പോലീസുകാരനായ അമ്മാവന്റെ മകളെ ബന്ദിയാക്കി മരുമകന്‍ കവര്‍ച്ച നടത്തി; കാരണം അവിഹിതബന്ധം

  • Posted By:
Subscribe to Oneindia Malayalam

ജോധ്പൂര്‍: പോലീസുകാരനായ അമ്മാവന്റെ മകളെ ബന്ദിയാക്കി പട്ടാപ്പകല്‍ മരുമകന്റെ കവര്‍ച്ച. രാജസ്ഥാനിലെ ജോധ്പൂരിലെ ട്രാഫിക് എസ്‌ഐ രാംഫൂല്‍ മീണയുടെ ക്വാര്‍ട്ടേഴ്‌സിലാണ് കവര്‍ച്ച നടന്നത്. ട്രാഫിക് ചലാനിലൂടെ ലഭിച്ച 25,000 രൂപ മരുമകന്‍ കവര്‍ന്നെടുത്തു. ഇത് ട്രാഫിക് ഹെഡ്ക്വാര്‍ട്ടേഴ്‌സില്‍ അടയ്ക്കാനായി സൂക്ഷിച്ചിരുന്നതാണെന്ന് എസ്‌ഐ പറഞ്ഞു.

മരുമകന്‍ രാംകേഷ് മീണയും സുഹൃത്തുമാണ് കവര്‍ച്ച നടത്തിയതെന്ന് പോലീസ് ഉദ്യോഗസ്ഥന്‍ പറയുന്നു. സംഭവ സമയം എസ്‌ഐ സിറ്റിയില്‍ ജോലിയിലായിരുന്നു. പോലീസ് ലൈന്‍ ക്വാര്‍ട്ടേഴ്‌സില്‍ മകള്‍ തനിച്ചുള്ളപ്പോഴാണ് ഇവര്‍ അതിക്രമിച്ചു കടന്നത്. തുടര്‍ന്ന് പെണ്‍കുട്ടിയെ കസേരയില്‍ ബന്ദിയാക്കുകയും വായില്‍ പ്ലാസ്റ്ററൊട്ടിക്കുകയും ചെയ്തു.

thief-0

ക്വാര്‍ട്ടേഴ്‌സ് മുഴുവന്‍ തിരച്ചില്‍ നടത്തിയാണ് പണം കവര്‍ന്നത്. പെണ്‍കുട്ടി പ്രതിയെ തിരിച്ചറിഞ്ഞതോടെ കൊലപ്പെടുത്താനും പദ്ധതിയിട്ടെങ്കിലും മറ്റാരോ അവിടേക്ക് വന്നതോടെ പ്രതികള്‍ രക്ഷപ്പെടുകയായിരുന്നു. മരുമകന്‍ ക്രിമിനല്‍ പശ്ചാത്തലമുള്ളവനാണെന്ന് എസ്‌ഐ പറഞ്ഞു. ഒരു സ്ത്രീയുമായി അവിഹിത ബന്ധമുണ്ടായിരുന്ന ഇയാള്‍ക്കെതിരെ ഒളിച്ചോടിയതിന് കേസുണ്ട്. യുവതിക്കൊപ്പമുള്ള ചില ചിത്രങ്ങള്‍ അമ്മാവന്റെ കൈയ്യിലുണ്ടെന്ന് കരുതിയാണ് ക്വാര്‍ട്ടേഴ്‌സിലെത്തിയത്. എന്നാല്‍ വീട് മുഴുവന്‍ തിരഞ്ഞെങ്കിലും അവ കണ്ടെടുക്കാന്‍ കഴിഞ്ഞില്ല. തുടര്‍ന്ന് പണവുമായി രക്ഷപ്പെടുകയായിരുന്നു.

English summary
Nephew of Rajasthan cop robs uncle’s quarters, decamps with Rs 25,000 challan money
Please Wait while comments are loading...