കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മുസ്ലിങ്ങള്‍ക്ക് വേണ്ടി വാദിച്ചു; നേതാജിയുടെ ചെറുമകനെ ബിജെപി തെറിപ്പിച്ചു, അപ്രസക്തനെന്ന് പാര്‍ട്ടി

  • By Desk
Google Oneindia Malayalam News

കൊല്‍ക്കത്ത: സ്വാതന്ത്ര്യ സമര സേനാനി നേതാജി സുഭാഷ് ചന്ദ്രബോസിന്റെ കൊച്ചുമകന്‍ ചന്ദ്രകുമാര്‍ ബോസിനെതിരെ ബിജെപിയുടെ പ്രതികാര നടപടി. പശ്ചിമ ബംഗാള്‍ സംസ്ഥാന വൈസ് പ്രസിഡന്റ് പദവിയില്‍ നിന്ന് അദ്ദേഹത്തെ മാറ്റി. സംസ്ഥാനത്ത് അപ്രസക്തനായ നേതാവാണ് ചന്ദ്രകുമാര്‍ ബോസ് എന്ന് ബിജെപി നേതൃത്വം പ്രതികരിച്ചു.

അടുത്ത വര്‍ഷം നിയമസഭാ തിരഞ്ഞെടുപ്പിന് ഒരുങ്ങുകയാണ് ബംഗാള്‍. ബിജെപി പ്രചാരണത്തിന് തുടക്കം കുറിച്ചുകഴിഞ്ഞു. തൊട്ടുപിന്നാലെയാണ് ബോസിനെ സംസ്ഥാന നേതൃ പദവിയില്‍ നിന്ന് മാറ്റിയത്. എന്നാല്‍ തന്നെ പുറത്താക്കാന്‍ കാരണം മറ്റൊന്നാണ് ബോസ് പറയുന്നു. വിശദാംശങ്ങള്‍ ഇങ്ങനെ....

തിരഞ്ഞെടുപ്പിന് മുന്നോടി

തിരഞ്ഞെടുപ്പിന് മുന്നോടി

തിരഞ്ഞെടുപ്പിന് മുന്നോടിയായിട്ടാണ് സംസ്ഥാന നേതൃത്വത്തില്‍ ബിജെപി അഴിച്ചുപണി നടത്തിയത്. തിങ്കളാഴ്ച നേതൃത്വങ്ങളുടെ പുതിയ പട്ടിക പുറത്തുവിട്ടു. മമത ബാനര്‍ജി സര്‍ക്കാരിനെ പുറത്താക്കുക എന്ന ലക്ഷ്യത്തോടെയാണ് വിവിധ വിഭാഗങ്ങളില്‍പ്പെട്ടവര്‍ക്ക് പ്രാതിനിധ്യം നല്‍കിയിരുന്നു പുതിയ നേതൃപട്ടിക.

സിഎഎ വിരുദ്ധന്‍

സിഎഎ വിരുദ്ധന്‍

പൗരത്വ ഭേദഗതി നിയമത്തിനെതിരെ ശക്തമായ പ്രതിഷേധം ഉയര്‍ത്തിയ ബിജെപി നേതാവാണ് ചന്ദ്രകുമാര്‍ ബോസ്. ഇതാണ് ഇദ്ദേഹത്തെ മാറ്റാന്‍ കാരണമെന്ന് സംശയിക്കുന്നു. സിഎഎക്കെതിരെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും അമിത് ഷാക്കും നിരന്തരം കത്തുകള്‍ അയച്ചിരുന്നു ബോസ്.

മുസ്ലിങ്ങളെ മാത്രം

മുസ്ലിങ്ങളെ മാത്രം

മുസ്ലിങ്ങളെ മാത്രം സിഎഎയില്‍ നിന്ന് മാറ്റിയത് ശരിയല്ലെന്ന് ബോസ് പല തവണ പറഞ്ഞിരുന്നു. വിവേചനം നേരിടുന്ന എല്ലാ മതക്കാര്‍ക്കും പൗരത്വം നല്‍കണമെന്നും മുസ്ലിങ്ങളെ മാത്രം മാറ്റി നിര്‍ത്തരുതെന്നുമാണ് ബോസിന്റെ അഭിപ്രായം. പാര്‍ട്ടി നിലപാടിനെതിരെ സംസാരിച്ചതാണ് തന്നെ പുറത്ത് നിര്‍ത്താന്‍ കാരണമെന്ന് ബോസ് പറഞ്ഞു.

ബിജെപിയില്‍ നിന്ന് രാജിവയ്ക്കും

ബിജെപിയില്‍ നിന്ന് രാജിവയ്ക്കും

ബോസ് ബിജെപിയില്‍ നിന്ന് രാജിവയ്ക്കുമെന്നാണ് സൂചന. എന്നാല്‍ അദ്ദേഹം പാര്‍ട്ടിയില്‍ തുടരുമെന്ന് ബിജെപി നേതാക്കള്‍ പ്രതികരിച്ചു. തന്നോട് മുന്‍കൂട്ടി പറയാതെയാണ് പദവിയില്‍ നിന്ന് മാറ്റിയതെന്ന് ബോസ് പറഞ്ഞു. ദിവസങ്ങള്‍ക്ക് മുമ്പ് കേന്ദ്ര നേതാക്കളുമായുള്ള ചര്‍ച്ചയില്‍ അദ്ദേഹം പങ്കെടുത്തിരുന്നു.

ഒരു സൂചനയും നല്‍കിയില്ല

ഒരു സൂചനയും നല്‍കിയില്ല

കേന്ദ്ര നേതാക്കളുമായുള്ള വീഡിയോ കോണ്‍ഫറന്‍സില്‍ താന്‍ പങ്കെടുത്തിരുന്നു. ഉംപുന്‍ ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തില്‍ നടന്ന പ്രത്യേക ചര്‍ച്ചകളിലെല്ലാം പങ്കെടുത്തിരുന്നു. അപ്പോഴൊന്നും തന്നെ നേതൃപദവിയില്‍ നിന്ന് മാറ്റി നിര്‍ത്തുമെന്ന് ഒരു സൂചനയും നല്‍കിയിരുന്നില്ലെന്ന് ബോസ് പറഞ്ഞു.

എന്തിനാണ് എന്നെ പാര്‍ട്ടിയില്‍ എടുത്തത്

എന്തിനാണ് എന്നെ പാര്‍ട്ടിയില്‍ എടുത്തത്

എന്തിനാണ് ബിജെപി എന്നെ പാര്‍ട്ടിയില്‍ എടുത്തത്. ഞാന്‍ ആവശ്യപ്പെട്ടിട്ടില്ല. എനിക്ക് രാഷ്ട്രീയ പശ്ചാത്തലമില്ല. അവര്‍ക്ക് എന്റെ പേരായിരുന്നു ആവശ്യം. നേതാജിയുടെ പാരമ്പര്യമായിരുന്നു ആവശ്യം. ഇപ്പോള്‍ അവര്‍ മാറ്റി നിര്‍ത്തുന്നു. എന്നെയല്ല, നേതാജിയെ ആണ് അവര്‍ മാറ്റുന്നതെന്നും ചന്ദ്രകുമാര്‍ ബോസ് പറഞ്ഞു.

മോദിയെ നേരിട്ട് കാണും

മോദിയെ നേരിട്ട് കാണും

നരേന്ദ്ര മോദിയുമായും അമിത് ഷായുമായും നേരിട്ട് കാണും. സുഭാഷ് ചന്ദ്രബോസിന് വേണ്ടി മോദി ഒരു പാട് ചെയ്തിട്ടുണ്ട്. അദ്ദേഹത്തിന്റെ പേരില്‍ സ്ഥാപനങ്ങളുണ്ടാക്കുകയും പ്രതിമ നിര്‍മിക്കുകയും ചെയ്തു. എന്നാല്‍ പ്രതിമ നിര്‍മാണം മാത്രമല്ല വേണ്ടതെന്നും നേതാജിയുടെ ജീവത്യാഗത്തിന് അര്‍ഹമായ പരിഗണന നല്‍കുകയാണ് വേണ്ടതെന്നും ബോസ് പറഞ്ഞു.

 ആദര്‍ശവുമായി യോജിക്കുന്നതല്ല

ആദര്‍ശവുമായി യോജിക്കുന്നതല്ല

നേതാജിയുടെ ആദര്‍ശവുമായി യോജിക്കുന്നതല്ല ബിജെപിയുടേത്. തിരഞ്ഞെടുപ്പില്‍ ജയിക്കാന്‍ വേണ്ടി അവര്‍ക്ക് നേതാജിയുടെ പേര് ആവശ്യമുണ്ടായിരുന്നു. ജനങ്ങള്‍ക്ക് എന്തു ചെയ്തു എന്ന് ബിജെപി പറയട്ടെ. അതാകണം ഉയര്‍ത്തിപ്പിടിക്കേണ്ടതെന്നും ചന്ദ്രകുമാര്‍ ബോസ് പറഞ്ഞു.

ബിജെപിയുടെ പ്രതികരണം

ബിജെപിയുടെ പ്രതികരണം

തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ള നീക്കമാണ് നടത്തുന്നതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ ദിലീപ് ഘോഷ് പറഞ്ഞു. പാര്‍ട്ടി തീരുമാനങ്ങള്‍ക്കെതിരെ പലപ്പോഴും സംസാരിച്ച വ്യക്തിയാണ് ബോസ്. തിരഞ്ഞെടുപ്പില്‍ ജയിക്കാന്‍ പാര്‍ട്ടിയെ സഹായിക്കുന്ന പുതിയ നേതൃപട്ടികയാണ് പുറത്തിറക്കിയതെന്നും കുടുംബ മഹിമ വിഷയമല്ലെന്നും ഘോഷ് പറഞ്ഞു.

'രാഹുലിന് വീക്ക്‌നെസുണ്ട്, കോണ്‍ഗ്രസിനും'; പുതിയ പ്ലാനുമായി ഡികെ ശിവകുമാര്‍, കേന്ദ്രം അനുമതി നല്‍കി'രാഹുലിന് വീക്ക്‌നെസുണ്ട്, കോണ്‍ഗ്രസിനും'; പുതിയ പ്ലാനുമായി ഡികെ ശിവകുമാര്‍, കേന്ദ്രം അനുമതി നല്‍കി

മാറ്റ് കുറയാതെ നരേന്ദ്ര മോദി; ജനകീയന്‍, ഇഞ്ചോടിഞ്ച് പിണറായി വിജയന്‍, സി വോട്ടര്‍ സര്‍വ്വെ ഫലംമാറ്റ് കുറയാതെ നരേന്ദ്ര മോദി; ജനകീയന്‍, ഇഞ്ചോടിഞ്ച് പിണറായി വിജയന്‍, സി വോട്ടര്‍ സര്‍വ്വെ ഫലം

മോദീ... ഇനിയെങ്കിലും ജനങ്ങളെ വിശ്വസിക്കൂ; എല്ലാം സ്തംഭിച്ചുവെന്ന് ഒവൈസി, സംസ്ഥാനങ്ങള്‍ക്ക് വിടൂമോദീ... ഇനിയെങ്കിലും ജനങ്ങളെ വിശ്വസിക്കൂ; എല്ലാം സ്തംഭിച്ചുവെന്ന് ഒവൈസി, സംസ്ഥാനങ്ങള്‍ക്ക് വിടൂ

English summary
Netaji’s grandnephew Chandra Kumar Bose likely to Quit BJP
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X