• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

'മധ്യപ്രദേശില്‍ കോണ്‍ഗ്രസിന്‍റെ കളി കാത്തിരുന്ന് കണ്ടോളു; ഭൂരിപക്ഷം തെളിയിക്കുമെന്ന് ജയ്സ്വാള്‍

ഭോപ്പാല്‍: ഒന്നര വര്‍ഷത്തില് താഴെ മാത്രം പ്രായമുള്ള ഉത്തര്‍പ്രദേശിലെ കമല്‍നാഥ് സര്‍ക്കാറിന്‍റെ ആയുസ്സ് ഇനി എത്ര നാള്‍ എന്നത് ആര്‍ക്കും ഉറപ്പില്ലാത്ത അവസ്ഥയില്‍ നില്‍ക്കുകയാണ്. പാര്‍ട്ടി വിട്ട എഐസിസി ജനറല്‍ സെക്രട്ടറി ജ്യോതിരാദിത്യ സിന്ധ്യക്ക് പിന്തുണ പ്രഖ്യാപിച്ച് 22 കോണ്‍ഗ്രസ് എംഎല്‍എമാര്‍ രാജിവെച്ചതോടെയാണ് മധ്യപ്രദേശ് സര്‍ക്കാറിന്‍റെ നിലനില്‍പ്പിന് ഭീഷണി ഉയര്‍ന്നത്.

22 അംഗങ്ങളുടെ രാജി പ്രഖ്യാപനത്തോടെ കമല്‍നാഥ് സര്‍ക്കാര്‍ ന്യൂനപക്ഷമായി. ഇതോടെ തിങ്കളാഴ്ച ആരംഭിക്കുന്ന നിയമസഭയില്‍ അന്ന് തന്നെ വിശ്വാസം തെളിയിക്കാന്‍ സര്‍ക്കാറിനോട് ഗവര്‍ണര്‍ നിര്‍ദ്ദേശിക്കുകയും ചെയ്തു. വിശ്വാസ വോട്ടെടുപ്പ് വേണമെന്ന ആവശ്യവുമായി ബിജെപി നേതൃത്വം സമീപിച്ചതിന് പിന്നാലെയായിരുന്നു ഗവര്‍ണ്ണറുടെ നിര്‍ദ്ദേശം വന്നത്. അതേസമയം, സര്‍ക്കാറിനെ നിലനിര്‍ത്താന്‍ കഴിയുമെന്ന പൂര്‍ണ്ണ ആത്മവിശ്വാസത്തിലാണ് അവസാന നിമിഷവും കോണ്‍ഗ്രസ്. കൂടുതല്‍ വിശദാംശങ്ങള്‍ ഇങ്ങനെ....

തിങ്കളാഴ്ച രാവിലെ 11

തിങ്കളാഴ്ച രാവിലെ 11

മധ്യപ്രദേശ് നിയമസഭയുടെ ബജറ്റ് സമ്മളനം ആരംഭിക്കുന്ന തിങ്കളാഴ്ച രാവിലെ 11 ന് തന്നെ വിശ്വാസ വോട്ട് തേടണമെന്നാണ് ഗവര്‍ണര്‍ ലാല്‍ജ് ടണ്‍ഠന്‍ മുഖ്യമന്ത്രി കമല്‍നാഥിനോട് ആവശ്യപ്പെട്ടിരിക്കുന്നത്. സംസ്ഥാനത്ത് നിലവില്‍ ഉള്ളതെന്നും അത്തരമൊരു സാഹചര്യത്തില്‍ ബിജെപി നേതൃത്വം ഉന്നയിക്കുന്ന ആരോപണത്തില്‍ കഴമ്പുണ്ടെന്നും വ്യക്തമാക്കിയായിരുന്നു നിയമസഭയില്‍ ഭൂരിപക്ഷം തെളിയിക്കാന്‍ ഗവര്‍ണര്‍ ആവശ്യപ്പെട്ടത്.

സുപ്രീംകോടതിയെ സമീപിക്കും

സുപ്രീംകോടതിയെ സമീപിക്കും

എന്നാല്‍ തിങ്കളാഴ്ച തന്നെ വിശ്വാസ വോട്ട് തേടണമെന്ന ഗവര്‍ണ്ണറുടെ നിര്‍ദ്ദേശത്തിനെതിരെ കോണ്‍ഗ്രസ് നേതൃത്വം രംഗത്ത് വന്നിട്ടുണ്ട്. നിയമസഭയില്‍ എപ്പോള്‍ വിശ്വാസ വോട്ടെടുപ്പ് നടത്തണമെന്ന കാര്യത്തില്‍ ഗവര്‍ണ്ണറല്ല സ്പീക്കറാണ് അന്തിമ നിലപാട് സ്വീകരിക്കേണ്ടതെന്നാണ് കോണ്‍ഗ്രസ് നേതാക്കള്‍ അഭിപ്രായപ്പെടുന്നത്. ഇക്കാര്യം ചൂണ്ടിക്കാട്ടി ഗവര്‍ണ്ണര്‍ക്കെതിരെ സുപ്രീംകോടതിയെ സമീപിക്കാനിരിക്കുകയാണ് കോണ്‍ഗ്രസ് എന്നആ സൂചന.

കമല്‍നാഥ് പറഞ്ഞത്

കമല്‍നാഥ് പറഞ്ഞത്

നിയമസഭയില്‍ വിശ്വാസ വോട്ട് നേരിടാന്‍ സര്‍ക്കാര്‍ സന്നദ്ധമാണെന്ന് മുഖ്യമന്ത്രി നേരത്തെ അറിയിച്ചിരുന്നു. മാര്‍ച്ച് 16 ന് നിയമസഭയുടെ ബജറ്റ് സമ്മേളനം ആരംഭിക്കും. അപ്പോള്‍ വിശ്വാസ വോട്ടെടുപ്പ് നടത്താനുള്ള തീയതി സ്പീക്കര്‍ക്ക് തീരുമാനിക്കാമെന്നും ഗവര്‍ണര്‍ക്ക് നല്‍കിയ കത്തില്‍ കമല്‍നാഥ് വ്യക്തമാക്കിയിരുന്നു.

അയോഗ്യതയിലേക്ക്

അയോഗ്യതയിലേക്ക്

എംഎല്‍എമാരുടെ രാജി അംഗീകരിക്കാതെ അയോഗ്യത നടപടികളിലേക്ക് കാര്യങ്ങള്‍ എത്തിക്കാന്‍ കോണ്‍ഗ്രസ് അംഗമായ സ്പീക്കര്‍ ശ്രമിച്ചേക്കുമെന്ന സൂചനകളും ഇതിനിടെ പുറത്തു വന്നിരുന്നു. ഇതോടെയാണ് ശനിയാഴ്ച രാത്രി തന്നെ ഗവര്‍ണ്ണറെ കണ്ട് തിങ്കളാഴ്ച വിശ്വാസ വോട്ടെടുപ്പ് നടത്താന്‍ നിര്‍ദ്ദേശിക്കണമെന്ന് ബിജെപി നേതാക്കള്‍ ആവശ്യപ്പെട്ടത്.

നാളെ നടക്കില്ല

നാളെ നടക്കില്ല

എന്നാല്‍ നാളെ വിശ്വാസ വോട്ടെടുപ്പ് നടക്കില്ലെന്നാണ് കോണ്‍ഗ്ര നേതാക്കള്‍ വ്യക്തമാക്കുന്നത്. ഞങ്ങളെല്ലാവരു കൊറോണ വൈറസ് എന്ന മഹാമാരിയെ പ്രതിരോധിക്കാനുള്ള ശ്രമത്തിലാണ്. അതിനിടിയില്‍ നാളെ വിശ്വാസ വോട്ടെടുപ്പ് നടക്കില്ലെന്നാണ് കോണ്‍ഗ്രസ് നേതാവും മന്ത്രിയുമായി ജയ്സ്വാള്‍ പറഞ്ഞത്. കമല്‍നാഥ് വിളിച്ചു ചേര്‍ത്ത ക്യാമ്പിനറ്റ് യോഗത്തിന് ശേഷം വാര്‍ത്താ ഏജന്‍ന്‍സിയായ എഎന്‍ഐയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

അംഗബലം ഞങ്ങള്‍ക്കുണ്ട്

അംഗബലം ഞങ്ങള്‍ക്കുണ്ട്

ഭൂരിപക്ഷം തെളിയിക്കാനുള്ള അംഗബലം ഞങ്ങള്‍ക്കുണ്ട്. മുഖ്യമന്ത്രി കമല്‍നാഥ് പൂര്‍ണ്ണ ആത്മവിശ്വാസത്തിലാണ്. എന്ത് സംഭവിക്കുമെന്ന് കാത്തിരുന്ന കാണാമെന്നും ജയ്സ്വാള്‍ പറഞ്ഞു. ആഭ്യന്തരമന്ത്രി ബാല ബച്ചൻ, നിയമമന്ത്രി പി സി ശർമ്മ, മന്ത്രിമാരായ ലഖാൻ സിംഗ് യാദവ്, സഞ്ജൻ സിംഗ് വർമ്മ തുടങ്ങിയവരും ക്യാമ്പിനറ്റ് യോഗത്തില്‍ പങ്കെടുത്തിരുന്നു. അതിനിടെ ഇന്ന് രാവിലെ ജയ്പൂരിൽ നിന്ന് ഭോപ്പാലിലെത്തിയ കോൺഗ്രസ് എം‌എൽ‌എമാരെ മാരിയറ്റ് ഹോട്ടലിലേക്ക് മാറ്റി.

ആത്മവിശ്വാസം

ആത്മവിശ്വാസം

എം‌എൽ‌എമാർക്കൊപ്പം ഉണ്ടായിരുന്ന മുതിർന്ന കോൺഗ്രസ് നേതാവ് ഹരീഷ് റാവത്തും നിയമസഭയിൽ കമൽനാഥ് നയിക്കുന്ന സർക്കാർ വിശ്വാസം വോട്ടെടുപ്പ് വിജയിക്കുമെന്ന് ആത്മവിശ്വാസം പ്രകടിപ്പിച്ചു. വിശ്വാസ വോട്ടെടുപ്പിനെ കുറിച്ച് ബിജെപി അസ്വസ്ഥനാണെന്നും അദ്ദേഹം അവകാശപ്പെട്ടു. "ഞങ്ങൾ വിശ്വാസ വോട്ടെടുപ്പിന് തയ്യാറാണ്, അത് വിജയിക്കുമെന്ന് ഞങ്ങൾക്ക് ഉറപ്പുണ്ട്. ഞങ്ങളല്ല ബിജെപിയാണ് പരിഭ്രാന്തര്‍,"- റാവത്ത് മാധ്യമപ്രവർത്തകരോട് പറഞ്ഞു.

112 ലധികം

112 ലധികം

മുൻ കോൺഗ്രസ് നേതാവ് ജ്യോതിരാദിത്യ സിന്ധ്യയെ പിന്തുണയ്ക്കുന്ന വിമത എം‌എൽ‌എമാരെക്കുറിച്ച് ചോദിച്ചപ്പോൾ ഉത്തരാഖണ്ഡ് മുൻ മുഖ്യമന്ത്രികൂടിയായ ഹരീഷ് റാവത്ത് പറഞ്ഞത് വിമത എം‌എൽ‌എമാർ ഞങ്ങളുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നായിരുന്നു. കമല്‍നാഥ് സര്‍ക്കാറിന് 112 ലധികം എം‌എൽ‌എമാരുണ്ടെ പിന്തുണയുണ്ടെന്നാണ് മറ്റൊരു കോണ്‍ഗ്രസ് നേതാവായ കാത്തിലാല്‍ ബുഹാരിയയും പറഞ്ഞത്.

തട്ടിക്കൊണ്ടുപോയി

തട്ടിക്കൊണ്ടുപോയി

ബെംഗളൂരുലേക്ക് വിമത എം‌എൽ‌എമാരെ തട്ടിക്കൊണ്ടുപോയതാണെന്നും കുടുംബത്തെ കാണാൻ അനുവദിക്കുന്നില്ലെന്നും കോൺഗ്രസ് ആരോപിക്കുന്നു. അവരിൽ പലരും തിരികെ വരാൻ ആഗ്രഹിക്കുന്നുവെങ്കിലും ബിജെപ അനുവദിക്കുന്നില്ല. അവരെ ഭയപ്പെടുത്തുകയും മൊബൈൽ ഫോണുകൾ പിടിച്ചു വെച്ചിരിക്കയാണെന്നും കോണ്‍ഗ്രസ് നേതാക്കള്‍ പറഞ്ഞു. ഇതൊകു ദേശീയ പ്രശ്‌നമാണെന്ന് ആരോപിച്ച് സുപ്രീം കോടതിയെ സമീപിക്കുമെന്നും കോൺഗ്രസ് അറിയിച്ചു.

വീഡിയോകൾ

വീഡിയോകൾ

കോൺഗ്രസിന്‍റെ ആരോപണങ്ങൾക്ക് ശേഷം, വിമത എം‌എൽ‌എമാരിൽ പലരും വീഡിയോകൾ പുറത്ത് വിട്ടിട്ടുണ്ട്. അതിൽ സിന്ധ്യയോട് വിശ്വസ്തത പ്രകടിപ്പിക്കുകയും രാജിവയ്ക്കാനുള്ള കാരണം ആവർത്തിക്കുകയുമാണ് ചെയ്യുന്നത്. അതേസമയം ചില എംഎല്‍എമാര്‍ ഇപ്പോഴും തങ്ങളെ നിലപാട് വീഡിയോയിലുടെ പുറത്തറയിച്ചിട്ടില്ല് എന്നതാണ് കോണ്‍ഗ്രസ് പിടിവള്ളിയായി കാണുന്നത്.

കേവല ഭൂരിപക്ഷത്തിന് 112

കേവല ഭൂരിപക്ഷത്തിന് 112

നേരത്തെ രാജി നൽകിയ ആറ് മന്ത്രിമാർ എംഎൽഎ സ്ഥാനം രാജിവച്ചത് സ്പീക്കർ അംഗീകരിച്ചു. ഇതോടെ നിയമസഭയുടെ അംഗബലം 222 ആയി ചുരുങ്ങി. കേവല ഭൂരിപക്ഷത്തിന് 112 പേരുടെ പിന്തുണ വേണം. ശേഷിക്കുന്ന എംഎല്‍എമാരോട് വെള്ളിയാഴ്ച നേരിട്ട് ഹാജരായി വിശദീകരണം നല്‍കണമെന്ന് സ്പീക്കര്‍ നിര്‍ദ്ദേശിച്ചിരുന്നെങ്കില്‍ വിമത നേതാക്കള്‍ അതിന് തയ്യാറായിട്ടില്ല.

ബിഗ് ബോസിനെപ്പറ്റി ഇനിയൊരു വാക്കുപോലും പറയരുത് എന്ന് വിചാരിച്ചതാണ്; പക്ഷെ വന്ന് മൂക്കിലിടിച്ചാല്‍...

English summary
Pradeep Jaiswal about madhypradesh government
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X