കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഒരു മാസം പ്രായമായ കുഞ്ഞിന് ഹൃദയത്തില്‍ ബ്‌ളോക്ക്: കുഞ്ഞിന് വേണ്ടത് അടിയന്തിര ശസ്ത്രക്രിയ

  • By Desk
Google Oneindia Malayalam News

ആ കുഞ്ഞിക്കാലുകള്‍ കാറ്റില്‍ കളിക്കുന്നതും കുഞ്ഞു കൈവിരലുകളില്‍ കളിപ്പിച്ചും എനിക്ക് മതിയായിട്ടില്ല. ഓരോ തവണ സന്തോഷം ഉണ്ടാകുമ്പോഴും ഒരു പ്രത്യേക ശബ്ദം അവന്‍ ഉണ്ടാക്കുമായിരുന്നു. ആദ്യകാഴ്ചയില്‍ തന്നെ ഞാന്‍ അവനെ സ്‌നേഹിക്കാന്‍ തുടങ്ങി.

ശാലിനിയും ഭര്‍ത്താവും കുഞ്ഞിനെ അവരുടെ ലോകത്തേക്ക് സ്വാഗതം ചെയ്തത് തന്നെ വളരെയധികം സന്തോഷത്തിലായിരുന്നു. ഏതൊരു നവജാത ശിശുവിനെയും കാത്തിരിക്കുന്ന രക്ഷിതാക്കളെപോലെ തന്നെയായിരുന്നു അവരും. കുഞ്ഞിന് പേരിടാനും, വീട്ടിലേക്ക് കൊണ്ട് വരാനും, പുതിയ വസ്ത്രങ്ങളും കളിപ്പാട്ടങ്ങളും അവന് സമ്മാനിക്കാനും അവരും കുടുംബാംഗങ്ങള്‍ക്കും വളരെയധികം ആവേശം തന്നെയായിരുന്നു.

savebabyshalini-

ആ സന്തോഷത്തിന് അല്‍പായുസ്സായിരുന്നു

അവന്‍ ആരോഗ്യവാനായ കുഞ്ഞായിരുന്നു. അതിനാല്‍ ഞങ്ങള്‍ അവനെ വീട്ടിലേക്ക് കൊണ്ടുപോയി. അവന്റെ കളിചിരികള്‍ വീടിനെ സന്തോഷത്തിലാക്കി. അവന്‍ ഉറങ്ങുമ്പോള്‍ വീടും ഉറങ്ങിയതുപോലെയായിരുന്നു. അവന്‍ ഉണരുമ്പോള്‍ ഞാനും ഭര്‍ത്താവും അവനെ ഇക്കിളിയാക്കുകയും അവന്റെ നിഷ്‌കളങ്ക ചിരിക്കായി കാത്തിരിക്കുകയും ചെയ്തു.

എല്ലാ നവജാതശിശുക്കളെയും പോലെ, പതിവ് പരിശോധനകള്‍ അവനും നടത്തിയിരുന്നു. അവരുടെ ചെറിയ ഗ്രാമമായ പെരമ്പാലൂരില്‍നിന്ന് ചെന്നെയിലേക്ക് ഓരോ ആഴചയിലും ചെക്കപ്പിനു പോകാന്‍ രക്ഷിതാക്കള്‍ ആവശ്യപ്പെട്ടു. എല്ലാ ആഴചയിലെയും പോലെ അവരുടെ വീട്ടില്‍ നിന്നും 7 മണിക്കൂര്‍ യാത്ര ചെയ്തു ചെന്നൈയിലേക്ക് ചെക്കപ്പിനായി പുറപ്പെട്ടു. ബസ് യാത്ര വളരെ ക്ലേശം നിറഞ്ഞതാണെങ്കിലും കുഞ്ഞിന്റെ ആരോഗ്യത്തിനായി 7 മണിക്കൂര്‍ യാത്ര അവര്‍ ചെയ്യാന്‍ തയ്യാറായി. യാത്രയില്‍ മുഴുവന്‍ ചൂട് കാറ്റ് ഏറ്റ് അവന്‍ ഉറങ്ങി.

babysalini2-

അവര്‍ പതിവ് പരിശോധനകള്‍ ചെയ്തപ്പോള്‍ , കുഞ്ഞിന് ചെറിയ കുഴപ്പം ഉളളതായി അവര്‍ പറഞ്ഞു. ഇത് സ്ഥിരീകരിക്കുന്നതിന് കൂടുതല്‍ പരിശോധനകള്‍ ആവശ്യമാണെന്നും അറിയിച്ചു. ശാലിനിയുടെ പ്രസവ ശുശ്രുഷകള്‍ കഴിഞ്ഞിരുന്നില്ല. അവര്‍ ആദ്യം പരിശോധനകള്‍ നടത്താന്‍ മടിച്ചു നിന്നു. പരിശോധന ഫലങ്ങള്‍ തങ്ങളുടെ ജീവിതത്തെ മാറ്റി മറിക്കുമോ എന്ന് ഭയന്നു. എന്നാല്‍ ഡോക്ടര്‍മാരുടെ നിര്‍ദ്ദേശപ്രകാരം അവര്‍ പരിശോധനകള്‍ നടത്തി.

പരിശോധന ഫലങ്ങള്‍ വന്നപ്പോള്‍ ശാലിനി ഞെട്ടി. കുഞ്ഞിന് ഗുരുതര ഹൃദ്രോഗം ആണെന്നും ഉടനടി സര്‍ജറി ചെയ്യണമെന്നും ഡോക്ടര്‍ അറിയിച്ചു. കുഞ്ഞിന്റെ ഈ അവസ്ഥ അവരുടെ സന്തോഷത്തെ മുഴുവന്‍ കണ്ണീരിലാഴ്ത്തി.

babysalini3-1

ഹൃദയ ശസ്ത്രക്രിയയിലൂടെ മാത്രമേ അവരുടെ കുഞ്ഞിനെ രക്ഷിക്കാനാകൂ. ശസ്ത്രക്രിയയ്ക്ക് 4 ലക്ഷം രൂപ ചെലവാകും. ശാലിനിയുടെ ഭര്‍ത്താവ് അടുത്തുള്ള റസ്റ്റോറന്റില്‍ ഒരു വെയിറ്റര്‍ ആയി ജോലി ചെയ്യുകയാണ് . മാസം 10,000 രൂപയാണ് അദ്ദേഹത്തിന്റെ ശമ്പളം. കുഞ്ഞു ജനിക്കുന്നതിനു മുന്‍പ് തന്നെ അവരുടെ ജീവിതച്ചെലവുകള്‍ക്ക് ഇത് തികയാത്ത അവസ്ഥയായിരുന്നു. എന്നാലും അവര്‍ കുഞ്ഞു ജനിക്കുമ്പോഴത്തേക്കായി കുറച്ചു സമ്പാദിച്ചിരുന്നു. അവരുടെ സമ്പാദ്യം മുഴുവന്‍ യാത്രച്ചെലവുകള്‍ക്കും (ചെന്നൈ നിന്ന് പെരമ്പാലൂര്‍) ശാലിനിയുടെ ശസ്ത്രക്രിയയ്ക്ക് വേണ്ടിയപം ചെലവിടുകയും ചെയ്തു. അവരുടെ കയ്യിലെ വിലയേറിയതെല്ലാം വിറ്റു കഴിഞ്ഞു. ഇനി മറ്റൊന്നും അവശേഷിക്കുന്നില്ല. അവര്‍ക്ക് എങ്ങനെയെങ്കിലും അവരുടെ കുഞ്ഞിനെ രക്ഷിച്ചേ മതിയാകൂ.

എന്റെ കുഞ്ഞു ധൈര്യശാലിയാണ്. ഇത്രയും ചെറിയ കുഞ്ഞു ഓരോ നിമിഷവും എങ്ങനെയാണ് വേദന സഹിക്കുന്നതെന്നു എനിക്കറിയില്ല. ഞങ്ങള്‍ക്ക് അവന്റെ വേദന കണ്ടിരിക്കാനാകില്ല. അവനു വേണ്ടി ഉടന്‍ എന്തെങ്കിലും ചെയ്‌തേ മതിയാകൂ

babysalini4-15

നിങ്ങള്‍ക്ക് എങ്ങനെ സഹായിക്കാം?

ശാലിനിയുടെ 1 മാസം പ്രായമായ കുഞ്ഞു ആശുപത്രിയിലെ സംവിധാനങ്ങള്‍ അല്ലാതെ മറ്റൊന്നും കണ്ടിട്ടില്ല. അവന്റെ മാതാപിതാക്കള്‍ അയല്‍ക്കാരില്‍ നിന്നെല്ലാം കടം വാങ്ങി ക്കഴിഞ്ഞു. ചെറിയ ഗ്രാമമായ പെറമ്പാലൂരില്‍ ഉള്ള ആളുകള്‍ ദിവസച്ചെലവുകള്‍ക്ക് വേണ്ടി ബുദ്ധിമുട്ടുന്നവരാണ്. ദിവസത്തില്‍ ഒരു നേരം ഭക്ഷണം കഴിച്ചു പണം സമ്പാദിക്കുന്നവരാണ് അവര്‍. ദയയും കരുണയും തോന്നി അവരുടെ മകനെ ആരെല്ലാം സഹായിക്കും എന്നറിയില്ല.

നിങ്ങളുടെ ചെറിയ സഹായങ്ങള്‍ പോലും അവര്‍ക്ക് അനുഗ്രഹമായിരിക്കും. ആ കുഞ്ഞിനെ സഹായിക്കാനായി സംഭാവന ചെയ്യുകയും ഈ കഥ വാട്‌സാപ്പിലൂടെയും സോഷ്യല്‍മീഡിയയിലൂടേയും മറ്റുള്ളവരിലേക്ക് ഷെയര്‍ ചെയ്ത് സഹായിക്കുകയും ചെയ്യുക.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X