കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാജ്യത്തെ നടുക്കിയ രാഷ്ട്രീയ മരണങ്ങള്‍

Google Oneindia Malayalam News

ദില്ലി: പ്രശസ്തിയുടെയും പ്രവര്‍ത്തന മികവിന്റെയും നെറുകയില്‍ നില്‍ക്കേ പൊലിഞ്ഞുപോയ ചില രാഷ്ട്രീയ നേതാക്കളുണ്ട്. പ്രധാനമന്ത്രിമാരായിരുന്ന ഇന്ദിരാഗാന്ധിയും രാജീവ് ഗാന്ധിയും പോലെയുള്ളവര്‍. ഭീകരവാദത്തിന്റെ ഇരകളായി ജീവന്‍ നഷ്ടപ്പെടേണ്ടി വന്നവരും അകടപങ്ങളില്‍ നഷ്ടപ്പെട്ടവരും ഇക്കൂട്ടത്തിലുണ്ട്.

രാജീവ് ഗാന്ധി തീവ്രവാദത്തിന്റെ ഇരയായപ്പോള്‍ ഇന്ദിരാഗാന്ധിയെ സ്വന്തം അംഗരക്ഷകര്‍ വെടിവെച്ചു കൊല്ലുകയായിരുന്നു. ബി ജെ പി നേതാവ് പ്രമോദ് മഹാജനെ കൊന്നത് സ്വന്തം സഹോദരന്‍ പ്രവീണ്‍. വൈ എസ് രാജശേഖര റെഡ്ഡി, മാധ്വ റാവു സിന്ധ്യ, രാജേഷ് പൈലറ്റ് തുടങ്ങി ഗോപിനാഥ് മുണ്ടെ വരെയുളള ചിരലരാകട്ടെ അപകടങ്ങളില്‍ ജീവന്‍ നഷ്ടപ്പെട്ടവരാണ്.

അകാലത്തില്‍ ജീവന്‍ നഷ്ടപ്പെട്ട് രാജ്യത്തെ ഞെട്ടിച്ച രാഷ്ട്രീയ മരണങ്ങള്‍ ഏതൊക്കെയെന്ന് നോക്കൂ

ഇന്ദിരാഗാന്ധി

ഇന്ദിരാഗാന്ധി

രാജ്യത്തിന്റെ ആദ്യ വനിതാ പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാഗാന്ധിയെ സ്വന്തം അംഗരക്ഷകര്‍ വെടിവെച്ചുകൊന്നു. 1984 ഒക്ടോബര്‍ 31 നായിരുന്നു ഈ ദുരന്തം.

രാജീവ് ഗാന്ധി

രാജീവ് ഗാന്ധി

ഇന്ത്യയുടെ ആറാമത് പ്രധാനമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ രാജീവ് ഗാന്ധി കൊല്ലപ്പെട്ടത് 1991 മെയ് 21 നാണ്. തമിഴ്‌നാട്ടിലെ ശ്രീപെരുംപുത്തൂരിലായിരുന്നു രാജീവ് ഗാന്ധി കൊല്ലപ്പെട്ടത്.

സഞ്ജയ് ഗാന്ധി

സഞ്ജയ് ഗാന്ധി

ഇന്ദിരാഗാന്ധിക്ക് ശേഷം സഞ്ജയ് ഗാന്ധി കോണ്‍ഗ്രസിനെ നയിക്കും എന്ന പ്രതീക്ഷകള്‍ അസ്ഥാനത്താക്കിയാണ് 1980 ലെ ഒരു ഹെലികോപ്ടര്‍ ആക്‌സിഡന്റില്‍ സഞ്ജയ് കൊല്ലപ്പെട്ടത്. അമേത്തിയിലെ എം പി യായിരുന്നു.

രാജേഷ് പൈലറ്റ്

രാജേഷ് പൈലറ്റ്

രാജേഷ് വിദുരി എന്നാണ് കോണ്‍ഗ്രസ് നേതാവ് രാജേഷ് പൈലറ്റിന്റെ ശരിക്കുള്ള പേര്. ജയ്പൂരിനടുത്ത് ഒരു കാറപകടത്തിലാണ് രാജേഷ് പൈലറ്റ് കൊല്ലപ്പെട്ടത്. 2000 ജൂണ്‍ 11 നായിരുന്നു ഈ അപകടം.

മാധവ് റാവു സിന്ധ്യ

മാധവ് റാവു സിന്ധ്യ

ഉത്തര്‍പ്രദേശിലെ മെയിന്‍പുരിക്കടുത്താണ് കോണ്‍ഗ്രസ് നേതാവും കേന്ദ്രമന്ത്രിയുമായ മാധവ് റാവു സിന്ധ്യയുടെ മരണത്തിന് കാരണമായ വിമാനാപകടം ഉണ്ടായത്. 2001 സെപ്തംബര്ഡ 30 ന് നടന്ന അപകടത്തില്‍ സിന്ധ്യയ്‌ക്കൊപ്പം ഉണ്ടായിരുന്ന മറ്റ് ഏഴുപേരും കൊല്ലപ്പെട്ടു.

പ്രമോദ് മഹാജന്‍

പ്രമോദ് മഹാജന്‍

ബി ജെ പിയുടെ കരുത്തനായ നേതാവായിരുന്നു പ്രമോദ് മഹാജന്‍. 2006 മെയ് മൂന്നിന് സ്വന്തം സഹോദരനായ പ്രവീണ്‍ മഹാജന്‍ പ്രമോദിനെ വെടിവെച്ചുകൊന്നു. രാജ്യസഭ എം പിയായിരുന്നു അദ്ദേഹം.

വൈ എസ് രാജശേഖര റെഡ്ഡി

വൈ എസ് രാജശേഖര റെഡ്ഡി

വൈ എസ് ആര്‍ എന്ന ചുരുക്കപ്പേരില്‍ അറിയപ്പെടുന്ന മുന്‍ ആന്ധ്രപ്രദേശ് മുഖ്യമന്ത്രി വൈ എസ് രാജശേഖര റെഡ്ഡി കൊല്ലപ്പെട്ടത് ദുരൂഹമായ ഒരു ഹെലികോപ്ടര്‍ അപകടത്തിലാണ്. 2009 സെപ്റ്റംബര്‍ രണ്ടിനായിരുന്നു ഈ അപകടം.

ഗോപിനാഥ് മുണ്ടെ

ഗോപിനാഥ് മുണ്ടെ

കേന്ദ്രമന്ത്രിയും ബി ജെ പി നേതാവുമായ ഗോപിനാഥ് മുണ്ടെ ദില്ലി വിമാനത്താവളത്തിനടുത്ത് വെച്ചുണ്ടായ കാറപകടത്തിലാണ് കൊല്ലപ്പെട്ടത്.

English summary
politics, bjp, congress, indira gandhi, rajiv gandhi, gopinath munde
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X