അച്ഛാ ദിനങ്ങളായിരുന്നോ..?മോദിയെ പ്രണബ് പ്രണാബ് മുഖര്‍ജി ഉപമിച്ചത് ആരോട്..?

Subscribe to Oneindia Malayalam

ദില്ലി: നരേന്ദ്രമോദി സര്‍ക്കാര്‍ അധികാരത്തിലെത്തി 3 വര്‍ഷം പിന്നിടുമ്പോള്‍ രാജ്യമെങ്ങും അത് ആഘോഷമാക്കുന്ന തിരക്കിലാണ് മോദിസര്‍ക്കാര്‍. എല്ലാ സംസ്ഥാനങ്ങളിലും മോദി ഫെസ്റ്റ് കെങ്കേമമാക്കാന്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ പരക്കം പായുകയാണ്. സര്‍ക്കാരിന്റെ മൂന്നാം വാര്‍ഷിക വേളയില്‍ എന്താണ് രാഷ്ട്രപതി പ്രണബ് മുഖര്‍ജിക്ക് പറയാനുള്ളത്? മോദിയെ രാഷ്ട്രപതി ഉപമിക്കുന്നത് ആരോടാണ്?

അച്ഛാ ദിനങ്ങളായിരുന്നോ?

അച്ഛാ ദിനങ്ങളായിരുന്നോ?

പ്രധാനമന്ത്രി മോദിയുടെ നേതൃത്വത്തില്‍ മികച്ച ഭരണമാണ് ബിജെപി സര്‍ക്കാര്‍ നടത്തുന്നതെന്ന് രാഷ്ട്രപതി അഭിപ്രായപ്പെട്ടു. മോദി ഏറ്റവും മികച്ച രീതിയില്‍ ആശയവിനിമയം നടത്തുന്ന ഭരണകര്‍ത്താക്കളില്‍ ഒരാളാണ്. ഇന്ത്യയുടെ സാമ്പത്തികരംഗത്തിന് പുതിയ ദിശബോധം നല്‍കാന്‍ മോദിക്കു കഴിഞ്ഞുവെന്നും രാഷ്ട്രപതി അഭിപ്രായപ്പെട്ടു. എന്‍ഡിഎ സര്‍ക്കാരിന്റെ മൂന്നാം വാര്‍ഷികാഘോഷങ്ങളോടനുബന്ധിച്ചു നടന്ന പുസ്തക പ്രകാശനച്ചടങ്ങില്‍ സംസാരിക്കുകയായിരുന്നു രാഷ്ട്രപതി.

ഉപമിച്ചത് ആരോട്..?

ഉപമിച്ചത് ആരോട്..?

നരേന്ദ്രമോദിയെ മുന്‍ പ്രധാനമന്ത്രിമാരായ ജവഹര്‍ലാല്‍ നെഹ്‌റുവിനോടും ഇന്ദിരാഗാന്ധിയോടുമാണ് രാഷ്ട്രപതി ഉപമിച്ചത്. ഒരു ജനാധിപത്യരാജ്യത്തിനു യോജിച്ച രീതിയില്‍ തന്റെ ആശയങ്ങളും അഭിപ്രായങ്ങളും ജനങ്ങളോട് സംവദിക്കാനും മതേതരരാഷ്ട്രത്തിനു യോജിച്ച പ്രവര്‍ത്തനങ്ങള്‍ കാഴ്ച വെക്കാനുമാണ് ഇരുവരേയും പോലെ മോദി ശ്രമിക്കുന്നതെന്ന് രാഷ്ട്രപതി അഭിപ്രായപ്പെട്ടു.

സാമ്പത്തികരംഗം മുന്നോട്ട്..

സാമ്പത്തികരംഗം മുന്നോട്ട്..

മോദി ഭരണത്തിനു കീഴില്‍ ഇന്ത്യയുടെ സാമ്പത്തികരംഗം മുന്നോട്ടാണ് കുതിക്കുന്നതെന്ന് പ്രണബ് മുഖര്‍ജി അഭിപ്രായപ്പെട്ടു. ലോകരാഷ്ട്രങ്ങളില്‍ പലതും യൂറോ സോണ്‍ പോലുള്ള പ്രതിസന്ധികളില്‍ പെട്ട് ബുദ്ധിമുട്ടുമ്പോഴും ഇന്ത്യ സാമ്പത്തികരംഗത്ത് മുന്നോട്ടു തന്നെയാണ് സഞ്ചരിക്കുന്നതെന്നും രാഷ്ട്രപതി പറഞ്ഞു.

മന്‍ കീ ബാതിനും പ്രശംസ

മന്‍ കീ ബാതിനും പ്രശംസ

പ്രധാനമന്ത്രിയെുടെ റേഡിയോ പ്രോഗ്രാമായ മന്‍ കീ ബാതിനെയും രാഷ്ട്രപതി പ്രശംസിച്ചു. സാധാരണക്കാരുടെ ജീവിതമറിയാന്‍ മന്‍ കീ ബാത് സഹായകരമായെന്നും പ്രണബ് മുഖര്‍ജി പറഞ്ഞു.

English summary
President Pranab Mukherjee praises Modi, compares him with Javaharlal Nehru and Indira Gandhi
Please Wait while comments are loading...