അലക്കുകാരിയിൽ നിന്ന് ബീഹാർ നിയമസഭ അംഗമായി മുന്നി രാജ; ലാലുവിന്റെ തീരുമാനം
പട്‌ന: ബീഹാർ നിയമസഭയുടെ കൗൺസിൽ അംഗമായി തിരഞ്ഞെടുക്കപ്പെട്ട് അലക്കുകാരിയായ ദളിത് വനിത. മുന്നി രാജ എന്ന നാൽപ്പതുകാരിയാണ് തിങ്കളാഴ്ച റിട്ടേണിംഗ് ഓഫീസറുടെ കൈയ്യിൽ നിന്ന് സർട്ടിഫിക്കറ്റ് സ്വീകരിച്ച് സ്ഥാനം ഏറ്റത്. ആർ.ജെ.ഡി ടിക്കറ്റിലാണ് മുന്നി രാജ തിരഞ്ഞെടുക്കപ്പെട്ടത്. മുൻ മുഖ്യമന്ത്രി ലാലു പ്രസാദ് യാദവിന്റെ നിർദേശപ്രകാരമാണ് മുന്നിയെ തിരഞ്ഞെടുത്തതെന്നും റിപ്പോർട്ടുകൾ ഉണ്ട്. താൻ ഒരു നിയമസഭാംഗമായി എന്ന് തനിക്ക് ഇപ്പോഴും വിശ്വസിക്കാൻ കഴിയുന്നില്ല എന്ന് മുന്നി മാധ്യമങ്ങളോട് പറഞ്ഞു.
"മെയ് അവസാനവാരം, സാഹിബ് (ലാലു പ്രസാദ് യാദവ്) എന്നെ അന്വേഷിക്കുന്നുവെന്ന് പറഞ്ഞ് എന്റെ പാർട്ടിയുടെ (ആർജെഡി) നേതാക്കൾ എന്നെ അന്വേഷിച്ച് ഭക്ത്യാർപൂരിലെ എന്റെ വീട്ടിൽ എത്തി. ലാലുവിന്റെ മൂത്ത മകൻ റാബ്‌റി ദേവിയും തേജ് പ്രതാപ് യാദവും കൂടി തന്നെ ഒരു മുറിയിലേക്ക് കൊണ്ടുപോയി. ഇവിടെ വെച്ചാണ് എന്നെ എം.എൽ.സി ആക്കാൻ തീരുമാനിച്ചെന്ന് ലാലുജി പറഞ്ഞത്. നന്ദി പറയുന്നതിന് മുമ്പ് ഞാൻ കുറച്ച് മിനിറ്റ് മിണ്ടാതെ നിന്നു. ലാലു ജിയും റാബ്‌റി ദേവിയും എന്റെ മാതാപിതാക്കളെപ്പോലെയാണ്" അവർ പറഞ്ഞു.

"കഴിഞ്ഞ 30 വർഷമായി ഞാൻ ഒരു അലക്കുകാരി ആണെന്നും. കുട്ടിയായിരുന്നപ്പോൾ തന്നെ ജോലി ചെയ്ത് തുടങ്ങിയെന്നും തന്റെ മാതാപിതാക്കളും അലക്കുകാരായിരുന്നെന്നും." അവർ കൂട്ടിച്ചേർത്തു. നിയമസഭയിൽ താൻ തൊഴിലില്ലായ്മ, അവശ്യ വസ്തുക്കളുടെ വിലവർദ്ധന തുടങ്ങിയ പൊതു പ്രശ്നങ്ങളിൽ ചോദ്യങ്ങൾ ഉന്നയിക്കുമെന്ന് മുന്നി പറഞ്ഞു. "ഞാൻ ജാതിയിലും തൊഴിലിലും ഒരു ധോബിയാണ് (അലക്കുകാരി). ബിജെപിയുടെ നിഷേധാത്മക ചിന്തകൾ ഞാൻ സഭയ്ക്കുള്ളിൽ നിന്ന് വൃത്തിയാക്കും," അവർ പറഞ്ഞു. 28 ലക്ഷം രൂപ വിലമതിക്കുന്ന ജംഗമ, സ്ഥാവര സ്വത്തുക്കൾ മുന്നിയുടെ പക്കലുണ്ടെന്ന് തിരഞ്ഞെടുപ്പ് സത്യവാങ്മൂലത്തിൽ വ്യക്തമാക്കുന്നു.
ഞാന്‍ മറക്കുകയില്ല, പൊറുക്കുകയില്ല; ചിരിമായാതെ ദീപ തോമസ്, പുത്തന്‍ ചിത്രങ്ങളിതാ
അതേ സമയം ഭരണകക്ഷിയായ നാഷണൽ ഡെമോക്രാറ്റിക് അലയൻസ് (എൻഡിഎ) ആർജെഡിയുടെ നീക്കത്തിൽ വിമർശനം അറിയിച്ചിട്ടുണ്ട്. "മുന്നിയുടെ തിരഞ്ഞെടുപ്പിനെ ഞങ്ങൾ സ്വാഗതം ചെയ്യുന്നു. എന്നാൽ മുന്നിക്ക് ഒരു മുഖം മാത്രമായിരിക്കുമെന്നതാണ് വസ്തുത. എംഎൽസി എന്ന നിലയിൽ അവർക്ക് അനുവദിച്ച ഫണ്ട് കുടുംബം ആയിരിക്കും ഉപയോഗിക്കുക." ബിജെപി എംഎൽസി നവാൽ കിഷോർ യാദവ് പറഞ്ഞു. രജക് സമുദായത്തിന്റെ അറിയപ്പെടുന്ന മുഖമായിരുന്ന ശ്യാം രജക്കിനെ ആർജെഡി വശത്താക്കിയെന്നും ഇദ്ദേഹം കൂട്ടിച്ചേർത്തു.












Click it and Unblock the Notifications