കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദില്ലിയില്‍ സര്‍ക്കാരുണ്ടാക്കാന്‍ 10 ദിവസം വേണം

  • By Soorya Chandran
Google Oneindia Malayalam News

ദില്ലി: തങ്ങള്‍ ഉന്നയിക്കുന്ന ആവശ്യങ്ങള്‍ അംഗീകരിക്കുകയാണെങ്കില്‍ ദില്ലിയില്‍ 10 ദിവസത്തിനകം സര്‍ക്കാര്‍ വരുമെന്ന് ആം ആദ്മി പാര്‍ട്ടി നേതാവ് അരവിന്ദ് കെജ്രിവാള്‍. തങ്ങളിടെ ആവശ്യങ്ങള്‍ ഉന്നയിച്ച് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്കും ബിജെപി അധ്യക്ഷന്‍ രാജ്‌നാഥ് സിങിനും കത്തയച്ചതായും അരവിന്ദ് കെജ്രിവാള്‍ പറഞ്ഞു.

Aravind Kejriwal

സര്‍ക്കാര്‍ രൂപീകരണം സംബന്ധിച്ച് ദില്ലി ലഫ്റ്റനന്റ് ഗവര്‍ണറുമായി കൂടിക്കാഴ്ച നടത്തിയതിന് ശേഷം മാധ്യമപ്രവര്‍ത്തകരെ കാണുകയായിരുന്നു ആം ആദ്മി പാര്‍ട്ടി നേതാവ് അരവിന്ദ് കെജ്രിവാള്‍.

കോണ്‍ഗ്രസിനേയും ബിജെപിയേയും രൂക്ഷമായി വിമര്‍ശിച്ചുകൊണ്ടായിരുന്നു കെജ്രിവാളിന്റെ പത്ര സമ്മേളനം. ബിജെപിക്കും കോണ്‍ഗ്രസ്സിനും അയച്ച കത്തുകളില്‍ 18 ആവശ്യങ്ങള്‍ ആണ് ഉന്നയിച്ചിരിക്കുന്നത്. കോണ്‍ഗ്രസ് തങ്ങള്‍ക്ക് പിന്തുണ നല്‍കാമെന്ന് വാഗ്ദാനം ചെയ്തതില്‍ ദുരൂഹതയുണ്ടെന്നും കെജ്രിവാള്‍ ആരോപിച്ചു.

ജന ലോക്പാല്‍ ബില്‍ നടപ്പാക്കുമോ എന്നാണ് കത്തില്‍ സോണിയ ഗാന്ധിയോടും രാജ് നാഥ് സിങ്ങിനോടും കെജ്രിവാള്‍ പ്രധാനമായും ആവശ്യപ്പെടുന്നത്. ഇക്കാര്യത്തില്‍ തീരുമാനമായാല്‍ സര്‍ക്കാര്‍ രൂപീകരിക്കുന്നതിനെ കുറിച്ച് ചിന്തിക്കാമെന്നും കെജ്രിവാള്‍ പറയുന്നു.

ദില്ലിയില്‍ വിഐപി സംസ്‌കാരം അവസാനിപ്പിക്കണം, ചുവന്ന ബീക്കണ്‍ ലൈറ്റ് ഉപയോഗിക്കരുത്, ജനപ്രതിനിധി ഫണ്ട് നിര്‍ത്തലാക്കണം തുടങ്ങിയ ആവശ്ങ്ങളും കത്തില്‍ ഉന്നയിച്ചിട്ടുണ്ട്

English summary
Need 10 days to form Govt :AAP.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X