ദളിത് - മറാത്ത കലാപം: 100ലധികം പേര്‍ പിടിയില്‍.. ബന്ദ് ആഹ്വാനവുമായി അംബേദ്കറുടെ ചെറുമകന്‍!

  • Posted By:
Subscribe to Oneindia Malayalam

മുംബൈ: സംസ്ഥാനത്ത് ദളിതര്‍ക്ക് നേരെയുണ്ടായ ആക്രമണങ്ങളും തുടര്‍ന്നുണ്ടായ പ്രതിഷേധങ്ങളും മുംബൈയെ കലാപഭൂമിയാക്കി മാറ്റുകയാണ്. ഭീമ - കൊറേഗാവ് യുദ്ധത്തിന്റെ വാര്‍ഷികത്തില്‍ പങ്കെടുക്കാനെത്തിയ ദളിതര്‍ക്ക് നേരെയാണ് മറാത്താ വിഭാഗം ആക്രമണം നടത്തിയത്. തിങ്കളാഴ്ച നടന്ന ആക്രമണത്തിനെതിരെ ചൊവ്വാഴ്ച വന്‍ പ്രതിഷേധമാണ് മുംബൈയില്‍ അരങ്ങേറിയത്. ഇരുവിഭാഗങ്ങളും തമ്മില്‍ നടന്ന ഏറ്റമുട്ടലില്‍ ഒരാള്‍ കൊല്ലപ്പെടുകയും ഒട്ടേറെ വാഹനങ്ങള്‍ തകര്‍ക്കപ്പെടുകയും ചെയ്തു.

mumbai

ദളതര്‍ക്ക് നേരെയുണ്ടായ അക്രമങ്ങളില്‍ പ്രതിഷേധിച്ച് ബുധനാഴ്ച സംസ്ഥാന വ്യാപകമായി ഹര്‍ത്താലിന് ആഹ്വാനം ചെയ്തിട്ടുണ്ട്. ഭരണഘടനാ ശില്‍പി ബി ആര്‍ അംബേദ്കറുടെ ചെറുമകനായ പ്രകാശ് അംബേദ്കറാണ് മുംബൈ ഹര്‍ത്താലിന് ആഹ്വാനം ചെയ്തത്. 250 ദളിത് ഗ്രൂപ്പുകളുടെ പിന്തുണ ഹര്‍ത്താലിനുണ്ടെന്ന് 63കാരനായ പ്രകാശ് അംബേദ്കര്‍ പറഞ്ഞു. അക്രമികള്‍ക്കെതിരെ ഉടന്‍ നടപടിയെടുക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

അക്രമസംഭവങ്ങളുമായി ബന്ധപ്പെട്ട് പോലീസ് 100ലധികം പേരെ കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. പ്രതിഷേധക്കാര്‍ ട്രെയിനുകള്‍ തടയുകയും പൊതുഗതാഗതം തടസ്സപ്പെടുത്തുകയും ചെയ്തു. ഇതേത്തുടര്‍ന്ന് നഗരത്തില്‍ വാഹനങ്ങള്‍ വഴിതിരിച്ചുവിട്ടു. മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് ജൂഡിഷ്യല്‍ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. അക്രമങ്ങളില്‍ കൊല്ലപ്പെട്ട 28കാരന്‍ രാഹുല്‍ ഫദന്‍ഗാലെയുടെ കുടുംബത്തിന് മുഖ്യമന്ത്രി 10 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
In protest-hit Mumbai, BR Ambedkar's grandson calls for strike.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്