കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗുജറാത്തില്‍ നരേന്ദ്രമോദിയുടെ ക്ഷേത്രം തുറന്നു

  • By Gokul
Google Oneindia Malayalam News

രാജ്‌കോട്ട്: പ്രധാനമന്ത്രി നരേന്ദ്രമോദിക്കായി ഗുജറാത്തിലെ രാജ്‌കോട്ടില്‍ ക്ഷേത്രം പണിതു. ഒരു സംഘം ഗ്രാമവാസികളുടെ ശ്രമഫലമായാണ് ക്ഷേത്രം പണിതത്. ഫെബ്രുവരി 15 നാണ് ക്ഷേത്രം ഭക്തര്‍ക്കായി തുറന്നു കൊടുക്കുക. ദിവസേന മോദി പ്രതിഷ്ഠയില്‍ ഇപ്പോള്‍ പൂജയും നടത്താറുണ്ടെന്ന് ഗ്രാമവാസികള്‍ പറയുന്നു.

മോദി ഞങ്ങള്‍ക്ക് ദൈവത്തെ പോലെയാണ്. അതുകൊണ്ടാണ് അദ്ദേഹത്തിനുവേണ്ടി ക്ഷേത്രം പണിതത്. ഇതുപോലെ ഗുജറാത്തിലെ എല്ലാ ഗ്രാമങ്ങളിലും ക്ഷേത്രം പണിയണമെന്നാണ് തങ്ങളുടെ ആഗ്രഹമെന്ന് രമേഷ് ഉന്‍ഹാദ് എന്നയാള്‍ പറഞ്ഞു. ഇയാളാണ് ക്ഷേത്രത്തിനുവേണ്ടിയുള്ള ഫണ്ട് കണ്ടെത്തിയതും ക്ഷേത്ര നിര്‍മാണത്തിന് നേതൃത്വം നല്‍കിയതും.

Modi_temple

ഏഴുലക്ഷത്തോളം രൂപ ചെലവിട്ട് ഒരു വര്‍ഷത്തിലധികം എടുത്താണ് ക്ഷേത്രത്തിന്റെ പണി പൂര്‍ത്തിയാക്കിയത്. മോദിയുടെ പ്രതിമയ്ക്കു മാത്രമായി രണ്ടുലക്ഷത്തിനടുത്ത് ചെലവഴിച്ചതായി ഉന്‍ഹാദ് പറഞ്ഞു. ഒഡീഷയിലെ കലാകാരന്മാരാണ് മോദിയുടെ മുഖവുമായി സാമ്യമുള്ള പ്രതിമ ക്ഷേത്രത്തിനു നിര്‍മിച്ചു നല്‍കിയത്.

ക്ഷേത്രത്തില്‍ ഭക്തന്മാര്‍ പല ഭാഗത്തുനിന്നും എത്തുമെന്നാണ് തങ്ങളുടെ പ്രതീക്ഷയെന്ന് ക്ഷേത്രം ഭാരവാഹികള്‍ പറഞ്ഞു. ഫിബ്രുവരി 15 ഗുജറാത്ത് കൃഷിമന്ത്രി മോഹന്‍ഭായ് കല്യാണ്‍ഭായ് കുന്ദരിയ ക്ഷേത്രം ഒദ്യോഗികമായി തുറന്നുകൊടുക്കും. അതേസമയം, കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മോദി തരംഗമുണ്ടാക്കിയെങ്കിലും ദില്ലി ഇലക്ഷനില്‍ നാണംകെട്ടതോടെ മോദി പ്രഭാവത്തിന് മങ്ങലേറ്റിരിക്കുകയാണ്.

English summary
A temple dedicated to Prime Minister Narendra Modi in Gujarat's Rajkot village is drawing supporters of the ruling BJP from neighbouring villages also.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X