കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പത്താന്‍കോട് ഭീകരാക്രമണം; പാക് അന്വേഷണ സംഘം പത്താന്‍കോടിലെത്തി

Google Oneindia Malayalam News

ദില്ലി: പത്താന്‍കോട്ട് തീവ്രവാദി ആക്രമണം അന്വേഷിക്കാനെത്തിയ പാക് സംഘം പത്താന്‍കോട്ടിലെത്തി. രാവിലെ അമൃത്സര്‍ വിമനത്താവളത്തിലെത്തിയ സംഘം ബുള്ളറ്റ് പ്രൂഫ് കാറുകളിലാണ് പത്താന്‍കോട്ട് എത്തിയത്. പാകിസ്താനിലെ പഞ്ചാബ് തീവ്രവാദ വിരുദ്ധ വകുപ്പ് അഡീഷനല്‍ ഇന്ഡസിപെക്ടര്‍ ജനറല്‍ മുഹമ്മദ് താഹിര്‍ റായിയുടെ നേതൃത്വത്തിലാണ് അന്വേഷിക്കുന്നത്.

തന്ത്ര പ്രധാന മേഖലകളിലേക്ക് സംഘത്തെ പ്രവേശിപ്പിക്കില്ല. ഏറ്റുമുട്ടല്‍ നടന്ന സ്ഥലത്ത് മാത്രമാണ് സംഘത്തിന് സന്ദര്‍ശിക്കാനുള്ള അനുവാദമുള്ളത്. ഗുര്‍ദാസ്പൂര്‍ പോലീസ് സൂപ്രണ്ട് സല്‍വീന്ദര്‍ സിഹ്, പാചകക്കാരന്‍ മദന്‍ ഗോപാല്‍, സല്‍വീന്ദര്‍ സിങിന്റെ സുഹൃത്ത് രാജേഷ് വര്‍മ്മ എന്നിവരില്‍ നിന്ന് സംഘം മൊഴിയെടുക്കും.

Pak Investigation Team

അതേസമയം വ്യോമതാവളത്തില്‍ പാക് രഹസ്യാന്വേഷണ ഏജന്‍സിയുടെ പ്രതിനിധി കൂടി ഉള്‍പെട്ട പാക് സംഘത്തെ പ്രവേശിപ്പിക്കുന്നതിനെതിരെ പ്രതിപക്ഷം രംഗത്ത് വന്നിട്ടുണ്ട്. കോണ്‍ഗ്രസും ആം ആദ്മി പാര്‍ട്ടിയും വ്യോമസേനാ ആസ്ഥാനത്ത് പ്രതിഷേധിച്ചു. ന്ത്യയില്‍ നിരന്തരം ആക്രമണം നടത്തുന്ന ഐഎസ്‌ഐക്കും പാകിസിതാനും മുന്നില്‍ സര്‍ക്കാര്‍ കീഴടങ്ങിയെന്ന് ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍ പറഞ്ഞു.

പത്താന്‍കോട്ട് ആക്രമണം നടത്തിയ ഭീകരരെ പിടികൂടാമെന്ന ഒരു ഉറപ്പും പാകിസ്ഥാന്‍ ഇന്ത്യക്ക് നല്‍കിയിട്ടില്ല. എന്നിട്ടും സംഗത്തെ പത്താന്‍കോട്ട് കൊണ്ടുപോയ മോദിസര്‍ക്കാറിന് പിഴച്ചുവെന്ന് കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സിങ് കുറ്റപ്പെടുത്തി. എന്‍എസ്ജി, ബിഎസ്എഫ് എന്നിവയുടെ ഉദ്യോഗസ്ഥരെ ചോദ്യം ചെയ്യാന്‍ പാക് സൈന്യത്തിന് അനുമതിയില്ല. വ്യോമസേനതാവളത്തിലെ സംഘം സന്ദര്‍ശിക്കുന്ന സ്ഥലം ഒഴികെ ബാക്കിയെല്ലാം മറച്ചു കെട്ടിയിരിക്കുകയാണ്.

English summary
A five-member Pakistani Joint Investigation Team (JIT) accompanied by Indian officials on Tuesday visited the “sanitised” areas at Pathankot airforce base in connection with probe into the January 2 terror attack targeting the strategic installation.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X