കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തന്റെ മകന്‍ റോക്കറ്റല്ലെന്ന് രാജ് താക്കറെ

  • By Soorya Chandran
Google Oneindia Malayalam News

മുംബൈ: വിക്ഷേപിക്കാന്‍, തന്റെ മകന്‍ ഒരു റോക്കറ്റ് അല്ലെന്ന് മാഹാര്ഷ്ട്ര നവനിര്‍മാണ്‍ സേന(എംഎന്‍എസ്) നേതാവ് രാജ് താക്കറെ. തന്റെ മകന്‍ പാര്‍ട്ടിയില്‍ ചേരുമെന്നും വിദ്യാര്‍ത്ഥി വിഭാഗത്തിന്റെ നേതാവാകുമെന്നും ഉള്ള വാര്‍ത്തകളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

തന്റെ മകനെ ഇപ്പോള്‍ രാഷ്ട്രീയത്തിലേക്ക് കൊണ്ടുവരാന്‍ ഒരു പദ്ധതിയുമില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. മഹാരാഷ്ട്ര നവ നിര്‍മാണ്‍ സേനയുടെ യുവജന വിഭാഗത്തിന്‍റെ പരിപാടിയില്‍ അമിത് പങ്കെടുത്തിരുന്നു. രാജ് താക്കറെ തന്നെയായിരുന്നു ഈ യോഗം ഉദ്ഘാടനം ചെയ്തത്.

Raj Thackeray

മാധ്യമ വാര്‍ത്തകളെ വിശ്വസിക്കരുതെന്നാണ് താക്കറെ പ്രവര്‍ത്തകരോട് പറഞ്ഞത്. തന്നെ വിശ്വസിക്കുക. തന്റെ മകനെ യഥാര്‍ത്ഥ സമയത്ത് രാഷ്ട്രീയത്തിലേക്ക് കൊണ്ടുവരുമെന്നും രാജ് തക്കറെ വ്യക്തമാക്കി.

താക്കറെ കുടുംബത്തിന്റെ രാഷ്ട്രീയ പോരാട്ടങ്ങളുടെ ഭാഗമായിട്ടാണ് ഇപ്പോഴത്തെ സംഭവങ്ങള്‍. ശിവസേനയില്‍ ഉദ്ധവ് താക്കറെയുടെ മകന്‍ ആദിത്യ താക്കറെ സജീവമായിക്കഴിഞ്ഞു. ശിവസേന വിട്ട് എംഎന്‍എസ് രൂപീകരിച്ച രാജ് താക്കറെ തന്റെ മകനേയും രാഷ്ട്രീയത്തിറക്കുമെന്നാണ് പലരും പ്രതീക്ഷിച്ചിരുന്നത്.

എന്നാല്‍ രാഷ്ട്രീത്തില്‍ ഇത്തരമൊരു പരീകഷണത്തിന് താന്‍ തയ്യാറല്ലെന്ന സൂചനയാണ് രാജ് താക്കറെ നല്‍കുന്നത്. ആദിത്യ താക്കറെ ഇപ്പോള്‍ ശിവസേനയുടെ യുവജന വിഭാഗത്തിന്റെ നേതാവാണ്.

English summary
MNS chief Raj Thackeray today dismissed reports that his son Amit would be joining politics and might be made the chief of the party's students' wing.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X