കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അവിശ്വാസ പ്രമേയം; മോദി സര്‍ക്കാറിനെ വീഴ്ത്തുമോ?, കണക്കിലെ കളികള്‍ ഇങ്ങനെ

  • By Ajmal
Google Oneindia Malayalam News

ദില്ലി: ലോക്‌സഭ തിരഞ്ഞെടുപ്പ് ആസന്നമായിരിക്കേയുള്ള പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനത്തിന് ഇന്നലെ തുടക്കമായി. ബജറ്റ് സമ്മേളനകാലത്ത് പാര്‍ലമെന്റിനകത്ത് മുഴുവന്‍ പ്രതിഷേധങ്ങള്‍ക്കും ബഹളങ്ങള്‍ക്കും ഇടയാക്കിയ അവിശ്വാസ പ്രമേയത്തിന് സമ്മേളനത്തിന്റെ ആദ്യ ദിനത്തില്‍ തന്നെ അവതരണത്തിന് തീയ്യതി പ്രഖ്യാപിച്ചായിരുന്നു ബിജെപി പ്രതിപക്ഷ അംഗങ്ങളെപോലും ഞെട്ടിച്ചത്.

photo

മഹാസഖ്യം രൂപീകരിച്ച് തിരഞ്ഞെടുപ്പിനെ നേരിടാനൊരുങ്ങുന്ന കോണ്‍ഗ്രസിന് പ്രതിപക്ഷകക്ഷികളുടെ ഐക്യം ഊട്ടിയുറപ്പിക്കാനുള്ള വേദി കൂടിയാണ് അവിശ്വാസപ്രമേയം. ടിഡിപി അവതരിപ്പിക്കുന്ന അവിശ്വാസ പ്രമേയത്തിന് മോദിയുടെ സര്‍ക്കാറിനെ വീഴ്ത്താന്‍ കഴിയുമോ?.. കണക്കിലെ കളികള്‍ ഇങ്ങനെയാണ്..

അവിശ്വാസപ്രമേയം

അവിശ്വാസപ്രമേയം

നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള ബിജെപി സര്‍ക്കാറിനെതിരേയുള്ള ആദ്യഅവിശ്വാസപ്രമേയം വെള്ളിയാഴ്ച്ചയാണ് ലോക്‌സഭ ചര്‍ച്ച ചെയ്യുന്നത്. അന്ന് തന്നെ വോട്ടെടുപ്പും നടന്നേക്കാം. അടുത്തിടെ എന്‍ഡിഎ സഖ്യം വിട്ട തെലുഗുദേശം പാര്‍ട്ടിയാണ് അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നല്‍കിയത്.

ടിഡിപി

ടിഡിപി

കോണ്‍ഗ്രസ്, സിപിഎം, എന്‍സിപി, ടിഡിപി തുടങ്ങിയ പാര്‍ട്ടികള്‍ നോട്ടീസ് നല്‍കിയിരുന്നെങ്കിലും ടിഡിപിക്ക് അവസരം നല്‍കുകയായിരുന്നു സ്പീക്കര്‍ സുമിത്രാ മഹാജന്‍ ചെയ്തത്. ആദ്യം നോട്ടീസ് നല്‍കിയത് ടിഡിപി ആണ് എന്നത് പരിഗണിച്ചായിരുന്നു സ്പീക്കര്‍ അവര്‍ക്ക് അനുമതി നല്‍കിയിത്.

സഭയുടെ ചട്ടം

സഭയുടെ ചട്ടം

പ്രതിപക്ഷത്തെ വലിയപാര്‍ട്ടിയായ കോണ്‍ഗ്രസ് നല്‍കിയ നോട്ടീസ് ആദ്യം പരിഗണിക്കണമെന്ന് മല്ലികാര്‍ജുന്‍ ഖാര്‍ഗെ ആവശ്യപ്പെട്ടിരുന്നെങ്കിലും സഭയുടെ ചട്ടം അതനുവദിക്കുന്നില്ല എന്നായിരുന്നു സ്പീക്കറുടെ മറുപടി. തുടര്‍ന്ന് പ്രതിപക്ഷം നല്‍കിയ പ്രമേയങ്ങള്‍ ഒരുമിച്ചു പരിഗണിക്കണമെന്ന് ഖാര്‍ഗെ അവശ്യപ്പെട്ടെങ്കിലും ഈ ആവശ്യവും സ്പീക്കര്‍ തള്ളി.

വെളിയാഴ്ച്ച

വെളിയാഴ്ച്ച

പിന്നീട് ടിഡിപിയുടെ അവിശ്വാസപ്രമേയത്തെ ടിഡിപി, ടിആര്‍എസ്, കോണ്‍ഗ്രസ്, ഇടതുപാര്‍ട്ടികള്‍, ടിഎംസി തുടങ്ങിയ പാര്‍ട്ടികളിലെ അംഗങ്ങള്‍ പിന്തുണയ്ക്കുകയായിരുന്നു. ആദ്യം പത്തുദിവസത്തിനുള്ളില്‍ തീരുമാനമെന്ന് പറഞ്ഞെങ്കിലും ഉച്ചയ്ക്ക്‌ശേഷം സഭ ചേര്‍ന്നപ്പോള്‍ പ്രമേയം വെളിയാഴ്ച്ച പരിഗണിക്കുമെന്ന് സ്പീക്കര്‍ അറിയിക്കുകയായിരുന്നു.

വിപ്പ്

വിപ്പ്

മുന്നണിയുടെ ബലത്തില്‍ അവിശ്വാസത്തെ മറികടക്കാമെന്ന ഉറച്ച വിശ്വാസത്തിലാണ് ബിജെപി. എന്നാലും പാര്‍ട്ടി അംഗങ്ങള്‍ക്ക് വിപ്പ് നല്‍കാന്‍ തീരുമാനിച്ചിട്ടുണ്ട്. 2014 ലോക്‌സഭ തിരഞ്ഞെടുപ്പ് കഴിഞ്ഞപ്പോള്‍ ബിജെപിക്ക് തനിച്ച് ഭരിക്കാനുള്ള ഭൂരിപക്ഷം ഉണ്ടായിരുന്നു.

കേവല ഭൂരിപക്ഷം

കേവല ഭൂരിപക്ഷം

പിന്നീട് നടന്ന ഉപതിരഞ്ഞെടുപ്പുകളില്‍ ബിജെപിയുടെ സീറ്റുകള്‍ പ്രതിപക്ഷപാര്‍ട്ടികള്‍ പിടിച്ചെടു അവരുടെ സീറ്റുകളുടെ എണ്ണം 271 ആയി ചുരുങ്ങി. കേവല ഭൂരിപക്ഷത്തിന് 268 സീറ്റുകളാണ് വേണ്ടത്. ഫലത്തില്‍ ബിജെപിക്കെതിരേയുള്ള അവിശ്വാസ പ്രമേയം വിജയിക്കണമെങ്കില്‍ പാര്‍ലമെന്റിലെ ബിജെപി ഇതര പാര്‍ട്ടികളെല്ലാം അവിശ്വാസത്തെ പിന്തുണക്കേണ്ടിവരും.

കണക്ക്

കണക്ക്

നിലവിലെ സാഹചര്യത്തില്‍ അവിശ്വാസ പ്രമേയം പരാജയപ്പെടാനാണ് സാധ്യത കൂടുതല്‍. നിലവില്‍ എന്‍ഡിഎയ്ക്ക് 314 അംഗങ്ങളുടെ പിന്തുണയാണ് ഉള്ളത്. യുപിഎ അടക്കമുള്ള പ്രതിപക്ഷ കക്ഷികള്‍ക്ക് 231 അംഗങ്ങളും ഉണ്ട്. ഈ സംഖ്യ 268 ല്‍ എത്തിക്കുക എന്നുള്ളത് ഒരു പരിധിവരെ അസാധ്യമാണ്.

272 ല്‍

272 ല്‍

എന്‍ഡിഎയില്‍ ബിജെപിയുടെ 271 അംഗങ്ങള്‍ക്ക് പുറമേ 18 അംഗങ്ങള്‍ ഉള്ള ശിവസേനയാണ് രണ്ടാമത്തെ വലിയ കക്ഷി. കൂടാതെ രാംവിലാസ് പാസ്വാന്റെ എല്‍ജെപിക്ക് 6 അംഗങ്ങളും ഉണ്ട്. മറ്റ് പാര്‍ട്ടികള്‍ക്കെല്ലാം 4 ല്‍ താഴെ അംഗങ്ങള്‍ മാത്രമാണ് ഉള്ളത്. ബിജെപിക്ക് രണ്ട് നോമിനേറ്റഡ് അംഗങ്ങളും ഉണ്ട്.

എഐഎഡിഎംകെ

എഐഎഡിഎംകെ

പ്രതിപക്ഷത്ത് യുപിഎയ്ക്ക് 66 അംഗങ്ങളാണ് ഉള്ളത്. പുറത്തുള്ളവരില്‍ എഐഎഡിഎംകെ ആണ് പ്രമുഖകക്ഷി. 37 അംഗങ്ങാണ് ഇവര്ക്കുള്ളത്. പ്രതിപക്ഷം കൊണ്ടുവരുന്ന അവിശ്വാസത്തെ ഇവര്‍ പിന്തുണക്കുമോ എന്ന കാര്യം സംശയമാണ്. കേന്ദ്രസര്‍ക്കാറിന് അനുകൂലമായ സമീപനമാണ് ഇവര്‍ സ്വീകരിച്ചു വരുന്നത്.

മറ്റുള്ളവര്‍

മറ്റുള്ളവര്‍

യുപിഎയ്ക്കു പുറത്തുള്ള പ്രധാന പ്രതിപക്ഷ കക്ഷി തൃണമൂല്‍ കോണ്‍ഗ്രസ് ആണ്. 34 അംഗങ്ങള്‍ ഇവര്‍ക്കുണ്ട്. ഇവര്‍ക്ക് പുറമേ 20 അംഗങ്ങളുള്ള ബിജെഡി, 16 അംഗങ്ങളുള്ള ടിഡിപി, 11 അംഗങ്ങളുള്ള ടിആര്‍എസ്, 9 അംഗങ്ങളുള്ള സിപിഎം എന്നീ കക്ഷികളും അവിശ്വാസത്തെ പിന്തുണയ്ക്കും.

എന്‍ഡിഎ

എന്‍ഡിഎ

എന്നാല്‍ 268 ല്‍ എത്തിക്കുക എന്നുള്ളത് പ്രതിപക്ഷ പാര്‍ട്ടികള്‍ക്ക് വന്‍ വെല്ലുവിളിയാണ്. എന്‍ഡിഎയില്‍ നിന്ന് ശിവസേന അടക്കുമുള്ള ചില പാര്‍ട്ടികളെ അടര്‍ത്തിയെടുക്കാനുള്ള ശ്രമങ്ങള്‍ കോണ്‍ഗ്രസ് ഉള്‍പ്പടേയുള്ള പാര്‍ട്ടികള്‍ ശ്രമം നടത്തുന്നുണ്ട്.

ഐക്യനിര

ഐക്യനിര

ജെഡിയുവിന്റെ നിലപാടും ശ്രദ്ധ്വേയമാണ്. അവിശ്വാസ പ്രമേയത്തെ വിജയിപ്പിക്കാന്‍ കഴിഞ്ഞില്ലെങ്കിലും 2019 ലെ നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പ് പ്രതിപക്ഷ ഐക്യനിര ഉണ്ടാക്കാനാള്ള അവസരമായാണ് കോണ്‍ഗ്രസ് അവിശ്വാസ പ്രമേയത്തെ കാണുന്നത്.

English summary
non confidence motion bjp is all set. Statistics says so
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X