കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൊവിഡ് ഭീതിയ്ക്കിടെ റംസാൻ; ലോകത്തെങ്ങും നിയന്ത്രണണം,ആശങ്കയോടെ മുസ്ലീം ജനത

  • By Aami Madhu
Google Oneindia Malayalam News

തിരുവനന്തപുരം; കൊവിഡിന്റെ പശ്ചാത്തലത്തിൽ സമ്പൂർണ ലോക്ക് ഡൗൺ പ്രഖ്യാപിച്ചതിനിടയിലാണ് ഇത്തവണ റംസാൻ. സാമൂഹീക അകലം പാലിക്കേണ്ട ഈ വേളയിൽ നോമ്പ് തുറ ഉൾപ്പെടെയുള്ള കാര്യങ്ങൾ വലിയ വെല്ലുവിളിയാകുമെന്ന നിരാശയിലാണ് ലോക മുസ്ലൂീം സമൂഹം. ആത്മീയതയും പ്രാർത്ഥനകളും കുടുംബങ്ങൾ തമ്മിലുള്ള ഒത്തുചേരലുകളും, ഇഫ്താറുകളും ഭക്ഷണം പങ്കിടലുകളുമെല്ലാമാണ് മുസ്ലീങ്ങൾക്ക് റംസാൻ. എന്നാൽ സാമൂഹിക അകലം പാലിക്കാൻ വിശ്വാസികളോട് ആവശ്യപ്പെട്ടിരിക്കുന്നതിനാൽ, ഈ റംസാൻ തീർത്തും നിശബ്ദമായിരിക്കും.

china-ramadan-ram

ഇഫ്താർ സംഗമങ്ങളും സുഹൂറുകളു(നോമ്പിനുമുമ്പുള്ള ഭക്ഷണം)മെല്ലാം ഉൾപ്പെടുന്ന സംഗമങ്ങളാണ് റംസാൻ ദിനങ്ങളിലെ പ്രധാന ആകർഷണം. എന്നാൽ ഇത്തവണ ഇതൊന്നും പാടില്ലെന്ന കർശന നിർദ്ദേശം മതപണ്ഡിതർ നൽകിയിട്ടുണ്ട്. ഇന്ത്യയിൽ, ലഖ്‌നൗവിലെ ഇസ്ലാമിക് സെന്റർ ഓഫ് ഇന്ത്യ ഫിറംഗി മഹൽ ചെയർമാൻ മൗലാന ഖാലിദ് റഷീദ്, ലോക്ക്ഡൗൺ നിയമങ്ങൾ അനുസരിക്കാൻ മുസ്‌ലിംകളോട് ആവശ്യപ്പെട്ടിട്ടുണ്ട്. സുഹൂറും ഇഫ്താറും ഇത്തവണ വീട്ടിൽ വെച്ച് നടത്തണമെന്നും അദ്ദേഹം നിർദ്ദേശിച്ചു. മാത്രമല്ല ലോക്ക് ഡൗൺ കാലത്ത് ഭക്ഷണം കിട്ടാതെ ബുദ്ധിമുട്ടുന്നവർക്ക് ഭക്ഷണം ദാനം ചെയ്യണമെന്നും വിശ്വാസികളോട് ആഹ്വാനം ചെയ്തിട്ടുണ്ട്.

Recommended Video

cmsvideo
ഇന്ത്യയില്‍ സ്ഥിതി അതീവഗുരുതരം | Oneindia Malayalam

ഇഫ്താർ സംഗമങ്ങൾ ഉൾപ്പെടെയുള്ള എല്ലാ റംസാൻ ആചാരങ്ങളും ഈജിപ്ത് നിരോധിച്ചിട്ടുണ്ട്. മലേഷ്യ, ബ്രൂണൈ, സിംഗപ്പൂർ എന്നിവിടങ്ങളിൽ റംസാൺ വിപണികൾ അനുവദിക്കില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്. വെള്ളിയാഴ്ച പള്ളികളില്‍ നടത്തി വന്നിരുന്ന പ്രാര്‍ത്ഥനകള്‍ സൗദി അറേബ്യയും ജോർദാനും നിരോധിച്ചിട്ടുണ്ട്. സാമൂഹിക അകലം പാലിച്ച് പള്ളികളിൽ പ്രാർത്ഥന നടത്താൻ പാകിസ്ഥാൻ അനുമതി നൽകിയിട്ടുണ്ട്. 50 വയസ്സിന് മുകളിലുള്ളവരെയും പനിയോ മറ്റ് ലക്ഷണങ്ങളോ ഉള്ള പ്രായപൂർത്തിയാകാത്തവരെയും പള്ളികളിൽ പ്രവേശിക്കാൻ അനുവദിക്കില്ല.ബ്രിട്ടനിലെ മുസ്‌ലിം കൗൺസിലും റംസാൻ മാസത്തെ മാർഗനിർദേശങ്ങൾ പുറത്തിറക്കിയിട്ടുണ്ട്.

English summary
No public prayers Iftar party's in Ramzan
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X