ഓണ്‍ലൈന്‍ പണം തട്ടിപ്പ് സംഘം വിലസുന്നു... ആദ്യം പണം എടിഎമ്മില്‍ നിന്ന് പേടിഎമ്മിലേക്ക്

  • Written By: Desk
Subscribe to Oneindia Malayalam

ഡിജിറ്റല്‍ യുഗത്തില്‍ എത്തിയതോടെ എന്തും എളുപ്പമാണ്. പണമിടപാട് എളുപ്പത്തില്‍ ചെയ്യാനുള്ള സംവിധാനങ്ങള്‍ നടപ്പാക്കുമ്പോള്‍ തന്നെ അതേ സംവിധാനങ്ങളില്‍ ചില കുറുക്കു വഴി നടത്തി പണം തട്ടുന്ന വിദ്യകളും ഏറി വരുന്നുണ്ടെന്ന് പല വാര്‍ത്തകളിലൂടെ നമ്മള്‍ അറിഞ്ഞതാണ്. എന്നിട്ടും നമുക്ക് മാത്രം ലഭിക്കുന്ന രഹസ്യ കോഡുകള്‍ തഞ്ചത്തില്‍ തട്ടിയെടുക്കാനും അക്കൗണ്ടിലെ പണം വിദഗ്ദമായി കൊള്ളയടിക്കാനും കള്ളന്‍മാര്‍ക്ക് നമ്മള്‍ തന്നെ വഴിയൊരുക്കുകയും ചെയ്യുന്നിടത്താണ് അപകടം പെരുകുന്നത്.

കര്‍ഷകര്‍ ദുരിതത്തില്‍... ആന്ധ്രയില്‍ വിളകാക്കാന്‍ ഒടുവില്‍ എത്തിയത് സണ്ണി ലിയോണ്‍

എടിഎം കാര്‍ഡിന്‍റെ പിന്‍ നമ്പറും ഒറ്റത്തവണ പാസ്വേര്‍ഡു തട്ടിയെടുത്ത് പണം തട്ടുന്ന സംഘങ്ങള്‍ വ്യാപകമാകുന്നുണ്ടെന്ന് പോലീസ് വ്യക്തമാക്കി. പേടിഎം, എസ്ബിഐ ബഡി എന്നീ വാലറ്റുകളില്‍ ആദ്യം പണം എത്തിച്ച് പിന്നീട് തങ്ങളുടെ അക്കൗണ്ടിലേക്ക് മാറ്റുന്നതാണ് സംഘത്തിന്‍റെ രീതി. കഴിഞ്ഞ ദിവസം ഇത്തരത്തില്‍ അടൂരിലെ ഒരു ഡോക്ടര്‍ക്ക് നാല്‍പതിനായിരം രൂപയോളമാണ് നഷ്ടമായത്.

ആദ്യം എടിഎമ്മിന്‍റെ നാലക്ക നമ്പര്‍

ആദ്യം എടിഎമ്മിന്‍റെ നാലക്ക നമ്പര്‍

എടിഎം സീരീസിലെ കാര്‍ഡുകളുടെ ആദ്യ നാലക്ക നമ്പര്‍ ഒരുപോലെയാകും. ഈ നാലക്ക നമ്പറും കാര്‍ഡ് ഉടമകളുടെ ഫോണ്‍ നമ്പറും കൈക്കലാക്കിയാണ് തട്ടിപ്പിന്‍റ തുടക്കം.

കാലാവധി തീരും

കാലാവധി തീരും

എടിഎം ഇടപാടുകാരനെ വിളിച്ച് എടിഎമ്മിന്‍റെ ആദ്യ നാല് നമ്പറുകള്‍ കൈമാറിയ ശേഷം കാര്‍ഡിന്‍റെ കാലാവധി കഴിയുകയാണെന്നും പുതിയ കാര്‍ഡ് നല്‍കുന്നതിന് വേണ്ടിയാണ് വിളിച്ചതെന്നും വ്യക്തമാക്കും.

പിന്നീട് ഒടിപി

പിന്നീട് ഒടിപി

എടിഎം കാര്‍ഡ് ഉടമയോട് തുടര്‍ന്ന് 12 അക്ക നമ്പറുകള്‍ ചോദിച്ച് കൈക്കലാക്കി സിവിവി നമ്പറും ചോദിച്ചറിയും. സിവിവി നമ്പര്‍ ലഭിച്ചാല്‍ ഉടന്‍ തന്നെ അക്കൗണ്ടില്‍ നിന്ന് പണം തട്ടിപ്പുകാരുടെ പേടിഎമ്മിലേക്ക് മാറ്റാനുള്ള കാര്യങ്ങള്‍ ചെയ്യും. ഉടമയുടെ നമ്പറിലേക്ക് ഒരു വണ്‍ ടൈം പാസ്വേര്‍ഡ് ഞങ്ങള്‍ അയച്ചിട്ടുണ്ടെന്നും അത് പറഞ്ഞ് തരാനും ആവശ്യപ്പെടും. ഇത് കൂടി പൂര്‍ത്തിയാകുന്നതോടെ പണം സംഘങ്ങള്‍ തട്ടിയിട്ടുണ്ടാകും.

ഡോക്ടര്‍ക്ക് പോയത് നാല്‍പതിനായിരം

ഡോക്ടര്‍ക്ക് പോയത് നാല്‍പതിനായിരം

അടൂരിലെ ഡോക്ടറില്‍ നിന്ന് പല തവണയായി നാല്‍പതിനായിരത്തോളം രൂപയാണ് സംഘം തട്ടിയെടുത്തത്. മൂന്നു തവണ ഒടിപി ചോദിച്ചിട്ട് പോലും ഡോക്ടര്‍ക്ക് തട്ടിപ്പാണെന്ന് മനസിലായില്ല. പിന്നീട് അക്കൗണ്ടില്‍ നിന്ന് പണം പോയപ്പോഴാണ് തട്ടിപ്പ് മനസിലായത്.

പരാതി

പരാതി

തുടര്‍ന്ന് ഇദ്ദേഹം പോലീസില്‍ പരാതി നല്‍കി. അന്വേഷണത്തില്‍ ആലുവ ഫെഡറല്‍ ബാങ്ക് അക്കൗണ്ടിലേക്കാണ് പണം പോയതെന്ന് വ്യക്തമായി. കൂടുതല്‍ അന്വേഷിച്ചപ്പോഴാണ് പേടിഎമ്മിലേക്കാണ് ആദ്യം പണം കൈമാറുന്നതെന്നും പിന്നീട് അക്കൗണ്ടിലേക്ക് മാറ്റുന്ന രീതിയാണ് സംഘങ്ങള്‍ നടത്തുന്നതെന്ന് അടൂര്‍ ഡിവൈഎസ്പി ആര്‍ ജോസ് വ്യക്തമാക്കി.

മള്‍ട്ടിനാഷ്ണല്‍ കമ്പനി പോലെ

മള്‍ട്ടിനാഷ്ണല്‍ കമ്പനി പോലെ

വളരെ തന്ത്രപരമായാണ് ഈ സംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നത്. വന്‍ തുക ശമ്പളം നല്‍കി ഇംഗ്ലീഷ് ഉള്‍പ്പെടെയുള്ള വിവിധ ഭാഷകള്‍ കൈകാര്യം ചെയ്യാന്‍ അറിയുന്നവരെ ഈ സംഘങ്ങള്‍ നിയമിക്കും. ഇവരെ വെച്ചാണ് ഫോണിലൂടെ ഇടപാടുകാരെ ബന്ധപ്പെടുന്നത്. ജീവക്കാര്‍ക്ക് പ്രത്യേകം ടാര്‍ജെറ്റും നല്‍കും. പത്ത് ലക്ഷം രൂപ വരെയെങ്കിലും മാസം ഒരാള്‍ ഇത്തരത്തിലൂടെ തട്ടയെടുക്കണമത്രേ.

പിടി ഡല്‍ഹിയില്‍

പിടി ഡല്‍ഹിയില്‍

തട്ടിപ്പു സംഘത്തിലെ പ്രധാനികളുടെ പേരില്‍ എല്ലായിടത്തും ഓരോ അക്കൗണ്ടുകള്‍ തുറന്നിട്ടുണ്ടാകും. പക്ഷെ ഡല്‍ഹിയില്‍ വെച്ചാകും എല്ലാ തുകയും പിന്‍വലിക്കുന്നത്.

English summary
online money cheating

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്