ഞായറാഴ്ച പെട്രോള്‍ പമ്പിലേക്കു പോവല്ലേ....പണി കിട്ടും!! പിന്നില്‍ മോദി

  • Written By:
Subscribe to Oneindia Malayalam

ചെന്നൈ: ഞായറാഴ്ചകളില്‍ പെട്രോള്‍ പമ്പുകള്‍ ഇനി തുറക്കേണ്ടതില്ലെന്ന് പമ്പുടമകളുടെ അസോസിയേഷന്‍ തീരുമാനിച്ചു.കേരളമുള്‍പ്പെടെയുള്ള എട്ടു സംസ്ഥാനങ്ങളിലാണ് ഞായറാഴ്ച പമ്പുകള്‍ക്ക് അവധി ദിവസമായി പ്രഖ്യാപിച്ചത്. മെയ് 14 മുതല്‍ ഇതു പ്രാബല്യത്തില്‍ വരുകയും ചെയ്യും. ഇന്ധനം സംരക്ഷിക്കണമെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ആഹ്വാനം കണക്കിലെടുത്താണ് പമ്പുടമകള്‍ ഇത്തരമൊരു തീരുമാനത്തില്‍ എത്തിച്ചേര്‍ന്നത്.

1

നിരവധി വര്‍ഷങ്ങള്‍ക്കു മുമ്പ് ഞായറാഴ്ചകളില്‍ പമ്പുകള്‍ തുറക്കില്ലെന്ന് പമ്പുടമകള്‍ തീരുമാനം കൈക്കൊണ്ടിരുന്നു. പക്ഷെ എണ്ണക്കമ്പനികളുടെ അഭ്യര്‍ഥനയെ തുടര്‍ന്ന് ഇതു മാറ്റിവയ്ക്കുകയായിരുന്നു. മന്‍കി ബാത്തിലാണ് ഇന്ധനം സംരക്ഷിക്കണമെന്ന് മോദി ആഹ്വാനം ചെയ്തത്. തുടര്‍ന്നു ഇതു നടപ്പില്‍ വരുത്താന്‍ പമ്പുടമകള്‍ തീരുമാനിക്കുകയായിരുന്നു.

2

കേരളത്തെക്കൂടാതെ തമിഴ്‌നാട്, കര്‍ണാടക, പുതുച്ചേരി, ആന്ധ്രാപ്രദേശ്, തെലങ്കാന, മഹാരാഷ്ട്ര, ഹരിയാന സംസ്ഥാനങ്ങളിലെ 20,000 പമ്പുകളാണ് ഞായറാഴ്ച അടച്ചിടുക. ഇതിലൂടെ ഏകദേശം 150 കോടി രൂപയുടെ നഷ്ടമുണ്ടാവുമെന്ന് കണക്കുകള്‍.

English summary
Petrol pumps to shut down on sunday's from may 14
Please Wait while comments are loading...