കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇനി ഒരേ ട്രെയിനിൽ യാത്ര ചെയ്യാൻ വ്യത്യസ്ത നിരക്ക്; ലോവർ ബർത്ത് സീറ്റിന് കൂടുതൽ പണം ഈടാക്കാൻ ശുപാർശ

Google Oneindia Malayalam News

ദില്ലി: ഇനി ട്രെയിനിൽ യാത്ര ചെയ്യാൻ വ്യത്യസ്ത നിരക്ക്. ട്രെയിനിൽ ലോവർ ബർത്ത് സീറ്റ്ബുക്ക്ചെയ്യുന്നവരിൽ​നിന്ന് കൂടുത​ പണം ഈടാക്കാൻ ശുപാർശ. റെയിൽവെ ബോർഡ് റിവ്യു കമ്മറ്റിയുടെതാണ് പുതിയ നിർദേശം. നിർദേശം അംഗീകരിച്ചാൽ ലോവർ ബർത്ത് യാത്രക്കാർ ഉത്സവ സമയങ്ങളിൽ കൂടുതൽ പണം നൽകേണ്ടി വരും.

പ്രീമിയം ട്രെയിനുകളിലെ നിരക്ക് പുനക്രമീകരിക്കുന്നതിനും പരിഷ്കാരങ്ങൾ നിർദേശിക്കുന്നതിനുമായാണ് റിവ്യൂ കമ്മിറ്റി രൂപീകരിച്ചത്. ഈ ​കമ്മിറ്റിയാണ് ഹോട്ടലുകളും വിമാന കമ്പനികളും നിരക്ക് ഈടാക്കുന്ന മാതൃകയിൽ, ടിക്കറ്റുകൾ കൂടുത​ൽ വിറ്റഴിക്കപ്പെടുന്ന സമയങ്ങളിൽ യാത്രക്കാരിൽ​നിന്നു കൂടുതൽ പണം ഈടാക്കാൻ ശുപാർശ ചെയ്തത്.

Train

കുടുതൽ പണം നൽകി ഇഷ്ടമുള്ള സീറ്റ് സ്വന്തമാക്കാൻ സൗകര്യമൊരുക്കുന്നതിനും ട്രെയിനുകൾ നിശ്ചിത കേന്ദ്രങ്ങളിലെത്തുന്നതിനു കാലതാമസമുണ്ടായാൽ യാത്രക്കാർക്കു നഷ്ടപരിഹാരം നൽകുന്നതിനും റിവ്യൂ കമ്മിറ്റി റിപ്പോർട്ടിൽ ശുപാര്‍ശ ചെയ്യുന്നുണ്ട്. മാത്രമല്ല ഉ​ത്സവ സമയങ്ങളിൽ ടിക്കറ്റ് നിരക്ക് ഉയർത്തണമെന്നും മറ്റുസീസണുകളിൽ നിരക്ക് കുറയ്ക്കണമെന്നും ശുപാർശയുണ്ട്.

English summary
Railway passengers could be shelling out more for choosing lower berths and travels during festive seasons, if the recommendations of a fare review committee are approved by the Railway Board.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X