കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഉള്ളിവില 100 കടക്കും, ഓണത്തിന് കണ്ണില്‍ വെള്ളം നിറയും!

  • By Muralidharan
Google Oneindia Malayalam News

ഓണത്തിന്റെ സീസണായതോടെ നാട്ടില്‍ ഉള്ളിവില കുതിച്ചുയരുന്നു. ഒരു കിലോ ഉള്ളിക്ക് വിപണിയില്‍ 80 രൂപയോളമാണ് ഇപ്പോഴത്തെ വില. ഇതുകൊണ്ടും നില്‍ക്കും എന്ന് തോന്നുന്നില്ല, വരും ദിവസങ്ങളില്‍ വില ഇനിയും ഉയരുമെന്നാണ് റിപ്പോര്‍ട്ട്. ഓണത്തിന് ഒരാഴ്ച മാത്രമേ ഇനി ബാക്കിയുള്ളൂ. ഈ പോക്ക് പോയാല്‍ തിരുവോണ സദ്യയൊരുക്കാന്‍ ഉള്ളിക്ക് ഒരു കിലോ ഉള്ളിക്ക് 100 രൂപയ്ക്ക് മുകളില്‍ കൊടുക്കേണ്ടി വരും.

കേരളത്തിലെ ഓണമാണ് ഉള്ളിക്ക് വില കൂട്ടുന്നത് എന്നാരും കരുതരുത്. രാജ്യം മൊത്തം ഉള്ളിവില കൂടുന്നത് കണ്ട് അന്തം വിട്ട് നില്‍ക്കുകയാണ്. കഴിഞ്ഞ രണ്ട് - മൂന്ന് ആഴ്ചകളായി ഇതാണ് സ്ഥിതി. തലസ്ഥാന നഗരമായ ദില്ലിയില്‍ 80 രൂപയാണ് ഒരു കിലോ ഉള്ളിക്ക് വില. പെട്ടന്നുണ്ടായ മഴ വിളവെടുപ്പിനെ ബാധിച്ചതാണ് ഉള്ളിവിലയില്‍ പെട്ടെന്നുണ്ടായ വര്‍ധനവിന് കാരണം.

onionsacks

രാജ്യത്ത് വലിയ ഉള്ളിയുടെ വില രണ്ടുവര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിലയിലാണ് ഇപ്പോള്‍. നാസിക്കിലെ മൊത്തവിപണന കേന്ദ്രത്തില്‍ ക്വിന്റലിന് 400 രൂപയാണ് ഒറ്റ ദിവസം കൊണ്ട് കൂടിയത്. മൊത്തവിപണിയില്‍ ഉള്ളിവില 49 രൂപയാണ്. ചില്ലറവില്‍പന വില 80 രൂപയാണ്. മഴ മാത്രമമല്ല, വിളവെടുപ്പ് വൈകിയതും കൃഷിനാശവും ഉള്ളിവില കൂടാന്‍ കാരണമായി.

ഗുജറാത്ത്, രാജസ്ഥാന്‍, മധ്യപ്രദേശ് എന്നിവിടങ്ങളിലാണ് വിളവെടുപ്പ് വൈകിയത്. ഉള്ളിയുടെ ലഭ്യത കുറഞ്ഞതോടെ ഉള്ളി പിടിച്ചുവെച്ച് വില പരമാവധി കയറ്റാന്‍ കച്ചവടക്കാര്‍ ശ്രമിക്കുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. വില പിടിച്ചുനിര്‍ത്താന്‍ പതിനായിരം ടണ്‍ ഉള്ളി ഇറക്കുമതി ചെയ്യാനാണ് കേന്ദ്രസര്‍ക്കാരിന്റെ ശ്രമം. മഴ കുറവായത് മഹാരാഷ്ട്ര, കര്‍ണാടകം, ആന്ധ്രപ്രദേശ് എന്നീ സംസ്ഥാനങ്ങളെ കാര്യമായി ബാധിച്ചു.

English summary
Wholesale onion prices today hit two year high of Rs 4,900 per quintal, after it shot up by Rs 400 at the country’s largest bulb wholesale market in Lasalgaon, Nashik
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X