81ാം വയസില്‍ ഹൈസ്‌കൂള്‍ പാസാകാന്‍ മുത്തച്ഛന്‍ പരീക്ഷയെഴുതുന്നു

  • Posted By:
Subscribe to Oneindia Malayalam

വെസ്റ്റ്ബാങ്ക്: പ്രായം 81 ആയെങ്കിലും പാലസ്തീന്‍ സ്വദേശിയായ ഒരു മുത്തച്ഛന്‍ പരീക്ഷയ്ക്കുവേണ്ടി പഠിച്ചുകൊണ്ടിരിക്കുകയാണ്. ഹൈസ്‌കൂള്‍ പാസാവുകയാണ് അബ്ദുല്‍ ഖദര്‍ അബു അജ്മയയുടെ ലക്ഷ്യം. ഹൈസ്‌കൂള്‍ ഡിപ്ലോമ സര്‍ട്ടിഫിക്ക് കൈയ്യില്‍ കിട്ടുന്നതുവരെ കഠിനമായി പരിശ്രമിക്കുമെന്ന് ഇദ്ദേഹം പറയുന്നു.

കഴിഞ്ഞവര്‍ഷവും 14 മക്കളുടെ പിതാവായ വൃദ്ധന്‍ പരീക്ഷയെഴുതിയിരുന്നെങ്കിലും ജയിക്കാന്‍ കഴിഞ്ഞിരുന്നില്ല. ഈവര്‍ഷം ജയപ്രതീക്ഷയിലാണ് 36 പേരകുട്ടികളുള്ള മുത്തച്ഛന്‍. ദിവസവും അഞ്ച് മണിക്കൂര്‍ ആണ് പഠനത്തിനായി മാറ്റിവെക്കുന്നത്. വിദ്യാഭ്യാസം താന്‍ ഏറെ ഇഷ്ടപ്പെടുന്നു. പഠനത്തിന് പ്രായം തടസമല്ല. പുതുതലമുറയ്ക്ക് മാതൃകയാകുകയാണ് തന്റെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.

exam

ഇദ്ദേഹം പരീക്ഷയെഴുതുന്നതിന്റെ ദൃശ്യം പുറത്തുവന്നിട്ടുണ്ട്. അടുത്തിടെയുണ്ടായ സ്‌ട്രോക്ക് കാരണം കൈ ശരിയായ വഴങ്ങുന്നില്ല. എഴുതാന്‍ ബുദ്ധിമുട്ടായതിനാല്‍ ഒരു സ്ത്രീയെ സഹായിയായി വച്ചാണ് പരീക്ഷയെഴുത്ത്. അറബ് രാജ്യങ്ങളിലെ വിദ്യാഭ്യാസ നിരക്കില്‍ ഏറ്റവും കുറവുള്ള രാജ്യങ്ങളിലൊന്നാണ് പാലസ്തീന്‍.

ആഭ്യന്തര പ്രശ്‌നങ്ങളും ഇസ്രായേല്‍ യുദ്ധവും ഇവിടുത്തെ വിദ്യാഭ്യാസത്തെ കാര്യമായി ബാധിച്ചിട്ടുണ്ട്. പതിനഞ്ച് വയസിന് മുകളില്‍ പ്രായമുള്ളവരില്‍ 3.3 ശതമാനം മാത്രമാണ് പാലസ്തീനില്‍ വിദ്യാഭ്യാസം തുടരുന്നത്. തന്റെ പഠനം വലിയൊരു വിഭാഗം ആളുകള്‍ക്ക് പ്രചോദനമാകുമെന്നാണ് മുത്തച്ഛന്റെ പ്രതീക്ഷ. തന്റെ പേരക്കുട്ടികളെ പഠിക്കാന്‍ നിരന്തരം പ്രോത്സാഹനം ചെയ്യുന്നതും ഇദ്ദേഹമാണ്.

English summary
Palestinian grandfather, 81, sits high school exams
Please Wait while comments are loading...