സുസ്മിതാ സെന്നിനു ശേഷം പത്മാലയ നന്ദ?ഇന്ത്യയ്ക്കായി റാംപിലെത്തുന്നത് എട്ടാം ക്ലാസുകാരി;ത്രസിപ്പിക്കും

  • By: Afeef
Subscribe to Oneindia Malayalam

ദില്ലി: കൂട്ടുകാരെല്ലാം വേനലവധിക്കാലം അടിച്ചുപൊളിക്കുമ്പോൾ പത്മാലയ നന്ദ എന്ന എട്ടാക്ലാസുകാരി അമേരിക്കയിലേക്ക് പറന്നിരിക്കുകയാണ്. അവധിക്കാലം അടിച്ചുപൊളിക്കാനല്ല, മറിച്ച് ജോർജ്ജിയയിൽ നടക്കുന്ന ലിറ്റിൽ മിസ് യൂണിവേഴ്സ് മത്സരത്തിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് റാംപിൽ ചുവടുവെയ്ക്കാനാണ് നന്ദ തയ്യാറെടുക്കുന്നത്.

ലിറ്റിൽ മിസ് യൂണിവേഴ്സ് മത്സരത്തിന് ശേഷം ഗ്രീസിൽ നടക്കുന്ന ലിറ്റിൽ മിസ് വേൾഡ് മത്സരത്തിലും പത്മാലയ നന്ദയാണ് ഇന്ത്യയെ പ്രതിനിധീകരിക്കുന്നത്. സുസ്മിത സെന്നിന് ശേഷം മിസ് യൂണിവേഴ്സ് പട്ടം പത്മാലയ നന്ദയിലൂടെ വീണ്ടും ഇന്ത്യയിലേക്കെത്തുമെന്നാണ് ഏവരുടെയും പ്രതീക്ഷ.

എട്ടാം ക്ലാസുകാരി...

എട്ടാം ക്ലാസുകാരി...

ഒഡീഷയിലെ കട്ടക്കിലെ സ്റ്റുവർട്ട് സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥിനിയാണ് പത്മാലയ നന്ദ. ഇന്ത്യയിൽ നടന്ന നിരവധി സൗന്ദര്യ മത്സരങ്ങളിൽ പങ്കെടുത്തിട്ടുള്ള ഈ കൊച്ചുസുന്ദരി ഇപ്പോൾ ലിറ്റിൽ മിസ് യൂണിവേഴ്സ് മത്സരത്തിൽ പങ്കെടുക്കുന്നതിന്റെ ത്രില്ലിലാണ്.

ജൂനിയർ മോഡൽ പട്ടം...

ജൂനിയർ മോഡൽ പട്ടം...

ലിറ്റിൽ മിസ് വേൾഡ്, മിസ് യൂണിവേഴ്സ് മത്സരങ്ങളിൽ പങ്കെടുക്കുന്ന നന്ദ ഇന്ത്യയിൽ നടന്ന മിസ് ജൂനിയർ മോഡൽ ഓഫ് ഇന്ത്യ, ബെസ്റ്റ് ബാൾ ഗൗൺ, മിസ് പ്രറ്റീൻ പീപ്പിൾസ് ചോയ്സ് എന്നീ പട്ടങ്ങളും സ്വന്തമാക്കിയിട്ടുണ്ട്.

ലിറ്റിൽ മിസ് യൂണിവേഴ്സ് മത്സരത്തിന്...

ലിറ്റിൽ മിസ് യൂണിവേഴ്സ് മത്സരത്തിന്...

അമേരിക്കയിലെ ജോർജ്ജിയയിൽ നടക്കുന്ന ലിറ്റിൽ മിസ് യൂണിവേഴ്സ് മത്സരത്തിൽ ഇന്ത്യയെ പ്രതിനിധീകരിക്കുന്നതും പത്മാലയ നന്ദയാണ്. മെയ് 31 മുതൽ ജോർജ്ജിയയിൽ നടക്കുന്ന മിസ് യൂണിവേഴ്സ് മത്സരത്തിൽ വിജയിക്കാനാകുമെന്ന് ഉറച്ച ആത്മവിശ്വാസത്തിലാണ് നന്ദ.

പിന്തുണ തേടി...

പിന്തുണ തേടി...

അമേരിക്കയിൽ നടക്കുന്ന മിസ് യൂണിവേഴ്സ് മത്സരത്തിൽ പങ്കെടുക്കാൻ പോകുന്നതിന് മുൻപ് പത്മാലയ നന്ദ ഒഡീഷ മുഖ്യമന്ത്രി നവീൻ പട്നായിക്കിനെയും ഗവർണറെയും സന്ദർശിച്ചു. ലിറ്റിൽ മിസ് യൂണിവേഴ്സ് മത്സരത്തിൽ തനിക്ക് വേണ്ടി വോട്ട് ചെയ്യാൻ തന്റെ ഫേസ്ബുക്ക് പേജിലൂടെ നന്ദ എല്ലാവരോടും അഭ്യർത്ഥിച്ചിട്ടുണ്ട്.

ഉറച്ച ആത്മവിശ്വാസത്തിൽ നന്ദ...

ഉറച്ച ആത്മവിശ്വാസത്തിൽ നന്ദ...

താൻ ലക്ഷ്യത്തിലേക്ക് അടുക്കുന്നുവെന്നാണ് പത്മാലയ നന്ദ പറഞ്ഞത്. ഇന്ത്യയെ പ്രതിനിധീകരിച്ച് ലിറ്റിൽ മിസ് വേൾഡ് മത്സരത്തിലും ലിറ്റിൽ മിസ് യൂണിവേഴ്സ് മത്സരത്തിലും പങ്കെടുക്കുന്ന താൻ, കഴിവിന്റെ പരമാവധി വിജയത്തിനായി ശ്രമിക്കുമെന്നും നന്ദ പറഞ്ഞു.

ലിറ്റിൽ മിസ് വേൾഡ്...

ലിറ്റിൽ മിസ് വേൾഡ്...

ജോർജ്ജിയയിലെ ലിറ്റിൽ മിസ് യൂണിവേഴ്സ് മത്സരത്തിന് ശേഷം പത്മാലയ നന്ദ ലിറ്റിൽ മിസ് വേൾഡ് മത്സരത്തിൽ പങ്കെടുക്കാനായി ഗ്രീസിലേക്ക് പോകും. ജോർജ്ജിയയിൽ മെയ് 31 മുതൽ ജൂൺ 6 വരെയാണ് ലിറ്റിൽ മിസ് യൂണിവേഴ്സ് മത്സരം.

കൂടുതൽ വാർത്തകൾ വൺഇന്ത്യയിലൂടെ...

കൂടുതൽ വാർത്തകൾ വൺഇന്ത്യയിലൂടെ...

ഇതൊന്നും പ്രായോഗികമല്ല ഹേ!!!... വളർത്തു മൃഗങ്ങളുടെ കാര്യത്തിൽ പുതിയ നിബന്ധനകൾ പ്രായോഗികമല്ലെന്ന് !!!കൂടുതൽ വായിക്കൂ

കനത്ത മഴ,കൊടുങ്കാറ്റ്, ഇടിമിന്നൽ! സ്ത്രീകളും കുട്ടികളുമടക്കം മരിച്ചുവീണത് 20 പേർ...കൂടുതൽ വായിക്കൂ

English summary
padmalaya nanda will represent india in little miss universe.
Please Wait while comments are loading...