കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പത്താന്‍കോടില്‍ കണ്ടെത്തിയ ആ രണ്ട് ഭീകരര്‍ എവിടെ? അവര്‍ രക്ഷപ്പെട്ടോ?

  • By വിക്കി നഞ്ചപ്പ
Google Oneindia Malayalam News

പത്താന്‍കോട്: പത്താന്‍കോട് ഭീകരാക്രമണം നടത്തിയതിനു പിന്നില്‍ ആറ് ഭീകരര്‍ ഉണ്ടെന്നായിരുന്നു റിപ്പോര്‍ട്ട്. ഇതില്‍ നാലു പേരെ മാത്രമാണ് ഇന്ത്യന്‍ സൈന്യം കൊലപ്പെടുത്തിയത്. എന്നാല്‍, ഇതുവരെയുണ്ടായ തിരച്ചിലിനിടയില്‍ ബാക്കി രണ്ട് ഭീകരരെക്കുറിച്ചുള്ള ഒരു വിവരവും നാഷണല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഏജന്‍സിക്ക് ലഭിച്ചിട്ടില്ല.

ആ രണ്ട് ഭീകരര്‍ എവിടെ എന്നതാണ് ഇപ്പോള്‍ ഉയരുന്ന ചോദ്യം. അപ്പോള്‍ ഇത്ര നാളും പറഞ്ഞിരുന്ന കണക്ക് തെറ്റാണോ, അതോ അങ്ങനെ രണ്ട് ഭീകരര്‍ ഉണ്ടായിരുന്നില്ലേ? ഉണ്ടായിരുന്നെങ്കില്‍ അവര്‍ രക്ഷപ്പെട്ടോ? ഇനിയും വ്യക്തമാകാത്ത ചോദ്യങ്ങള്‍ ബാക്കിയാണ്. പത്താന്‍കോട് മോഡല്‍ ഭീകരാക്രമണം ഇനിയും ഉണ്ടാകുമെന്ന് ഐസിസ് ഭീകരര്‍ പറയുമ്പോള്‍ പത്താന്‍കോട് ആക്രമണം നടത്തിയ ഭീകരര്‍ ഇപ്പോഴും ഇവിടുത്തന്നെ ഒളിഞ്ഞിരിപ്പുണ്ടെന്ന് സംശയിക്കേണ്ടിയിരിക്കുന്നു.

pathankot-attack

നാല് ഭീകരരുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തിരുന്നു, എന്നാല്‍ രണ്ടു പേരുടെ കാര്യത്തില്‍ ഇപ്പൊഴും നിഗൂഢതകള്‍ ഒഴിഞ്ഞിരിപ്പുണ്ട്. സംഭവസ്ഥലത്തുനിന്നും കത്തിക്കരിഞ്ഞ അവശിഷ്ടങ്ങള്‍ ഫോറന്‍സിക് പരിശോധനയ്ക്കായി അയച്ചിരുന്നു. രണ്ട് ഭീകരരുടെ അവശിഷ്ടങ്ങളാണെന്ന് പറഞ്ഞാണ് പരിശോധനയ്ക്ക് അയച്ചത്. എന്നാല്‍, അവ മനുഷ്യരുടേതാണോ എന്നു പോലും തിരിച്ചറിയാന്‍ പറ്റാത്ത അവസ്ഥയാണുണ്ടായത്.

പത്താന്‍കോട് ഭീകരാക്രമണത്തില്‍ നാല് ഭീകരര്‍ കൊല്ലപ്പെട്ടെന്നാണ് ആദ്യം വന്ന റിപ്പോര്‍ട്ട്. 30മണിക്കൂറിനുശേഷമാണ് ബാക്കി രണ്ട് ഭീകരരും കൊല്ലപ്പെട്ടെന്നുള്ള റിപ്പോര്‍ട്ട് വന്നത്. എന്നാല്‍, രണ്ട് ഭീകരരുടെ അവശിഷ്ടങ്ങള്‍ മാത്രമേ കണ്ടെത്താനായുള്ളൂ. അത് മറ്റ് രണ്ട് ഭീകരരാണെന്ന് കണ്ടെത്താനും കഴിഞ്ഞിട്ടുമില്ല. സംഭവത്തില്‍ ഇപ്പോഴും നിഗൂഢതകള്‍ ഉണ്ടെന്നാണ് ആരോപണം.

English summary
There is more evidence that suggests the presence of only 4 terrorists at the Pathankot airbase which was attacked in January. The National Investigation Agency has so far conducted nine rounds of search but have not been able to find any evidence about the two other terrorists.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X