റെക്കോര്‍ഡ് പോളിങ്ങ്!!99 ശതമാനം!!വിജയമുറപ്പിച്ച് രാംനാഥ് കോവിന്ദ്

Subscribe to Oneindia Malayalam

ദില്ലി: പ്രണബ് മുഖര്‍ജിയുടെ പിന്‍ഗാമിെ തീരുമാനിക്കാനുള്ള രാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ രേഖപ്പെടുത്തിയത് റെക്കോര്‍ഡ് പോളിങ്ങ്. 99 ശതമാനം പോളിങ്ങ് ആണ് ഇത്തവണ രേഖപ്പെടുത്തിയതെന്ന് റിട്ടേണിങ്ങ് ഓഫീസറും ലോക്‌സഭാ സെക്രട്ടറി ജനറലുമായ അനൂപ് മിശ്ര അറിയിച്ചു. അരുണാചല്‍പ്രദേശ്, ഛത്തീസ്ഗഢ്,ആസ്സാം, ഗുജറാത്ത്, ബീഹാര്‍, ഹരിയാന, ഹിമാചല്‍പ്രദേശ്,ഝാര്‍ഖണ്ഡ്, നാഗാലാന്റ്, ഉത്തരാഖണ്ഡ്, പുതുച്ചേരി എന്നീ സംസ്ഥാനങ്ങള്‍ 100 ശതമാനം പോളിങ്ങ് രേഖപ്പെടുത്തി.

ജൂണ്‍ 20 നാണ് വോട്ടെണ്ണല്‍. രാവിലെ 11 മണിക്ക് വോട്ടെണ്ണല്‍ ആരംഭിക്കും. വോട്ടുകളുടെ മൊത്തം മൂല്യം 10,9903 ആണ്. മൊത്തം 32 വോട്ടെണ്ണല്‍ കേന്ദ്രങ്ങളാണുള്ളത്. കേരളത്തില്‍ നിന്നും 138 നിയമസഭാംഗങ്ങളാണ് വോട്ട് രേഖപ്പെടുത്തിയത്. ഗുജറാത്ത് നിയമസഭയിലെ ജെഡിയു അംഗം ഛോട്ടു വാസവ വോട്ടെടുപ്പ് ബഹിഷ്‌കരിച്ചിരുന്നു. പഞ്ചാബ് നിയമസഭയിലെ ആം ആദ്മി പാര്‍ട്ടി അംഗം എച്ച്എസ് ഫൂല്‍ക്കയും വോട്ടെടുപ്പില്‍ പങ്കെടുത്തില്ല. തൃണമൂല്‍ കോണ്‍ഗ്രസിലെ തപസ് പാലും ബിജു ജനതാദള്‍ അംഗം രാമചന്ദ്ര ഹന്‍സ്ദക്കും ജയിലിലായതിനാല്‍ വോട്ടു രേഖപ്പെടുത്തിയില്ല. പിഎംകെ എംപി അന്‍പുമണി രാംദാസും വോട്ട് ചെയ്തില്ല.

 voting

പതിനഞ്ചാമതു രാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ വിജയമുറപ്പിച്ചിരിക്കുകയാണ് എന്‍ഡിഎ രാഷ്ട്രപതി സ്ഥാനാര്‍ത്ഥി രാംനാഥ് കോവിന്ദ്. ജൂലൈ 25 നാണ് രാഷ്ട്രപതി പ്രണബ് മുഖര്‍ജി കാലാവധി പൂര്‍ത്തിയാക്കുന്നത്. പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനം ആരംഭിച്ച ജൂലൈ 17 നാണ് വോട്ടെടുപ്പ് നടന്നത്.

English summary
Presidential poll: Close to 99 per cent voting, possibly highest ever
Please Wait while comments are loading...