കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രധാനമന്ത്രി ഹൈദരാബാദിൽ; ചടങ്ങുകളിൽ നിന്ന് വിട്ട് നിന്ന് മുഖ്യമന്ത്രി

  • By Akhil Prakash
Google Oneindia Malayalam News

ഹൈദരാബാദ്; പ്രധാനമന്ത്രി നരേന്ദ്ര മോദി ഹൈദരാബാദിൽ. ഇന്ത്യൻ സ്‌കൂൾ ഓഫ് ബിസിനസിന്റെ (ഐഎസ്‌ബി) 20-ാം വാർഷിക വേളയിൽ പങ്കെടുക്കാനാണ് പ്രധാനമന്ത്രി വ്യാഴാഴ്ച ഹൈദരാബാദ് എത്തിയത്. അതേ സമയം പ്രധാനമന്ത്രിയുടെ സന്ദർശന സമയത്ത് മുഖ്യമന്ത്രി കെ ചന്ദ്രശേഖർ റാവു സംസ്ഥാനം വിട്ടിരിക്കുകയാണ്. മുൻ പ്രധാനമന്ത്രി ദേവഗൗഡയും മകനുമായി കൂടിക്കാഴ്ച നടത്താൻ ആണ് കെസിആർ ബംഗളൂരുവിലേക്ക് പോയത്.

നാല് മാസത്തിനുള്ളിൽ ഇത് രണ്ടാം തവണയാണ് പ്രധാനമന്ത്രിയുടെ സന്ദർശന സമയത്ത് മുഖ്യമന്ത്രി മാറി നിൽക്കുന്നത്. മുഖ്യമന്ത്രിക്ക് പകരം ക്യാബിനറ്റ് അം ഗമായ തലസാനി ശ്രീനിവാസ് യാദവിനെയാണ് പ്രധാനമന്ത്രിയെ സ്വീകരിക്കാൻ നിയമിച്ചത്. എന്നാൽ ഇതിന് ഔദ്യോഗിക ഉത്തരവുകൾ പുറപ്പെടുവിച്ചിട്ടില്ല. നേരത്തെ ചിന്ന ജീയർ സ്വാമി സംഘടിപ്പിച്ച പരിപാടിയിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി ഫെബ്രുവരി ആദ്യവാരം ഹൈദരാബാദിലെത്തിയപ്പോൾ ആരോ ഗ്യ പ്രശ്നം ചൂണ്ടി കാണിച്ച് മുഖ്യമന്ത്രി മോദിയുമായുള്ള കൂടിക്കാഴ്ച ഒഴിവാക്കിയിരുന്നു. അന്നും ശ്രീനിവാസ് യാദവിനെയാണ് കെസിആർ ചുമതല ഏൽപ്പിച്ചിരുന്നത്.

 modiinhyderabad

ദേശീയ രാഷ്ട്രീയത്തെക്കുറിച്ച് ചർച്ച ചെയ്യാനും കേന്ദ്രത്തിൽ കോൺ ഗ്രസ്, ബിജെപി രഹിത സർക്കാർ ഉണ്ടാക്കാനും വരുന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പിനെ കുറിച്ച് പദ്ധതി ഉണ്ടാക്കാനും ജെഡിഎസ് നേതാക്കളുമായി ചർച്ച നടത്താനുമാണ് കെസിആറിന്റെ ബം ഗളൂരു സന്ദർശനം. മുതിർന്ന ടിആർഎസ് നേതാക്കളും ചില മന്ത്രിമാരും കെസിആറിനൊപ്പം ഉണ്ട്. കഴിഞ്ഞയാഴ്ച ഡൽഹിയിൽ സമാജ്‌വാദി പാർട്ടി ദേശീയ അധ്യക്ഷൻ അഖിലേഷ് യാദവുമായി കെസിആർ കൂടിക്കാഴ്ച നടത്തുകയും ബിജെപിക്കെതിരെ ഒറ്റക്കെട്ടായി പോരാടേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് ചർച്ച ചെയ്യുകയും ചെയ്തിരുന്നു. ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനൊപ്പം രാജ്യതലസ്ഥാനത്ത് വിവിധ പരിപാടികളിലും അദ്ദേഹം പങ്കെടുത്തു.

കോണ്‍ഗ്രസ് അധ്യക്ഷന്‍ ഡി കെ ശിവകുമറിനെതിരെ കുറ്റപത്രം സമര്‍പ്പിച്ച് ഇഡികോണ്‍ഗ്രസ് അധ്യക്ഷന്‍ ഡി കെ ശിവകുമറിനെതിരെ കുറ്റപത്രം സമര്‍പ്പിച്ച് ഇഡി

ബം ഗളൂരുവിൽ നിന്ന് കെസിആർ നേരിട്ട് മഹാരാഷ്ട്രയിലെ റാലേഗൻ സിദ്ധിയിലേക്കും ഷിർദിയിലേക്കും പോകും. മെയ് 29 ന് മഹാരാഷ്ട്ര പര്യടനത്തിൽ നിന്ന് മടങ്ങിയ ശേഷം അദ്ദേഹം ബീഹാറിലും പശ്ചിമ ബംഗാളിലും പര്യടനം നടത്തിയേക്കും. എംകെ സ്റ്റാലിൻ, മമത ബാനർജി എന്നിവരുമായി കെസിആർ ഫോണിൽ സംസാരിച്ചിരുന്നു. ബിഹാറിൽ മുഖ്യമന്ത്രി നിതീഷ് കുമാറിനെയും പ്രതിപക്ഷ നേതാവ് തേജസ്വി യാദവിനെയും കെസിആർ കാണും. കുറച്ചുനാളായി നിതീഷ് കുമാർ ബിജെപിയുമായി അത്ര രസത്തിലല്ല. എൻഡിഎ സ്ഥാനാർത്ഥികളെയും നിതീഷ് കുമാർ പിൻതുണക്കുന്നില്ല. രാഷ്ട്രപതി തിരഞ്ഞെടുപ്പിന് മുമ്പായി പ്രതിപക്ഷ സമാവായം ഉണ്ടാക്കാനുള്ള യോ ഗങ്ങൾക്ക് നേതൃത്വം നൽകുന്നത് കെസിആറും മഹാരാഷ്ട്ര നേതാവ് ശരദ് പവാറും ആണ്.

Recommended Video

cmsvideo
വാക്സീനെടുക്കാന്‍ നിര്‍ബന്ധിക്കണ്ട, വിലക്കുകളും വേണ്ട : കോടതി | Oneindia Malayalam

English summary
PM in Hyderabad; CM left the function
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X