ഭക്തിയുടെ നിറവില്‍ നാടും നഗരവും; നവരാത്രി ആഘോഷങ്ങള്‍ക്ക് ഒരുങ്ങാം

  • Posted By:
Subscribe to Oneindia Malayalam

ഉത്തരേന്ത്യക്കാരുടെ പ്രധാന ആഘോഷങ്ങളിലൊന്നാണ് നവരാത്രി ഉത്സവം. ഒമ്പത് ദിവസം നീണ്ട നവരാത്രി ആഘോഷങ്ങള്‍ക്ക് ഉത്തരേന്ത്യ ഒരുങ്ങുകയാണ്. ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളിലും നവരാത്രി ആഘോഷിക്കാറുണ്ടെങ്കിലും ഉത്തരേന്ത്യയിലാണ് വിപുലമായ ആഘോഷം നടക്കുന്നത്. അധര്‍മ്മത്തിനു മേല്‍ ധര്‍മ്മം നേടിയ വിജയമാണ് നവരാത്രി ആഘോഷം.

കന്നിമാസത്തിലെ കറുത്ത വാവ് കഴിഞ്ഞു വരുന്ന വെളുത്ത പക്ഷത്തിലെ പ്രഥമ മുതല്‍ നവമി വരെയുള്ള ഒമ്പത് ദിവസമാണ് നവരാത്രിയായി ആഘോഷിക്കുന്നത്. ദേവി പൂജയാണ് നവരാത്രി പൂജ. ആദ്യ മൂന്നു നാളുകളില്‍ ദേവിയെ തമോഗുണയായ ദുര്‍ഗ രൂപത്തിലും, അടുത്തുള്ള മൂന്നു ദിവസങ്ങളില്‍ രജോ ഗുണയായ മഹാലക്ഷ്മി രൂപത്തിലും അവസാന മൂന്നു നാളുകളില്‍ സത്വ ഗുണയായ സരസ്വതി രൂപത്തിലുമാണ് ആരാധിക്കുന്നത്.

navaratt

കേരളത്തില്‍ നവരാത്രി ഉത്സവം അവസാന മൂന്നു നാളുകളിലാണ് ആഘോഷിക്കുന്നത്. ദുര്‍ഗാഷ്ടമി, മഹാനവമി, വിജയ ദശമി എന്നിവയ്ക്കാണ് നവരാത്രി ആഘോഷങ്ങളില്‍ പ്രാധാന്യം. ദുര്‍ഗാഷ്ടമിക്ക് പുസ്തകങ്ങള്‍ പൂജ വയ്ക്കുന്നു. പൂജ എടുക്കുന്നതു വരെ പഠിക്കാനോ എഴുതാനോ പാടില്ലെന്നാണ്. മഹാനവമി ദിവസം ആയുധങ്ങളും പൂജ ചെയ്യും. അവസാന ദിനമായ വിജയ ദശമിക്ക് പൂജ എടുക്കുന്നു. വിജയ ദശമി ദിനമാണ് കുരുന്നുകള്‍ക്ക് ആദ്യാക്ഷരം കുറിക്കുന്നത്.

ഒമ്പത് ദിവസം നീണ്ട വ്രതമാണ് നവരാത്രി ദിനത്തിലേത്. ഒമ്പത് ദിവസം എടുക്കാന്‍ കഴിയാത്തവര്‍ക്ക് ഏഴ്, അഞ്ച്, മൂന്ന്, ഒന്ന് എന്നിങ്ങനെയും വ്രതമെടുക്കാം. രാവിലെ ശുഭ്ര വസ്ത്രം ധരിച്ച് ദേവി പൂജയുമായാണ് നവരാത്രി ആഘോഷം. മത്സ്യം, മാംസം എന്നിവ വര്‍ജിക്കണം. ഒരു നേരം മാത്രമാണ് അരി ആഹാരം. രാത്രി ഭക്ഷണവും ഉപേക്ഷിക്കണം. മാനസികമായും ശാരീരികമായും ശുദ്ധി പാലിക്കണം.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
navaratri durga puja celebration.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്