കുട്ടിയുടെ കൊലപാതകം; റയാന്‍ ബസ്സ് കണ്ടക്ടര്‍ക്കെതിരെ തെളിവില്ലെന്ന് സിബിഐ കോടതിയില്‍

  • Posted By:
Subscribe to Oneindia Malayalam

ചണ്ഡീഗഡ്: റയാന്‍ സ്‌ക്കൂളില്‍ വിദ്യാര്‍ത്ഥി കൊല്ലപ്പെട്ട സംഭവത്തില്‍ സ്‌ക്കൂള്‍ ബസ്സ് കണ്ടക്ടര്‍ അശോക് കുമാറിനെതിരെ തെളിവില്ലെന്ന് സിബിഐ ഗൂര്‍ഗണ്‍ കോടതിയില്‍ അറിയിച്ചു. ഫോറന്‍സിക്ക് ഡിപ്പാര്‍ട്ട്മെന്റ് നല്‍കിയിരിക്കുന്ന ഡിഎന്‍എ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് അശോക് കുമാറിന് സിബിഐ ക്ലീന്‍ചിറ്റ് നല്‍കിയിരിക്കുന്നത്.

ബിജെപി നേതാക്കൾ ബെഹ്റയെ കണ്ടു! അറസ്റ്റ് തടയുമെന്ന് പ്രഖ്യാപനം; കരുതലോടെ പോലീസ്, തലസ്ഥാനം ഭീതിയിൽ...

അശോക് കുമാറിനെക്കൊണ്ട് കുറ്റം സമ്മതിക്കാന്‍ പോലീസ് മര്‍ദ്ദിച്ചെന്നും വക്കീല്‍ കോടതിയില്‍ അറിയിച്ചിരുന്നു. ചോദ്യംചെയ്യലിനിടയില്‍ അശോക് കുമാറിനും റയാന്‍ സ്‌ക്കൂളിലെ തോട്ടംതൊഴിലാളിയെയും കുറ്റമേല്‍ക്കുന്നതിനായി പോലീസ് മര്‍ദ്ദിച്ചെന്ന് സിബിഐ കോടതിയില്‍ പറഞ്ഞിരുന്നു. അതോടൊപ്പം അശോക് കുമാറിനെതിരെയുള്ള കുറ്റം തെളിയിക്കപ്പെടുകയാണെങ്കില്‍ നിയമപ്രകാരം സിബിഐക്കെതിരെ നടപടിയെടുക്കാമെന്നും കോടതിയില്‍ അറിയിച്ചിട്ടുണ്ട്. ജാമ്യത്തിനായി അശോക് കുമാര്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ വാദം കേള്‍ക്കുകയായിരുന്നു കോടതി.

murder

കുറ്റകൃത്വം ചെയ്യാന്‍ ഉപയോഗിച്ച് കത്തിയില്‍ നിന്നു സിബിഐ ഫിംഗര്‍പ്രിന്റുകള്‍ കണ്ടെടുത്തിട്ടില്ല. അതിനാല്‍ ലൈംഗീകാതിക്രമത്തിനുളള സാധ്യത തള്ളിക്കളയുന്നതാണ്. കൊലക്കിരയായ പ്രദ്യുമന്റെ കഴുത്തിലാണ് കത്തികൊണ്ട് കുത്തിയിരുന്നത്. കുട്ടിയെ കൊല്ലാനുപയോഗിച്ചതെന്ന് കരുതുന്ന കത്തി പൊലീസ് തന്നെയാണ് സ്‌കൂള്‍ ബസില്‍ വെച്ചതെന്നും നേരത്തെ സിബിഐ കോടതിയില്‍ വാദിച്ചിരുന്നു.

രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിയായ പ്രദ്യുമന്‍ താക്കൂറിനെ കഴിഞ്ഞ സെപ്തംബര്‍ എട്ടിനാണ് ഗുരുഗ്രാമിലെ റയാന്‍ സ്‌കൂളിലെ ശുചിമുറിയില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. പിന്നീട് സിസിടിവിയുടെ സഹായത്താല്‍ സ്‌ക്കൂളിലെ തന്നെ പതിനൊന്നാം ക്ലാസുകാരന്‍ ആണ് പ്രതിയെന്നും കണ്ടെത്തിയിരുന്നു.

English summary
No evidence against Ryan bus conductor in Pradyuman murder case: CBI to court

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്