കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കൊറോണ പ്രസംഗം മലയാളത്തില്‍...പുറത്തുവിട്ട് പ്രസാര്‍ ഭാരതി!!

Google Oneindia Malayalam News

ദില്ലി: പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞ ദിവസം കൊറോണ വൈറസ് പടരുന്ന സാഹചര്യത്തില്‍ രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിച്ചിരുന്നു. അതിന്റെ മലയാളം പരിഭാഷ പ്രസാര്‍ ഭാരതി പുറത്തുവിട്ടിരിക്കുകയാണ്. ഈ പ്രസംഗത്തിലാണ് മോദി ജനതാ കര്‍ഫ്യൂവിനെ കുറിച്ച് സംസാരിച്ചത്. അതിന്റെ മലയാളം പരിഭാഷ കേള്‍ക്കാം.

1

നമസ്‌കാരം എന്റെ പ്രിയപ്പെട്ട ജനങ്ങളേ ലോകം മുഴുവന്‍ ഇപ്പോള്‍ വലിയ അപകടത്തിലൂടെ കടന്നുപോവുകയാണ്. സാധാരണ പ്രകൃതി ദുരന്തം വരുമ്പോള്‍ അത് രാജ്യത്തിന്റെ അതിര്‍ത്തികളില്‍ ഒതുങ്ങി നില്‍ക്കും. എന്നാല്‍ ഇത് ലോകമെങ്ങുമുള്ള മനുഷ്യ സമൂഹത്തെ അപകടപ്പെടുത്തിയിരിക്കുകയാണ്. ഒന്നാം ലോക മഹായുദ്ധമുണ്ടായപ്പോഴും രണ്ടാം ലോക മഹായുദ്ധമുണ്ടായപ്പോഴും ഇത്രയും രാജ്യങ്ങളില്‍ അതിന്റെ സ്വാധീനമുണ്ടായിരുന്നില്ല. കഴിഞ്ഞ രണ്ട് മാസമായി നാം കൊറോണയെ കുറിച്ചുള്ള വാര്‍ത്തകള്‍ കാണുകയും കേള്‍ക്കുകയുമാണ്.

എല്ലാവരും മുന്‍കരുതല്‍ എടുക്കുകയും ജാഗ്രത പാലിക്കുകയും ചെയ്യുന്നുണ്ട്. എന്നാല്‍ കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി രോഗത്തില്‍ നിന്ന് നമ്മള്‍ രക്ഷപ്പെട്ടെന്ന് വിചാരിക്കുന്നുണ്ട്. എന്നാല്‍ ആഗോള പകര്‍ച്ചവ്യാധിയെ കുറിച്ച് വേവലാതിപ്പെടാതിരിക്കാനുള്ള സമയമല്ല ഇത്. എല്ലാവരും ഉണര്‍ന്നിരിക്കേണ്ട സമയാണിത്. ഞാന്‍ ജനങ്ങളോട് എന്തൊക്കെ ആവശ്യപ്പെട്ടിട്ടുണ്ടോ അപ്പോഴൊന്നും അവരെന്നെ നിരാശരാക്കിയിട്ടില്ല. നിങ്ങളുടെ അനുഗ്രഹത്തിന്റെ ശക്തി കൊണ്ട് നാം മുന്നേറുകയാണ്. ഇന്ന് രാജ്യത്തെ 130 കോടി ജനങ്ങളോടും ഞാന്‍ ചിലത് ചോദിക്കാന്‍ പോവുകയാണ്. എനിക്ക് നിങ്ങളുടെ വരാന്‍ പോകുന്ന കുറച്ച് ആഴ്ച്ചകള്‍ വേണമെന്നും മോദി ആവശ്യപ്പെട്ടു.

രോഗം നിയന്ത്രിച്ച ചില രാജ്യങ്ങളില്‍ പൗരന്‍മാരുടെ പങ്ക് വളരെ വലുതായിരുന്നു. ഇന്ത്യ പോലെ 130 കോടി ജനങ്ങളുള്ള ഒരു രാജ്യത്ത് കൊറോണ എന്ന ഈ അപകടം സാധാരണ കാര്യമല്ല. ലോകത്തുള്ള പല വികസന രാജ്യങ്ങളിലും കൊറോണയുടെ സ്വാധീനം കാണുന്നുണ്ട്. അതുകൊണ്ട് ഇന്ത്യയില്‍ വരില്ലെന്ന് കരുതുന്നത് തെറ്റാണ്. ഈ ആഗോള മഹാമാരിയെ നേരിടുന്നതിന് രണ്ട് കാര്യങ്ങളാണ് ചെയ്യേണ്ടത്. ഒന്ന് ദൃഢനിശ്ചയം, രണ്ടാമത്ത് സംയമനവും. ഓരോ പൗരനും കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ നിര്‍ദേശങ്ങള്‍ പാലിക്കണം.

Recommended Video

cmsvideo
MB Rajesh against Modi over Janata Curfew | Oneindia Malayalam

തിരക്കല്‍ നിന്ന് ജനങ്ങള്‍ അകന്ന് നില്‍ക്കുക. അത് കര്‍ശനമാണ്. നിങ്ങള്‍ക്ക് ഒന്നും വരില്ലെന്ന് വിശ്വസിച്ച് നിങ്ങള്‍ തിരക്കേറിയ ഇടങ്ങളില്‍ സഞ്ചരിക്കുന്നത് ദോഷം ചെയ്യുന്നത്. അങ്ങനെ ചെയ്യുന്ന നിങ്ങളോടും കുടുംബത്തോടും തന്നെ ചെയ്യുന്ന ദ്രോഹമാണ്. ജനങ്ങള്‍ ആവശ്യമെങ്കില്‍ പുറത്തിറങ്ങുക. പ്രത്യേകിച്ച് മുതിര്‍ന്ന പൗരന്‍മാര്‍ ഇത് പാലിക്കണം. അതേസമയം ജനതാ കര്‍ഫ്യൂവിനായി ആഹ്വാനം ചെയ്യുകയാണെന്നും മോദി പറഞ്ഞു. നേരത്തെ ബോളിവുഡ് സിനിമാ ലോകവും ക്രിക്കറ്റ് ലോകവും മോദിയുടെ പ്രസംഗത്തെ അഭിനന്ദിച്ചിരുന്നു.

English summary
pm modi's speech in malayalam
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X