നിരപരാതിത്വം തെളിയിക്കു..അല്ലെങ്കിൽ രാജി!!! തേജ്വസി യാദവിനോട് നിതീഷ് കുമാർ

  • Posted By:
Subscribe to Oneindia Malayalam

പാട്ന: അഴിമതി കേസിൽ ആരോപണ വിധേയനായ ബിഹാർ മുഖ്യമന്ത്രിയും ആർജെഡിയുവിന്റെ  മുതിർന്ന നേതാവ് ലാലുപ്രസാദിന്റെ മകനുമായ തേജ്വസി യാദവിനോട് നിലപാട് അറിയിച്ചു ജെഡിയും.

ജനങ്ങളുടെ മുന്നിൽ നിരപരാതിത്വം തെളിയിക്കുക അല്ലെങ്കിൽ രാജിവെച്ചു പുറത്തു പോകാൻ ജെഡിയു നേതാവും ബീഹാർ മുഖ്യമന്ത്രിയുമായ നിതീഷ്  കുമാർ അറിയിച്ചിട്ടുണ്ട്. നിലവിൽ തേജ്വസി യാദവിനോട് നേരിട്ട് രാജിവെയ്ക്കാൻ നിതീഷ് കുമാർ ആവശ്യപ്പെട്ടിട്ടില്ലെങ്കിലും തങ്ങളുടെ നിലപാട് വ്യക്തമാക്കി കഴിഞ്ഞിട്ടുണ്ട്.

പരോക്ഷമായി രാജി ആവശ്യം

പരോക്ഷമായി രാജി ആവശ്യം

അഴിമതി ആരോപണ കേസിൽ പ്രത്യക്ഷമായി ബീഹാർ ഉപമുഖ്യമന്ത്രിയായ തേജസ്വിയാദവിനോട് രാജിവെയ്ക്കാൻ ആവശ്യപ്പെട്ടിട്ടില്ല. എന്നാൽ പാർട്ടിയുടെ ഇപ്പോഴത്തെ തീരുമാനം പരോക്ഷമായി രാജി ആവശ്യപ്പെടുന്നതാണ്

 അഴിമതി നേരിടുന്ന പുറത്തു പോകണം

അഴിമതി നേരിടുന്ന പുറത്തു പോകണം

നിതീഷ് മന്ത്രി സഭയിൽ അഴിമതി ആരോപണം നേരിടുന്ന് മന്ത്രിമാർ രാജിവെച്ചു പുറത്തു പോകണമെന്ന് ജെഡിയു വക്താവ് നീരജ് കുമാർ അറിയിച്ചിരുന്നു.

ആരോപണങ്ങളെ വകവെയ്ക്കാതെ

ആരോപണങ്ങളെ വകവെയ്ക്കാതെ

അഴിമതി ആരോപണത്തിൽ ബീഹാര്‍ ഉപമുഖ്യമന്ത്രി തേജസ്വി യാദവ് രാജിവെക്കേണ്ട ആവശ്യമില്ലെന്ന് ആര്‍ജെഡി. തേജസ്വി രാജിവെക്കേണ്ട കാര്യമില്ലെന്ന് എംഎല്‍മാര്‍ യോഗത്തില്‍ ഐക്യകണ്‌ഠേന തീരുമാനിക്കുകയായിരുന്നു.

രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം

രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം

ലാലുപ്രസാദിന്റേയും മകൻ തേജ്വസി യാദവിന്റേയും വീടുകളിൽ സിബിഐ റെയ്ഡിന്റെ പശ്ചാത്തലത്തിൽ തേജസ്വിയുടെ രാജിക്കുവേണ്ടി പ്രതിപക്ഷ പാര്‍ട്ടികള്‍ രംഗത്ത് വന്നിരുന്നു. എന്നാൽ തേജസ്വിയുടെ പ്രവര്‍ത്തനങ്ങള്‍ യോഗം അംഗീകരിച്ചിട്ടുണ്ട്. സര്‍ക്കാറിന് ഒരു ഇളക്കവുമില്ല, സര്‍ക്കാറിനെ തകര്‍ക്കാന്‍ ബിജെപി ശ്രമിക്കുകയാണെന്നും ആര്‍ജെഡിയുടെ മുതിര്‍ന്ന നേതാവും സംസ്ഥാന ധനമന്ത്രിയുമായ അബ്ദുല്‍ ബാരി സിദ്ദീഖി പറഞ്ഞു.

സിബിഐ കേസ്

സിബിഐ കേസ്

ലാലുപ്രസാദ് യാദവ് റെയിൽവേ മന്ത്രിയായിരുന്ന സമയത്ത് റാഞ്ചിയിലെയും പുരിയിലെയും ബിഎന്‍ആര്‍ ഹോട്ടലുകളുടെ വികസനവും നടത്തിപ്പും പട്‌ന ആസ്ഥാനമായുള്ള സുജാത ഹോട്ടല്‍സിന് നല്‍കിയെന്ന കേസിലാണ് യാദവിനും ഭാര്യക്കും മകനുമെതിരെ സിബിഐ കേസ് എടുത്തിരിക്കുന്നത്.

പ്രതികരിക്കാതെ നിതീഷ് കുമാർ

പ്രതികരിക്കാതെ നിതീഷ് കുമാർ

ലാലു പ്രസാദ് യാദവിനെതിരെ യുള്ള അഴിമതി ആരോപണക്കേസിൽ ഇതുവരെ നിതീഷ് കുമാർ പരസ്യ പ്രതികരണത്തിന് തയ്യാറായിട്ടില്ല.

 കേസിനു പിന്നിൽ ബിജെപി

കേസിനു പിന്നിൽ ബിജെപി

തനിക്കും തന്റെ കുടുംബത്തിനുമെതിരെ സിബിഐ ചുമർത്തിയ അഴിമതി ആരോപണത്തിനു പിന്നിൽ ബിജെപിയുടെ ഗുഡാലോചനയാണെ ലാലുപ്രസാദ് ആരോപിച്ചിരുന്നു.
ഇതൊന്നും കണ്ട് താൻ ഭയപ്പെടില്ലെന്നും ലാലുപ്രസാദ് യാദല് പറഞ്ഞിരുന്നു.

English summary
Strain in the Grand Alliance in Bihar did not stop the Janata Dal (United) on Tuesday from supporting Gopalkrishna Gandhi’s candidature for the Vice-President’s post, but the party simultaneously gave alliance partner Rashtriya Janata Dal (RJD) an ultimatum on scam-tainted Deputy Chief Minister Tejaswi Yadav.
Please Wait while comments are loading...