രാമക്ഷേത്രത്തിന് വേണ്ടി ജയിലില്‍ പോകാന്‍ റെഡി; കോടതിവിധിയില്‍ രാജിയില്ലെന്ന് ഉമാഭാരതി

  • By: Akshay
Subscribe to Oneindia Malayalam

ദില്ലി: അയോധ്യ വിഷയത്തില്‍ തനിക്കൊരു പങ്കും ഇല്ലംന്നും സുപ്രീംകോടതി വിധിയുടെ അടിസ്ഥനത്തില്‍ രാജിവെക്കില്ലെന്നും കേന്ദ്ര ജലവിഭവ വകുപ്പ് മന്ത്രി ഉമാഭാരതി. ബാബറി മസ്ജിദ് കേസില്‍ വിചാരണ നേരിടണമെന്നു സുപ്രീംകോടതി വിധിച്ചതിനു പിന്നാലെ രാജിവെക്കണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യം തള്ളി മന്ത്രി രംഗത്തെത്തുകയായിരുന്നു.

ബാബറി മസ്ജിദ് തകര്‍ത്ത കേസില്‍ മുതിര്‍ന്ന ബിജെപി നേതാക്കളായ എല്‍.കെ. അഡ്വാനി, എംഎം ജോഷി, ഉമാഭാരതി എന്നിവരടക്കമുള്ള ബിജെപി-വിഎച്ച്പി നേതാക്കള്‍ക്കെതിരായ ഗൂഢാലോചനക്കുറ്റം സുപ്രീംകോടതി പുനഃസ്ഥാപിച്ചതിനെ തുടര്‍ന്നാണ് ഉമാഭാരതിയുടെ രാജി പ്രതിപക്ഷം ആവശ്യപ്പെട്ടത്.

 ഗൂഡാലോചനയില്ല

ഗൂഡാലോചനയില്ല

വേണമെങ്കില്‍ രാമക്ഷേത്രത്തിനു വേണ്ടി ജയിലില്‍ പോകാനും തയാറാണ്. സംഭവത്തില്‍ യാതൊരു ഗൂഢാലാചനയുമില്ലെന്നും ഉമാഭാരതി പറഞ്ഞു.

 അധികാരത്തില്‍ തൂങ്ങികിടക്കില്ല

അധികാരത്തില്‍ തൂങ്ങികിടക്കില്ല

അധികാരത്തില്‍ തൂങ്ങി കിടക്കുന്ന വ്യക്തിയല്ല താന്‍ എന്നും എന്നാല്‍ സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തില്‍ രാജിവെക്കാന്‍ തയ്യാറെല്ലെന്നും അവര്‍ പറഞ്ഞു.

 ബിജെപി നേതാക്കള്‍

ബിജെപി നേതാക്കള്‍

കേസില്‍ എല്‍കെ അഡ്വാനി, മുരളി മനോഹര്‍ ജോഷി, ഉമാഭാരതി, വിനയ് കത്യാര്‍, കല്യാണ്‍ സിംഗ് എന്നീ നേതാക്കള്‍ വിചാരണ നേരിടണമെന്ന് സുപ്രീംകോടതി വ്യക്തമാക്കുകയായിരുന്നു.

 സിബിഐയുടെ അപ്പീല്‍

സിബിഐയുടെ അപ്പീല്‍

സിബിഐയുടെ അപ്പീലിലാണ് സുപ്രീംകോടതിയുടെ വിധി. ഇതോടെ, ഗൂഢാലോചനക്കുറ്റം ഒഴിവാക്കിയ അലഹബാദ് ഹൈക്കോടതി വിധി റദ്ദായി.

English summary
With Supreme Court ordering restoration of conspiracy charges against top BJP leaders in Ayodhya temple case, Union Water Resources Minister Uma Bharti on Wednesday said she will not resign and ready to face trial.
Please Wait while comments are loading...