കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'പല്‍ഗാര്‍ ആക്രമണത്തിന് പിന്നില്‍ ബിജെപി പ്രവര്‍ത്തകര്‍'; തെളിവുകള്‍ നിരത്തി കോണ്‍ഗ്രസ്

  • By Newsdesk
Google Oneindia Malayalam News

മുംബൈ: മഹാരാഷ്ട്രയിലെ പല്‍ഗാര്‍ ജില്ലയില്‍ മൂന്ന് പേര്‍ ആള്‍കൂട്ട ആക്രമണത്തില്‍ കൊല്ലപ്പെട്ട സംഭവത്തില്‍ സര്‍ക്കാരിനെതിരെ വലിയ പ്രതിഷേധമാണ് ഉയരുന്നത്. സംഭവത്തില്‍ മഹാരാഷ്ട്ര ആഭ്യമന്ത്രി അഏനില്‍ ദേശ്മുഖ് രാജിവെക്കണമെന്ന ആവശ്യവുമായി ബിജെപി രംഗത്തെത്തിയിരുന്നു. സര്‍ക്കാരിനോട് കേന്ദ്രസര്‍ക്കാര്‍ വിശദീകരണം തേടിയിട്ടുണ്ട്.

സംഭവത്തില്‍ ഇതുവരേയും 101 പേര്‍ അറസ്റ്റിലായിട്ടുണ്ട്. എന്നാല്‍ ഇതില്‍ ആരും തന്നെ മുസ്ലീം മതവിഭാഗത്തില്‍പെട്ടവരെല്ലന്ന് അനില്‍ ദേശ്മുഖ് വ്യക്തമാക്കിയിരുന്നു. എന്നാല്‍ വിഷയത്തില്‍ ബിജെപിക്കെതിരെ ഗുരുതര ആരോപണവുമായി രംഗത്തെത്തിയിരിക്കുകയാണ് കോണ്‍ഗ്രസ്.

കേരളത്തിന് നടുക്കം! മലപ്പുറത്തെ കൊവിഡ് ബാധിച്ച നാല് മാസം പ്രായമുളള കുഞ്ഞ് മരിച്ചു!കേരളത്തിന് നടുക്കം! മലപ്പുറത്തെ കൊവിഡ് ബാധിച്ച നാല് മാസം പ്രായമുളള കുഞ്ഞ് മരിച്ചു!

സോണിയഗാന്ധിക്ക് മറുപടിയുമായി ബിജെപി; 'വിലകുറഞ്ഞ രാഷ്ട്രീയം കളിക്കരുത്'സോണിയഗാന്ധിക്ക് മറുപടിയുമായി ബിജെപി; 'വിലകുറഞ്ഞ രാഷ്ട്രീയം കളിക്കരുത്'

ബിജെപി പ്രവര്‍ത്തകള്‍

ബിജെപി പ്രവര്‍ത്തകള്‍

ആക്രമണത്തില്‍ അറസ്റ്റിലായ പ്രതികളുടെ ബിജെപി ബന്ധം വ്യക്തമാക്കി കൊണ്ടാണ് കോണ്‍ഗ്രസ് രംഗത്തെത്തിയിരിക്കുന്നത്. പ്രതികളായ രണ്ട് പേര്‍ ബിജെപി പ്രവര്‍ത്തകരാണെന്നും പാര്‍ട്ടി അവര്‍ക്കെതിരെ നടപടിയെടുക്കണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. കോണ്‍ഗ്രസ് വക്താവായ സച്ചിന്‍ സാവന്താണ് വാര്‍ത്ത സമ്മേളനത്തില്‍ ഇക്കാര്യം ആവശ്യപ്പെട്ടത്.

 നിയമം കൊണ്ട് വരണം

നിയമം കൊണ്ട് വരണം

അറസ്റ്റ് ചെയ്യപ്പെട്ട 101 പ്രതികളില്‍ 61 ഉം 65ഉം നമ്പര്‍ പ്രതികളായ ഈശ്വര്‍ നിഗുലേ, ബാവു സാത്തേ എന്നിവര്‍ പല്‍ഗാര്‍ ജില്ലയിലെ ദഹാനു മണ്ഡലം ബിജെപി യൂണിറ്റ് ഭാരവാഹികളാണ് എന്ന് കോണ്‍ഗ്രസ് വ്യക്തമാക്കി. ആള്‍കൂട്ട ആക്രമണത്തില്‍ പ്രതികളായ പാര്‍ട്ടി ഭാരവാഹികള്‍ക്കെതിരെ ബിജെപി നടപടിയെടുക്കണമെന്നും ആള്‍കൂട്ട ആക്രമണം തടയാന്‍ കേന്ദ്രസര്‍ക്കാര്‍ നിയമം കൊണ്ട് വരണമെന്നും സച്ചിന്‍ സാവന്ത് പറഞ്ഞു.

ബൂത്ത് ലെവല്‍ ഭാരവാഹി

ബൂത്ത് ലെവല്‍ ഭാരവാഹി

ദഹാനു മണ്ഡലത്തില്‍ ബൂത്ത് ലെവല്‍ ഭാരവാഹിയെന്ന പദവിയില്‍ ഈശ്വര്‍ നിഗുലേയുടെ പേര് ബിജെപിയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജില്‍ കാണാമെന്നും കോണ്‍ഗ്രസ് ആരോപിച്ചു. ബാവു സാത്തേയും ബിജെപി ഭാരവാഹിയാണെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കി. ദേവേന്ദ്ര ഫഡ്‌നാവിസ് മുഖ്യമന്ത്രിയുടെ നേട്ടങ്ങള്‍ ഉയര്‍ത്തികാട്ടുന്നതിനായി ബിജെപി സംഘടിപ്പിച്ച പരിപാടിയില്‍ നിഗുലേയുടെ ചിത്രങ്ങള്‍ ഉണ്ടെന്നും കോണ്‍ഗ്രസ് പറഞ്ഞു. ഇവര്‍ക്കെതിരെ ബിജെപി നടപടിയെടുക്കാത്തത് ആശ്ചര്യമാണെന്നും സച്ചിന്‍ പറഞ്ഞു.

ആരോപണങ്ങള്‍ തള്ളി ബിജെപി

ആരോപണങ്ങള്‍ തള്ളി ബിജെപി

എന്നാല്‍ കോണ്‍ഗ്രസിന്റെ ആരോപണങ്ങളെല്ലാം തള്ളി ബിജെപി പ്രവര്‍ത്തകര്‍ രംഗത്തെത്തി. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആരോപണം തെറ്റാണെന്നും അവര്‍ രണ്ട് പേരും ബിജെപി പ്രവര്‍ത്തകരല്ലെന്നും പാര്‍ട്ടി വിശദീകരിച്ചു. കോണ്‍ഗ്രസ് പുറത്ത് വിട്ടിട്ടുള്ള ഫോട്ടോ ഒരു പൊതു പരിപാടിയുടേതാണെന്നും അതില്‍ നിരവധി പേര്‍ പങ്കെടുത്തിരുന്നുവെന്നും ബിജെപി പറഞ്ഞു.

ആക്രമണം

ആക്രമണം

സ്വാമി കല്‍പ്വൃക്ഷക ഗിരി, സ്വാമി സുഷീല്‍ ഗിരി, അവരുടെ ഡ്രൈവറായ നീലേഷ് തെല്‍ഗാഡെ എന്നിവരെയാണ് ആള്‍കൂട്ടം അക്രമിച്ച് കൊലപ്പെടുത്തിയത്. അവര്‍ അവയവങ്ങള്‍ക്ക് വേണ്ടി കുട്ടികളെ തട്ടികൊണ്ട് പോകുന്നവരാണെന്ന് ആരോപിച്ചായിരുന്നു ആക്രമണം. സംഭവസ്ഥലത്ത് പൊലീസ് എത്തുകയും ഇരകളെ പൊലീസ് വാഹനത്തില്‍ കയറ്റുകയും ചെയതെങ്കിലും ആള്‍കൂട്ടം അവരെ വീണ്ടും ആക്രമിക്കുകയായിരുന്നു. പെലീസുകാര്‍ക്കും അക്രമത്തില്‍ പരിക്ക് പറ്റി. മൂന്ന് പേരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണപ്പെടുകയായിരുന്നു.

മുസ്ലീംങ്ങളല്ല

മുസ്ലീംങ്ങളല്ല

സംഭവം നടന്ന് എട്ട് മണിക്കൂറിനുള്ളില്‍ തന്നെ അതുമായി ബന്ധപ്പെട്ട് 101 പേരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ആക്രമണത്തിന് ശേഷം കാട്ടിലേയ്ക്ക് രക്ഷപ്പെട്ട അവരെ പോലീസ് പിടികൂടുകയായിരുന്നു. മുസ്ലീങ്ങളാണ് അക്രമണത്തിന് പിന്നാലെന്നായിരുന്നു ബിജെപി ആരോപണം. എന്നാല്‍ ഈ 101 പേരില്‍ ഒരാള്‍ പോലും മുസ്ലീമല്ല. സംഭവത്തില്‍ വര്‍ഗീയ രാഷ്ട്രീയവും ചിലര്‍ കളിക്കുന്നുണ്ടെന്നും അനില്‍ ദേശ്മുഖ് പറഞ്ഞിരുന്നു.

English summary
Palghar Lynching Case Accused are Linked to BJP Alleged Congress
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X