കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഒരു വയസ്സുകാരന്‍ സാമ്രാട്ടിന്റെ ഹൃദയശസ്ത്രക്രിയക്കായി ഈ കെട്ടിടനിർമ്മാണ തൊഴിലാളി കഷ്ടപ്പെടുന്നു

  • By Desk
Google Oneindia Malayalam News

"സാമ്രാട്ടിനെ ഈ ലോകത്തേക്ക് സ്വാഗതം ചെയ്ത ആ ദിനത്തെ എനിക്ക് ഒരിക്കലും മറക്കാൻ കഴിയില്ല. എന്റെ ഭാര്യ അവനെ മാറോട് ചേർത്തുപിടിച്ചിരിക്കുകയും, തന്റെ മനോഹരമായ വലിയ കണ്ണുകൾകൊണ്ട് അവൻ ഞങ്ങളെ നോക്കി കിടക്കുന്നതും ഞാൻ ഓർമ്മിക്കുന്നു. ജീവിച്ചിരിക്കുന്ന ഏറ്റവും വലിയ സന്തോഷവാനാണ് ഞാനെന്ന് എനിക്ക് തോന്നി," സാമ്രാട്ടിന്റെ അച്ഛനായ മനോജ് ഇങ്ങനെ ഓർമ്മിക്കുന്നു.

തന്റെ മകന്റെ ജീവൻ രക്ഷിക്കാൻ ഇന്ന് മനോജ് കഷ്ടപ്പെടുകയാണ്.

Samrat

മകനെ വീട്ടിലേക്ക് കൊണ്ടുവരുകയും പുതിയൊരു ജീവതം തുടങ്ങുകയും ചെയ്യുമ്പോൾ സാമ്രാട്ടിന്റെ രക്ഷിതാക്കളെ സംബന്ധിച്ച് അതൊരു യക്ഷിക്കഥപോലെയായിരുന്നു. എങ്കിലും, വളരെ വേഗംതന്നെ കഷ്ടപ്പാട് വാതിൽക്കൽ വന്ന് മുട്ടിവിളിച്ചു. രോഗിയായി മാറിയ സാമ്രാട്ട് കൂടെക്കൂടെ പനിയ്ക്കുവാനും വിറയ്ക്കുവാനും തുടങ്ങി. അവന്റെ ആരോഗ്യം കൂടുതൽ വഷളായി, മാത്രമല്ല ആ കുരുന്ന് നീർക്കെട്ടിനാൽ കഷ്ടപ്പെടുകയാണെന്ന് പരിശോധനകളിൽ കണ്ടെത്തുകയും ചെയ്തു. 8 ദിവസത്തോളം അവൻ ആശുപത്രിയിൽ കിടന്നു, ആരോഗ്യനില മെച്ചപ്പെട്ടു എന്ന് കണ്ടപ്പോൾ ആശുപത്രി വിടുകയും ചെയ്തു.

സാമ്രാട്ടിന്റെ കുടുംബത്തിന് വലിയ ആശ്വാസമായി, എന്നാൽ പനി തിരികെവന്ന് ഇപ്രാശ്യം വിട്ടുമാറാതെ നിലകൊണ്ടപ്പോൾ ആ ആശ്വാസം കെട്ടടങ്ങി.

Samrat

"വളരെയധികം പരിശോധനകൾ ഞങ്ങൾ നടത്തി, ഒടുവിൽ വെൻട്രിക്കുലർ സെപ്റ്റൽ ഡിഫക്ട് എന്ന് അറിയപ്പെടുന്ന അവസ്ഥയാണെന്ന് തിരിച്ചറിഞ്ഞു, അതായത് ഹൃദയത്തിൽ സുഷിരമുണ്ടായിരിക്കുന്ന അവസ്ഥ. ഡോക്ടറോട് സംസാരിച്ചശേഷം ഭാര്യയോട് ഈ വാർത്ത പങ്കുവയ്ക്കുന്നത് ഞാൻ ഓർമ്മിക്കുന്നു. ചുറ്റിലും ആരൊക്കെ നിൽക്കുന്നു എന്നോ, ആരെങ്കിലും ശ്രദ്ധിക്കുന്നുണ്ടോ എന്നോ ഒന്നുംതന്നെ ഗൗനിക്കാതെ തറയിൽ വീണുരുണ്ട് അവൾ നിലവിളിക്കാൻ തുടങ്ങി," സാമ്രാട്ടിന്റെ അച്ഛൻ പറഞ്ഞു.

3 ലക്ഷം രൂപ ചെലവുവരുന്ന ഒരു അടിയന്തിര ശസ്ത്രക്രിയ ആ കുട്ടിയ്ക്കുവേണ്ടി നടത്തണം. "ഇത്രയും ഭീമമായ തുക ഞാൻ എങ്ങനെ ഉണ്ടാക്കാനാണ്?," കുട്ടിയുടെ അച്ഛൻ ചോദിക്കുന്നു. "ഞാൻ വെറുമൊരു കെട്ടിടനിർമ്മാണ തൊഴിലാളിയാണ്. ജോലിയുണ്ടെങ്കിൽ, ദിവസം 300 രൂപ എനിക്ക് ലഭിക്കും. എന്നാൽ കൂടുതലും ജോലിയില്ലാത്ത ദിവസങ്ങളായതുകൊണ്ട് വീട്ടിൽ വരുമാനമൊന്നുമില്ല. എന്റെ ഭാര്യ വെറും വീട്ടമ്മ മാത്രമാണ്, ഇപ്പോൾ സാമ്രാട്ടിന് അസുഖം വന്നതുകാരണം ചിലവുകൾ അത്യധികം ഉയർന്നിരിക്കുന്നു. 3 ലക്ഷം രൂപ ഇതിനോടകം മകന്റെ ചികിത്സയ്ക്കായി കടംവാങ്ങിക്കഴിഞ്ഞു, ഇനിയും 3 ലക്ഷം രൂപകൂടി വേണം. കൂടുതൽ പണം കടംവാങ്ങുവാൻ കഴിയുന്ന അവസ്ഥയിലല്ല ഞാൻ. കാരണം ഇത്രയും തുക തിരിച്ചുകൊടുക്കാൻ എനിക്ക് കഴിയില്ല." അയാൾ കൂട്ടിച്ചേർത്തു.

Samrat

പണം ഇല്ലാത്തതുകാരണം ആ കുടുംബത്തിന് സാമ്രാട്ടിനെ ആശുപത്രിയിൽ പ്രവേശിപ്പിക്കാൻ കഴിഞ്ഞിട്ടില്ല. ഇപ്പോൾ വീട്ടിലായിരിക്കുന്ന അവൻ ഔഷധങ്ങളുടെ സഹായത്താൽ അതിജീവിച്ചു പോകുകയാണ്. "വളരെയധികം ദുർബലനായിപ്പോയത് കാരണം കിടക്കയിൽ നേരേ എഴുന്നേറ്റിരിക്കാൻ പോലും അവന് കഴിയില്ല. ശ്വാസമെടുക്കാൻ അവൻ കഷ്ടപ്പെടുകയാണ്," സാമ്രാട്ടിന്റെ അച്ഛൻ പറഞ്ഞു.

ഇപ്പോൾ കുട്ടിയുടെ കുടുംബം ഇവിടെ ഒരു ധനശേഖരണം തുടങ്ങിയിരിക്കുന്നു. നമ്മിൽ ആരെപ്പോലെയും ആരോഗ്യത്തിലും സന്തോഷത്തിലും ജീവിക്കാൻ സാമ്രാട്ടിനും അർഹതയുണ്ടെന്ന് നമുക്ക് ഓർമ്മിക്കാം. നമ്മളെല്ലാവരും ഒരുമിച്ച് പ്രവർത്തിക്കുകയാണെങ്കിൽ, എന്തെങ്കിലും ചെയ്യുവാൻ നമുക്ക് കഴിയും. അതിനാൽ ആ കുഞ്ഞിനെ രക്ഷിക്കാൻ നമുക്ക് കൈകൾ കോർക്കാം. നിങ്ങളുടെ ഭാഗത്തുനിന്നുള്ള ഏതൊരു സംഭാവനയും, അത് എത്ര ചെറുതാണെങ്കിൽപ്പോലും, സാമ്രാട്ടിന്റെ ഹൃദയശസ്ത്രക്രിയയ്ക്ക് അത് വളരെയധികം സഹായിക്കും. ആവശ്യമായ തുക കണ്ടെത്തുവാൻ ഞങ്ങളെ സഹായിച്ചാലും.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X