണ്. ഇവയും ജീര്‍ണാവസ്ഥയിലാണ്.

English summary
Mumbai building collapsed on wednesday 9 death reported more injuries
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X