സൂര്യന്‍ എല്ലായിടത്തും ഒരുപോലെ ഉദിക്കുന്നില്ല!!ഇന്ത്യയില്‍ ഇനി രണ്ട് സമയക്രമം..?

Subscribe to Oneindia Malayalam

ദില്ലി: ഏകീകൃത സമയക്രമം തുടരും. രാജ്യത്ത് രണ്ട് സമയക്രമങ്ങൾ നടപ്പിലാക്കുന്നത് പരിഗണിച്ചിട്ടില്ലെന്ന് കേന്ദ്രസർക്കാർ. രാജ്യത്തിന്റെ രണ്ടു ദിക്കുകളിലും തമ്മിൽ രണ്ടു മണിക്കൂർ വ്യത്യാസമുണ്ടെന്ന് ചൂണ്ടിക്കാട്ടി ബിജു ജനതാദൾ എംപി ബി മഹ്താബാണ് ഈ ആവശ്യം ലോക്‌സഭയിൽ ഉന്നയിച്ചത്. കൂടാതെ വടക്കു കിഴക്കൻ മേഖലകളിലെയും ലക്ഷദ്വീപിലെയും ആൻഡമാൻ നിക്കോബാർ ദ്വീപുകളിലെയും സമയക്രമങ്ങളും വ്യത്യസ്തമാണ്.

ഇന്ത്യയുടെ കിഴക്കു പടിഞ്ഞാറൻ മേഖലകളിൽ സൂര്യോദ. അസ്തമയ സമയങ്ങൾ വ്യത്യസ്തമാണ്. അരുണാചലിൽ പുലർച്ചെ 4 മണിക്ക് സൂര്യൻ ഉദിക്കുമ്പോൾ അകലെ കേരളത്തിൽ 6 മണിയോടു കൂടിയാണ് സൂര്യോദയം. ഏകീകൃക സമയക്രമത്തിൽ മാറ്റം വരുത്തിയാൽ അത് രാജ്യത്തെ ഓഫീസ് സമയത്തെയും ബാധിക്കും. നിലവിൽ രാവിലെ 10 മണി മുതൽ വൈകുന്നേരം 4 മണി വരെയാണ് ഓഫീസുകളുടെ പ്രവർത്തന സമയം.

20

രാജ്യത്തെ സമയക്രമത്തിൽ മാറ്റം വരുത്തണമെന്ന ആവശ്യം മുൻപും ഉയർന്നിരുന്നു. അരുണാചൽപ്രദേശ് മുഖ്യമന്ത്രി പെമ ഖണ്ഡുവാണ് വടക്കു കിഴക്കൻ സംസ്ഥാനങ്ങൾക്ക് പ്രത്യേക സമയം ആവശ്യപ്പെട്ടത്. ഇത് അനുവദിക്കുന്നത് ഊർജ്ജസ്രോതസ്സുകളെയും ബാധിക്കുമെന്നാണ് ശാസ്ത്രജ്ഞർ അഭിപ്രായപ്പെടുന്നത്.

English summary
Pro-actively considering two time zones in country
Please Wait while comments are loading...