പ്രവാസി ശമ്പളം ഇന്ത്യയിലെ ബാങ്കിലേക്ക് മാറ്റിയാല്‍ നികുതി നല്‍കണമോ? നിര്‍ണായക വിധി ഇങ്ങനെ
വിദേശത്ത് ജോലി ചെയ്യുന്ന പ്രവാസികള്‍ ഇന്ത്യയിലെ ബാങ്ക് അക്കൗണ്ടിലേക്ക് ആ പണം മാറ്റിയാല്‍ ഇന്ത്യയില്‍ നികുതി നല്‍കേണ്ടതുണ്ടോ? വിദേശത്ത് ജോലി ചെയ്യുന്നവര്‍ക്ക് സ്വാഭാവികമായി ഉണ്ടാകാവുന്ന സംശയമാണ്. ഇക്കാര്യത്തില്‍ ആദായ നികുതി അപ്പലറ്റ് ട്രൈബ്യൂണല്‍ (ഐടിഎടി) അഹമ്മദാബാദ് നിര്‍ണായക വിധി പുറപ്പെടുവിച്ചു. വിദേശത്ത് ജോലി ചെയ്യുന്നവര്‍ക്ക് ശമ്പളം ലഭിക്കുന്നത് ആ രാജ്യത്തെ ബാങ്ക് അക്കൗണ്ടില്‍ ആയിരിക്കും.
എന്നാല്‍ ഈ തുക പ്രവാസി ഇന്ത്യക്കാരന് എന്‍ആര്‍ഇ ബാങ്ക് അക്കൗണ്ടിലേക്ക് മാറ്റുന്നതും പതിവാണ്. ഇങ്ങനെ മാറ്റി ബാങ്കിലെത്തുന്ന പണത്തിന് ആദായ നികുതി നല്‍കേണ്ടതുണ്ടോ എന്നാണ് ചോദ്യം. ആദായ നികുതി വകുപ്പ് പറയുന്നത് നികുതി നല്‍കണം എന്നാണ്. എന്നാല്‍ ഈ അനുഭവമുണ്ടായ പ്രവാസി അപ്പീല്‍ സമര്‍പ്പിച്ച് അനുകൂല വിധി സമ്പാദിച്ചു.

സീഷെല്‍സിലെ കമ്പനിയില്‍ ജോലി ചെയ്യുന്ന പ്രവാസിയാണ് അപ്പീല്‍ നല്‍കിയത്. സീഷെല്‍സിലെ ബാങ്ക് അക്കൗണ്ടിലാണ് ഇദ്ദേഹത്തിന് ശമ്പളം ലഭിച്ചത്. തുക പിന്നീട് ഇദ്ദേഹം ഇന്ത്യയിലെ എന്‍ആര്‍ഇ ബാങ്ക് അക്കൗണ്ടിലേക്ക് മാറ്റി. ഈ തുകയ്ക്ക് ഇന്ത്യയില്‍ നികുതി നല്‍കണം എന്നായിരുന്നു ആദായ നികുതി അസ്സസിങ് ഓഫീസറുടെ വാദം.
ഇന്ത്യയിലെ ബാങ്ക് അക്കൗണ്ടില്‍ ശമ്പളം എത്തി എന്ന് ചൂണ്ടിക്കാട്ടിയാണ് നികുതി ഒടുക്കാന്‍ ആവശ്യപ്പെട്ടത്. പ്രവാസി അഹമ്മദാബദിലെ ഐടിഎടിയെ സമീപിച്ചു. ജോലി ചെയ്തത് വിദേശത്താണ്, ശമ്പളം ലഭിച്ചതും വിദേശത്താണ്, സൗകര്യം പരിഗണിച്ചാണ് തുക പിന്നീട് ഇന്ത്യയിലെ ബാങ്ക് അക്കൗണ്ടിലേക്ക് മാറ്റിയത്. അതുകൊണ്ടുതന്നെ ഇന്ത്യയില്‍ നിന്ന് ലഭിച്ച വരുമാനം ആയി ഈ തുക കണക്കാക്കാന്‍ സാധിക്കില്ല എന്ന് പ്രവാസി വാദിച്ചു.
പ്രവാസി എന്ന നിലയില്‍ വിദേശത്ത് ജോലി ചെയ്ത് വിദേശത്ത് നിന്ന് ലഭിച്ച ശമ്പളത്തിന് ഇന്ത്യയില്‍ നികുതി ഈടാക്കരുത് എന്നും പ്രവാസി വാദിച്ചു. പണം ഇന്ത്യന്‍ ബാങ്ക് അക്കൗണ്ടിലേക്ക് എത്തിയതിനാല്‍ ഇന്ത്യയില്‍ നികുതി ഈടാക്കാം എന്ന് നികുതി വകുപ്പും വാദിച്ചു. ഇരുഭാഗത്തിന്റെ വാദം കേട്ട ട്രൈബ്യൂണല്‍ നികുതി ഈടാക്കാന്‍ സാധിക്കില്ല എന്ന് വിധിച്ചു.
തൊഴില്‍ എടുത്തതും ശമ്പളം വാങ്ങിയതും വിദേശത്താണ് എന്ന കാര്യമാണ് ട്രൈബ്യൂണല്‍ ചൂണ്ടിക്കാട്ടിയത്. ശമ്പള വരുമാനം ഇന്ത്യയ്ക്ക് പുറത്താണ് സ്വീകരിച്ചത്. ശമ്പളത്തുക ഇന്ത്യയില്‍ എത്തിയെങ്കിലും അതിന് ആദായ നികുതി ഈടാക്കാന്‍ സാധിക്കില്ല എന്നും ട്രൈബ്യൂണല്‍ വ്യക്തമാക്കി എന്ന് ഫിനാന്‍ഷ്യല്‍ ടൈംസ് റിപ്പോര്‍ട്ട ചെയ്തു.
-
ഡിഎ വൈകിയാലും ആശങ്ക വേണ്ട, 7000 രൂപ വരെ കുടിശ്ശിക ലഭിക്കും! പക്ഷെ ഇക്കാര്യം ശ്രദ്ധിക്കണം -
കാത്തിരിപ്പ് അവസാനിക്കുന്നു.. ഡിഎ വര്‍ധനവ് അടുത്ത ആഴ്ച തന്നെയുണ്ടാകും!? ശമ്പളം കൂടും -
എല്ലാ ജീവനക്കാര്‍ക്കും ശമ്പള വര്‍ധനവ് പ്രഖ്യാപിച്ച് ടിസിഎസ്; ഇവര്‍ക്ക് ഇരട്ടി ശമ്പളം ലഭിക്കും! -
വീട്ടിൽ നിന്ന് മാറി താമസിക്കേണ്ടി വരും, ഉന്നതവ്യക്തികളുമായി ബന്ധം സ്ഥാപിക്കും, നാൾഫലം -
ബെംഗളൂരുകാരുടെ കഷ്ടപ്പാട്; 30,000 വാടക കൊടുത്താലും നല്ല 1 ബിഎച്ച്കെ പോലും കിട്ടാനില്ല,ചർച്ച -
'സ്വർണ വില ഗ്രാമിന് 20,000 രൂപയിലേക്ക്?, ആഭരണപ്രേമികളുടെ ചങ്ക് പൊട്ടും..; സ്വർണ വ്യാപാരി പറയുന്നു -
സര്‍ക്കാരില്‍ നിന്നും ആനുകൂല്യങ്ങള്‍ ലഭിക്കും, ബാധ്യതകളില്‍നിന്നു മോചനം, ദൂരയാത്ര വേണ്ടിവരും, നാൾഫലം -
നാളെ പൊതുഅവധി;ബാങ്കുകൾ തുറക്കില്ല?കേന്ദ്രസർക്കാർ ഓഫീസുകൾക്കും അവധിയോ? വിശദമായി അറിയാം -
വരാപ്പുഴ പാലം തുറന്നതോടെ പകുതി പ്രശ്നം തീർന്നു; എന്നിട്ടും 26 കി. മീ ഇടനാഴി വൈകുന്നു, ചിലവ് 1618 കോടി..! -
തിരുവനന്തപുരം, കോഴിക്കോട്, പാലക്കാട്; നിരവധി ജോലി ഒഴിവുകൾ..24,000 രൂപ വരെ ശമ്പളം;അപേക്ഷിക്കാം -
ഗിയര്‍ മാറ്റി സ്വര്‍ണം.. രണ്ടാഴ്ചത്തേക്കെങ്കിലും വില കുതിക്കുമെന്നുറപ്പ്..! സംഭവിച്ചത് എന്ത്? -
യുഎഇയില്‍ കാലാവസ്ഥ മാറിമറിയുന്നു.. നാളെ മുതല്‍ അഞ്ച് ദിവസത്തേക്ക് ഇനി മഴക്കാലം -
സൗദി അറേബ്യ ആ നീക്കം നടത്തും? എന്നാൽ സ്വർണം പിടിവിട്ട് പറക്കും..ചൈന വഴിയും എട്ടിൻ്റെ പണി -
സ്വർണം കുറഞ്ഞ വിലക്ക് വാങ്ങാൻ ദുബായിലൊന്നും പോകേണ്ട; ഏറ്റവും വിലക്കുറവിൽ സ്വർണം ലഭിക്കുന്ന 5 സംസ്ഥാനങ്ങൾ ഇതാ -
ഗള്‍ഫ് മൊത്തം ഇടഞ്ഞു, ചൈനയ്ക്കും അതൃപ്തി.. ആഗോള നേതാവാകാന്‍ പോയ പാകിസ്ഥാന് പണികിട്ടി!













Click it and Unblock the Notifications