കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാഹുലിന്‍റെ പ്രഖ്യാപനം വെറുതെയാകില്ല; 90 സീറ്റുകളില്‍ കോണ്‍ഗ്രസ് മുന്‍തൂക്കം നേടുമെന്ന് സര്‍വ്വേ

Google Oneindia Malayalam News

Recommended Video

cmsvideo
രൂക്ഷവിമർശനവുമായി അമിത് ഷാ

ദില്ലി: ലോക്സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് മുന്നോട്ടു വെക്കുന്ന പ്രകടനപത്രികയിലെ ഏറ്റവും പ്രധാനപ്പെട്ട വാഗ്ദാനമാണ് ന്യായ് (മിനിമം വേതനം ഉറപ്പാക്കല്‍) പദ്ധതി. 12000 രൂപയില്‍ താഴെ വരുമാനമുള്ളവര്‍ക്ക് പ്രതിമാസം അത്രയും തുക വേതനം ഉറപ്പാക്കുന്നതാണ് രാഹുല്‍ മുന്നോട്ടുവെച്ച ന്യായ് പദ്ധതി.

<strong>രാഹുല്‍ ഗാന്ധി വയനാട്ടില്‍; ഇടത് സ്ഥാനാര്‍ത്ഥിയെ പിന്‍വലിക്കണമെന്ന് കോണ്‍ഗ്രസ് നേതാക്കള്‍</strong>രാഹുല്‍ ഗാന്ധി വയനാട്ടില്‍; ഇടത് സ്ഥാനാര്‍ത്ഥിയെ പിന്‍വലിക്കണമെന്ന് കോണ്‍ഗ്രസ് നേതാക്കള്‍

നടപ്പിലാവുകയാണെങ്കില്‍ 5 കോടി കുടുംബങ്ങളിലായി 25 കോടി ജനങ്ങളായിരിക്കും പദ്ധിതിയുടെ ഗുണഭോക്താക്കളായി മാറുക. രാഹുല്‍ ഗാന്ധിയുടെ പ്രഖ്യാപനം തിരഞ്ഞെടുപ്പ് ചര്‍ച്ചകളില്‍ സജീവ ചര്‍ച്ചാ വിഷയമായി കഴിഞ്ഞതോടെ പദ്ധതി തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് നേട്ടം കൊണ്ടുവരുമെന്നാണ് സര്‍വ്വേകള്‍ വ്യക്തമാക്കുന്നത്.

കോണ്‍ഗ്രസിന് സഹായകമാവും

കോണ്‍ഗ്രസിന് സഹായകമാവും

രാജ്യത്തെ 115 പിന്നോക്ക ജില്ലകളിലായുള്ള 123 ലോക്സഭ സീറ്റുകളില്‍ വിജയം കരസ്ഥമാക്കാന്‍ ന്യായ് പദ്ധതി കോണ്‍ഗ്രസിന് സഹായകമാവുമെന്നാണ് സര്‍വ്വേ വ്യക്തമാക്കുന്നത്. ബിസിനസ് ടെലിവിഷനാണ് ഇത്തരത്തില്‍ ഒരു സര്‍‍വ്വെ സംഘടിപ്പിച്ചത്.

മൂന്നിരട്ടി സീറ്റുകള്‍

മൂന്നിരട്ടി സീറ്റുകള്‍

2014 കോണ്‍ഗ്രസ് നേടിയ സീറ്റുകളുടെ മൂന്നിരട്ടി സീറ്റുകള്‍ കരസ്ഥാമാക്കാന്‍ ന്യായ് പദ്ധതി ഉപകരിക്കുമെന്നാണ് സര്‍വ്വെ വ്യക്തമാക്കുന്നത്. രാജ്യത്തെ പിന്നോക്ക് ജില്ലകളുടെ പട്ടിക കഴിഞ്ഞ വര്‍ഷം നീതി ആയോഗി പുറത്തിറക്കിയിരിക്കുന്നു. ഈ ജില്ലകളിലാണ് ന്യായ് പദ്ധതി വഴി കോണ്‍ഗ്രസ് നേട്ടമുണ്ടാക്കുക.

2014 ല്‍

2014 ല്‍

115 ജില്ലകളിലെ 90 സീറ്റുകളില്‍ ന്യായ് പദ്ധതി ചെലുത്തുന്ന സ്വാധീനം നിര്‍ണ്ണായകമാവും. ഇതില്‍ 60 സീറ്റുകളിലും 2014 ല്‍ വിജയിച്ചത് ബിജെപിയാണ്. മറ്റുള്ളവര്‍ 19 സീറ്റുകളില്‍ വിജയിച്ചപ്പോള്‍ കോണ്‍ഗ്രസ് 11 സീറ്റുകളിലാണ് വിജയിച്ചത്.

38 സീറ്റുകള്‍ നേടുക

38 സീറ്റുകള്‍ നേടുക

ഈ 90 സീറ്റുകളില്‍ 2019 ല്‍ 38 സീറ്റുകള്‍ നേടുക യുപിഎ ആയിരക്കുമെന്നാണ് സര്‍വ്വെ പ്രവചിക്കന്നത്. ബിജെപിയുടെ പ്രകടനം 60 ല്‍ നിന്ന് 31 ലേക്ക് താഴും. 19 സീറ്റുകള്‍ ഉണ്ടായിരുന്ന മറ്റുള്ളവര്‍ക്ക് ഇത്തവണ 21 സീറ്റുകള്‍ ലഭിച്ചേക്കും.

പിന്നോക്ക ജില്ലകള്‍ കൂടുതല്‍

പിന്നോക്ക ജില്ലകള്‍ കൂടുതല്‍

നീതി ആയോഗ് പുറത്തുവിട്ട പട്ടികയില്‍ ഏറ്റവും കൂടതല്‍ പിന്നോക്ക ജില്ലകള്‍ ഉള്ളത് ബീഹാറിലാണ്. 17 പിന്നാക്ക ജില്ലകളാണ് സംസ്ഥാനത്ത് ഉള്ളത്.ജാര്‍ഖണ്ഡ് 14, മധ്യപ്രദേശ് 11, പശ്ചിമ ബംഗാള്‍ 11, ഉത്തര്‍പ്രദേശ് 9, ഒഡീഷ 7, ആസാം 6 എന്നിവയാണ് പിന്നോക്ക ജില്ലകള്‍ കൂടുതല്‍ ഉള്ള സംസ്ഥാനങ്ങള്‍.

മറ്റിടങ്ങളില്‍

മറ്റിടങ്ങളില്‍

ചത്തീസ്ഗഡ്, മഹാരാഷ്ട്ര, രാജസ്ഥാന്‍ 5, ആന്ധ്രപ്രദേശ്, തെലങ്കാന 4, തമിഴ്‌നാട്, പഞ്ചാബ് 3. ഉത്തരാഖണ്ഡ് 2, ഉം ഹരിയാന, അരുണാചല്‍ പ്രദേശ്, ഹിമാചല്‍ പ്രദേശ്, ജമ്മു കശ്മീര്‍, കേരള, മണിപ്പൂര്‍, മേഘാലയ, മിസോറാം,നാഗാലാന്‍ഡ്, സിക്കിം, തൃപുര എന്നിവിടങ്ങളില്‍ ഓരോ പിന്നാക്ക ജില്ലകളുമാണുള്ളത്.

കോണ്‍ഗ്രസ് നേട്ടമുണ്ടാക്കുക

കോണ്‍ഗ്രസ് നേട്ടമുണ്ടാക്കുക

പട്ടികജാതി-പട്ടിക വര്‍ഗം, മുസ്ലിം വിഭാഗങ്ങള്‍ കൂടുതലുള്ള ഈ ജില്ലകളിലായിരിക്കും കോണ്‍ഗ്രസ് നേട്ടമുണ്ടാക്കുകയെന്നാണ് ബിസിനസ് ടിവി ടെലിവിഷന്‍ സര്‍വേ അഭിപ്രായപ്പെടുന്നത്.

അവസാന യുദ്ധം

അവസാന യുദ്ധം

തിരഞ്ഞെടുപ്പിന് ശേഷം കേന്ദ്രത്തില്‍ കോണ്‍ഗ്രസ് നേത‍ൃത്വത്തിലുള്ള സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയാല്‍ നടപ്പാക്കുന്ന പദ്ധതി ദാരിദ്രത്തിനെതിരായ അവസാന യുദ്ധമായിരിക്കുമെന്നാണ് പദ്ധതി പ്രഖ്യാപിച്ചുകൊണ്ട് രാഹുല്‍ വ്യക്തമാക്കിയത്.

ആദ്യമായി പ്രഖ്യാപിച്ചത്

ആദ്യമായി പ്രഖ്യാപിച്ചത്

മിനിമം വേതനം ഉറപ്പാക്കുമെന്ന പദ്ധതി നടപ്പാക്കുമെന്ന് ജനുവരിയിലായിരുന്നു രാഹുല്‍ ഗാന്ധി ആദ്യമായി പ്രഖ്യാപിച്ചത്. പദ്ധതി വിജയകരമായി നടപ്പാക്കിയാല്‍ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിപോലെ ജനകീയ ദാരിദ്ര നിര്‍മ്മാര്‍ജ്ജന പദ്ധതിയായി ഇതും മാറും.

ലോക്സഭ തിരഞ്ഞെടുപ്പ് 2019: വൺഇന്ത്യ ഇലക്ഷൻ സ്പെഷൽ പേജ് കാണൂ

English summary
'Nyay' can benefit UPA in aspirational districts: Survey
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X