ഇനി ആകാശംകണ്ട് ട്രെയിന്‍ യാത്ര; ഗ്ലാസ് റൂഫ് ട്രെയിന്‍ ഇന്ത്യന്‍ റെയില്‍വെ പുറത്തിറക്കി

  • Posted By:
Subscribe to Oneindia Malayalam

ദില്ലി: ട്രെയിന്‍ യാത്രയില്‍ വ്യത്യസ്തത തേടുന്നവര്‍ക്ക് ഇനി ഇന്ത്യന്‍ റെയില്‍വെയുടെ പ്രത്യേക തീവണ്ടിയില്‍ യാത്ര ചെയ്യാം. റെയില്‍വെ മന്ത്രി സുരേഷ് പ്രഭു ഗ്ലാസ് റൂഫും ജാലകങ്ങളുമുള്ള ട്രെയിന്‍ ഇന്ത്യന്‍ റെയില്‍വെക്ക് സമര്‍പ്പിച്ചു. ഗ്രാസ് റൂഫ് കൂടാതെ എല്‍ഇഡി ലൈറ്റ്, ജിപിഎസ് തിരിയുന്ന സീറ്റുകള്‍ എല്ലാം തീവണ്ടിയുടെ പ്രത്യേകതയാണ്.

ചില്ലു മേല്‍ക്കൂരയുള്ള തീവണ്ടി പ്രധാനമായും വിനോദസഞ്ചാരികളെ ലക്ഷ്യമിട്ടുള്ളതാണ്. സ്വദേശി, വിദോശി വിനോദസഞ്ചാരികളെ ആകര്‍ഷിക്കാന്‍ കഴിയുമെന്നാണ് റെയില്‍വെയുടെ പ്രതീക്ഷ. വിശാഖപട്ടണം അറാകു റൂട്ടിലോടുന്ന ട്രെയിന്‍ റെയില്‍ സദനില്‍ വിഡിയോ കോണ്‍ഫറന്‍സിലൂടെയാണ് മന്ത്രി ഉദ്ഘാടനം ചെയ്തത്.

train

ഇതോടൊപ്പം മഹാരാഷ്ട്രയിലെ സിന്ധുദുര്‍ഗില്‍ ലൈഫ് ലൈന്‍ എക്‌സ്പ്രസിന്റെ സര്‍വീസും മന്ത്രി ഉദ്ഘാടനം ചെയ്തു. ട്രെയിന്‍ പാവപ്പെട്ട രോഗികള്‍ക്കു വലിയ സഹായമാകുമെന്നു മന്ത്രി പറഞ്ഞു. കൊണ്ട് റൂട്ടിലാണ് ഈ ട്രെയിനിന്റെ സഞ്ചാരം. ഇന്ത്യന്‍ റെയില്‍വെയുടെ പരിഷ്‌കരണത്തിന്റെ ഭാഗമായി അനേകം പുതി പദ്ധതികള്‍ കൊണ്ടുവരുമെന്നും മന്ത്രി അറിയിച്ചു.

English summary
Suresh Prabhu launches new rail coach with glass roof, GPS
Please Wait while comments are loading...