മോദിയുമായി ഇനി കൂടിക്കാഴ്ചയില്ല! പറയാനുള്ളത് പരസ്യമായി ജനങ്ങളോട് പറയും, മോദി സര്‍ക്കാരിനെതിരെ സിന്‍ഹ

  • Written By:
Subscribe to Oneindia Malayalam

ജബല്‍പൂര്‍: പ്രധാനമന്ത്രി നരേന്ദ്രമോദിയുമായുള്ള കൂടിക്കാഴ്ച നിരസിച്ച് മുതിര്‍ന്ന ബിജെപി നേതാവ് യശ്വന്ത് സിന്‍ഹ. തനിക്ക് ഇതുവരെയും മോദിയെക്കാണുന്നതിന് അനുമതി ലഭിച്ചിട്ടില്ല. എന്നാല്‍ ഇപ്പോള്‍ ലഭിച്ചെങ്കിലും സര്‍ക്കാരില്‍ നിന്നുള്ള ആരെയും തനിക്ക് കാണേണ്ടതില്ലെന്നും പറയാനുള്ള കാര്യങ്ങള്‍ പരസ്യമായി പറയുമെന്നുമാണ് സിന്‍ഹ വ്യക്തമാക്കിയിട്ടുള്ളത്. മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ് പേയിയെക്കുറിച്ച് പരാമര്‍ശിച്ച സിന്‍ഹ വാജ്പേയിയും എല്‍കെ അധ്വാനിയും അധികാരത്തിലിരുന്ന കാലത്തേതുപോലെയല്ല ഇപ്പോഴത്തെ ബിജെപിയെന്നും കൂട്ടിച്ചേര്‍ക്കുന്നു.


മോദിയുടെ സ്വപ്ന പദ്ധതി പാളി; അടിസ്ഥാന വരുമാന പദ്ധതി ഇന്ത്യയില്‍ നടപ്പില്ലെന്ന് പനഗാരിയ

പ്രധാനമന്ത്രി നരേന്ദ്രമോദി ബിജെപി അധ്യക്ഷന്‍ അമിത് ഷായ്ക്കൊപ്പം പാര്‍ട്ടി ജനറല്‍ സെക്രട്ടറിമാരുമായി വ്യാഴാഴ്ച കൂടിക്കാഴ്ച നടത്തുമെന്ന പ്രഖ്യാപനത്തിന് പിന്നാലെയാണ് യശ്വന്ത് സിന്‍ഹ മാധ്യമങ്ങളോട് പ്രതികരിച്ചത്. രാജ്യത്തെ രാഷ്ട്രീയ സാഹചര്യം വിലയിരുത്തുന്നതിന് വേണ്ടിയാണ് മോദിയും ബിജെപിയിലെ ഉന്നത നേതാക്കളും തമ്മില്‍ കൂടിക്കാഴ്ച നടത്തുന്നത്.

 മോദിയും നേതാക്കളും കൂടിക്കാഴ്ച നടത്തും

മോദിയും നേതാക്കളും കൂടിക്കാഴ്ച നടത്തും

പ്രധാനമന്ത്രി നരേന്ദ്രമോദി വിളിച്ചു ചേര്‍ക്കുന്ന യോഗത്തില്‍ പാര്‍ട്ടിയിലെ ഉന്നത നേതാക്കള്‍ക്ക് ക്ഷണം ലഭിച്ചിട്ടുണ്ട്. വരാനിരിക്കുന്ന കര്‍ണ്ണാടക നിയമസഭാ തിരഞ്ഞെടുപ്പ് ഉള്‍പ്പെടെയുള്ള തിരഞ്ഞെടുപ്പുകള്‍ കണക്കിലെടുത്താണ് മോദി ബിജെപി നേതാക്കളുടെ യോഗം വിളിച്ചു ചേര്‍ത്തിട്ടുള്ളത്. പാര്‍ട്ടി ജനറല്‍ സെക്രട്ടറിമാര്‍ക്ക് പുറമേ ഉന്നത നേതാക്കളും വ്യാഴാഴ്ച നടക്കുന്ന യോഗത്തില്‍ പങ്കെടുക്കും.

 ആര്‍ക്കും പാര്‍ട്ടി അധ്യക്ഷനെ കാണാം!

ആര്‍ക്കും പാര്‍ട്ടി അധ്യക്ഷനെ കാണാം!

അക്കാലത്ത് ചെറിയൊരു പാര്‍ട്ടി പ്രവര്‍ത്തകന് പോലും ദില്ലിയിലെത്തി അപ്പോയിന്റ്മെന്റ് ഇല്ലാതെ തന്നെ പാര്‍ട്ടി അധ്യക്ഷന്‍ എല്‍കെ അധ്വാനിയെ കാണാന്‍ കഴിയുമായിരുന്നു. ഇത്തരത്തില്‍ സര്‍ക്കാരിനെതിരെ പല പരാമര്‍ശങ്ങളുമായി യശ്വന്ത് സിന്‍ഹ പരസ്യമായി രംഗത്തെത്തിയിരുന്നു.

 അത്ഭുതം തോന്നുന്നില്ല

അത്ഭുതം തോന്നുന്നില്ല

ഇപ്പോള്‍ ബിജെപിയിലെ മുതിര്‍ന്ന നേതാക്കള്‍ക്കോ പ്രധാനപ്പെട്ട നേതാക്കള്‍ക്കോ പോലും പാര്‍ട്ടി അധ്യക്ഷനെ കാണാന്‍ അപ്പോയിന്റ്മെന്റ് ലഭിക്കുന്നില്ല. കഴിഞ്ഞ 13 മാസത്തിനിടെ ബിജെപി അധ്യക്ഷനെ കാണാന്‍ അപ്പോയിന്റ്മെന്റ് ലഭിക്കാത്തതില്‍ അത്ഭുതം തോന്നുന്നില്ലെന്നും സിന്‍ഹ ജബല്‍പൂരില്‍ വച്ച് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

13 മാസമായി ലഭിച്ചില്ല

13 മാസമായി ലഭിച്ചില്ല

വിവിധ പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായി 13 മാസം മുമ്പ് താന്‍ പ്രധാനമന്ത്രിയുടെ അപ്പോയിന്റ്മെന്റിന് വേണ്ടി ശ്രമിച്ചിരുന്നു. ഇക്കാലമത്രയും പ്രധാനമന്ത്രിയെ കാണുന്നതിനുള്ള സമയം അനുവദിച്ച് കിട്ടിയില്ല, അതിനാല്‍ സര്‍ക്കാരില്‍ നിന്നുള്ള ആരെയും കാണില്ലെന്ന് താന്‍ തീരുമാനിച്ചുവെന്നും എനിക്ക് പറയാനുള്ളതെല്ലാം ഞാന്‍ പരസ്യമായി പൊതുജനങ്ങളോട് പറയുമെന്നും സിന്‍ഹ വ്യക്തമാക്കി.

 അധ്വാനിയെ ഒതുക്കുന്നു

അധ്വാനിയെ ഒതുക്കുന്നു

അമിത് ഷാ പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്ക് ലഡ്ഡു നല്‍കുന്ന ചിത്രത്തെക്കുറിച്ച് പരാമര്‍ശിച്ച സിന്‍ഹ അധ്വാനിയെ ഒതുക്കുന്നു എന്നതിന്റെ വ്യക്തമായ സൂചനകളും നല്‍കിയിട്ടുണ്ട്. രാജ്നാഥ് സിംഗ്, സുഷമാ സ്വരാജ്, അനന്ത്കുമാര്‍ എന്നിവരെല്ലാം ഉള്ള ഫോട്ടോയുടെ പിറകില്‍ പോലും അധ്വാനിയില്ല. പ്രധാനപ്പെട്ട നേതാവായിരുന്ന അധ്വാനിയെ സാധാരണ പാര്‍ട്ടി പ്രവര്‍ത്തകന്‍ എന്ന നിലയിലേയ്ക്ക് പാര്‍ട്ടി മാറ്റുകയാണെന്ന സൂചനയും സിന്‍ഹ നല്‍കുന്നു.

 പാര്‍ട്ടിയ്ക്കെതിരെ സിന്‍ഹ

പാര്‍ട്ടിയ്ക്കെതിരെ സിന്‍ഹ

പ്രതിപക്ഷത്തിരുന്നപ്പോള്‍ ബിജെപി ശക്തമായി എതിര്‍ത്ത ഓരോ കാര്യങ്ങളും നയങ്ങളും അധികാരത്തിലെത്തിയതോടെ അംഗീകരിക്കുകയും പ്രാവര്‍ത്തികമാക്കുകയും ചെയ്തതായി യശ്വന്ത് സിന്‍ഹ ആരോപിക്കുന്നു. ഞാന്‍ സര്‍ക്കാരില്‍ നിന്നുള്ള ആരുമായും സംസാരിക്കില്ലെന്ന് തീരുമാനിച്ചു. രാജ്യത്ത് കര്‍ഷകരാണ് അവഗണിക്കപ്പെട്ട വിഭാഗമെന്നും മധ്യപ്രദേശിലും ഇവരുടെ സ്ഥിതി വിഭിന്നമല്ലെന്നും സിന്‍ഹ പറയുന്നു.

ലക്ഷങ്ങളിൽ നിന്ന് തിരഞ്ഞെടുക്കൂ കേരള മാട്രിമോണിയിലൂടെ - രജിസ്ട്രേഷൻ സൗജന്യം!

English summary
Prime Minister Narendra Modi will hold a meeting with BJP chief Amit Shah and the party's general secretaries on Thursday during which they are expected to take stock of the current political situation.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്