പാകിസ്താൻ ഇന്ത്യക്കെതിരെ ആണവായുധം പ്രയോഗിക്കാന്‍ ഒരുങ്ങിയത്രേ!!! വെളിപ്പെടുത്തലുമായി മുഷ്റഫ്

  • Posted By:
Subscribe to Oneindia Malayalam

ദുബായ്: ഇന്ത്യക്കെതിരെ 2002 ൽ പാകിസ്താൻ ആണവായുധം പ്രയോഗിക്കാൻ ഒരുങ്ങിയെന്ന് മുൻ പാക് പ്രസിഡന്റ് പർവേശ് മുഷ്റഫ്. പിന്നെ തിരിച്ചടി ഭയന്നാണ് കൃത്യത്തിൽ നിന്ന് പിൻമാറിയതെന്ന് മുഷ്റഫ് അറിയിച്ചു. ജാപ്പനീസ് പത്രമായ മൈനീച്ചീ ഷിംബൂണിന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

ചിന്നമ്മയെ തെട്ടാൽ പൊള്ളും!!! മാപ്പ് പറയാൻ ഡിഐജിക്ക് നിർദേശം!! ഇല്ലെങ്കിൽ കോടികൾ കൊടുക്കണം!!!

2001 ലെ പാർലമെന്റ് ആക്രമണത്തിന് പിന്നാലെ സംഘർഷം രൂക്ഷമായ സമയത്താണ് അറ്റ കൈ പ്രയോഗമായ അണവായുധ പ്രയോഗത്തെ കുറിച്ച് ആലോചിച്ചത്. ആണവായുധ പ്രയോഗത്തെ പറ്റി അലോചിച്ചു നിരവധി രാത്രികളാണ് ഉറക്കമില്ലാതെ കഴിച്ചു കൂട്ടിയതെന്നും മുഷ്റഫ് പറഞ്ഞു.

musharaf

അന്ന് ഇന്ത്യയോ പാകിസ്താനോ മിസൈലുകളിൽ ആണവപോര്‍മുനകള്‍ ഘടിപ്പിച്ചിട്ടില്ലായിരുന്നുവെന്നും മുഷ്‌റഫ് പറയുന്നു. ഒന്നോ രണ്ടോ ദിവസം കൊണ്ട് തൊടുക്കാന്‍ പാകത്തിന് തയാറാക്കാവുന്നതേയുണ്ടായിരുന്നുള്ളുവെന്നും മുഷ്റഫ് പറഞ്ഞു. എന്നാൽ അന്ന് ആണവ പോര്‍മുന ഘടിപ്പിക്കാനുള്ള നിര്‍ദേശം സൈന്യത്ത് നൽകിയില്ലയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

English summary
Pakistan's former military dictator Gen Pervez Musharraf said he had mulled the use of nuclear weapo.
Please Wait while comments are loading...