സ്‌കൂള്‍ സമയത്ത് ദരിദ്രയായിരുന്നെന്ന് പരിണീതി കള്ളം പറഞ്ഞു; സുഹൃത്തുക്കള്‍ പൊളിച്ചടുക്കി

  • Posted By:
Subscribe to Oneindia Malayalam

മുംബൈ: ഒരു പരിപാടിയില്‍ പങ്കെടുക്കുമ്പോള്‍ പറഞ്ഞകാര്യം ഇത്രയേറെ തിരിച്ചടിക്കുമെന്ന് ബോളിവുഡ് താരം പരിണീതി ചോപ്ര ഒരിക്കലും കരുതിക്കാണില്ല. സോഷ്യല്‍ മീഡിയയിലെ ട്രോളുകള്‍ക്കും മുന്‍ സുഹൃത്തുക്കളുടെ പരിഹാസത്തിന് ഇരയായിരിക്കുകയാണ് ഇപ്പോള്‍ നടി.

മുംബൈയില്‍ ഒരു ആയോധന പരിശീലന കേന്ദ്രത്തില്‍ അക്ഷയ് കുമാറിനൊപ്പം പരിപാടിയില്‍ പങ്കെടുക്കവെ നടി പറഞ്ഞ കള്ളമാണ് വിനയായത്. എങ്ങിനെയുണ്ടായിരുന്നു സ്‌കൂള്‍ കാലമെന്നായിരുന്നു അക്ഷയിന്റെ ചോദ്യം. സ്‌കൂള്‍ പഠന സമയത്ത് താന്‍ ദരിദ്രയായിരുന്നെന്നും ആയോധന കലയൊന്നും പഠിക്കാന്‍ പണമില്ലെന്നുമായിരുന്നു നടിയുടെ മറുപടി.

parineetichopra

വലിയ ബുദ്ധിമുട്ടായിരുന്നു അന്ന്. സ്‌കൂളില്‍ സൈക്കിളിലായിരുന്നു പോയിരുന്നത്. വീട്ടില്‍ ചേട്ടന്മാര്‍ പഠിക്കുന്നു. കാര്‍ വാങ്ങാന്‍ പണമില്ല. ബസ്സില്‍ പോകുവാന്‍ പോലും പണമില്ല. അതുകൊണ്ട് ദിവസവും സൈക്കിളിലായിരുന്നു സ്‌കൂളില്‍ പോയിരുന്നത്. പലവട്ടം ഇതേചൊല്ലി അമ്മയുമായി വഴക്കിടാറുണ്ടെന്നും പരിണീതി പറഞ്ഞു.

അതേസമയം, നടിയുടെ അവകാശവാദം തെറ്റാണെന്ന് പഴയ ക്ലാസ്‌മേറ്റ് പറയുന്നു. ഒരു സ്‌കൂള്‍ സഹപാഠി ഇതേക്കുറിച്ച് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തതോടെ സംഭവം വൈറലായി മാറുകയും മറ്റു സഹപാഠികളും പരിണീതിയുടെ വാദം കള്ളമാണെന്നും പറഞ്ഞു. ഇതോടെ തന്റെ വാക്കുകള്‍ വളച്ചൊടിച്ചതാണെന്നും മറ്റും പറഞ്ഞ് പരിണീത് കാലുമാറുകയും ചെയ്തു.

English summary
Parineeti Chopra accused of lying about being poor, clarifies her stance in a statement
Please Wait while comments are loading...